AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

AR Rahman: ‘എല്ലാ സം​ഗീതസംവിധായകരുടെയും സ്വപ്നം’; ഉഫ് യെ സിയപ്പയെ പുകഴ്ത്തി എആ‍ർ റഹ്മാൻ

AR Rahman about Uff Ye Siyappa: സെപ്റ്റംബർ 5 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ  സോഹം ഷാ, നോറ ഫത്തേഹി, നുഷ്രത്ത് ബറൂച്ച തുടങ്ങിയവരാണ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

AR Rahman: ‘എല്ലാ സം​ഗീതസംവിധായകരുടെയും സ്വപ്നം’; ഉഫ് യെ സിയപ്പയെ പുകഴ്ത്തി എആ‍ർ റഹ്മാൻ
Ar RahmanImage Credit source: PTI
nithya
Nithya Vinu | Published: 02 Sep 2025 10:11 AM

ജി. അശോക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നിശബ്ദ ചിത്രമാണ്  “ഉഫ്ഫ് യേ സിയാപാ” സെപ്റ്റംബർ 5 ന് തിയറ്ററുകളിൽ എത്തുന്ന ഈ കോമഡി സൈലന്റ് ചിത്രത്തിൽ  സോഹം ഷാ, നോറ ഫത്തേഹി, നുഷ്രത്ത് ബറൂച്ച തുടങ്ങിയവരാണ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകൻ എആർ റഹ്മാൻ.

ഇത്തരമൊരു സിനിമ എല്ലാ സംഗീതസംവിധായകരുടെയും സ്വപ്നമാണ് എന്ന് അദ്ദേഹം പറഞ്ഞു. ‘ഉഫ്ഫ് യേ സിയാപാ’ ഒരു നിശബ്ദ ചിത്രമാണ്, സംഭാഷണങ്ങളില്ല. ഈ സിനിമയുടെ സംഗീതത്തെ  താങ്കൾ എങ്ങനെയാണ് സമീപിച്ചത് എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു എആർ റഹ്മാൻ.

‘ഉഫ്ഫ് യേ സിയാപാ ലവ് രഞ്ജൻ സാറിലൂടെയാണ് വന്നത്, തുടർന്ന് സംവിധായകൻ അശോക് എനിക്ക് കഥ പറഞ്ഞു തന്നു. അദ്ദേഹത്തിന് വളരെയധികം ആത്മവിശ്വാസമുണ്ടായിരുന്നു, എല്ലാം വിശദീകരിക്കുന്ന ഒരു ശൈലി അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ, ഞാൻ അദ്ദേഹത്തിന് മൂന്ന് നാല് ആശയങ്ങൾ നൽകി, റെക്കോർഡുചെയ്‌തു, കൂടാതെ രണ്ട് ഗാനങ്ങളും നൽകി. പിന്നെ ഞാൻ സിനിമ കണ്ടു, കുറച്ച് ഗാനങ്ങൾ കൂടി രചിച്ചു. ചില ഭാഗങ്ങൾ ഫ്രെയിം-ടു-ഫ്രെയിം സിങ്ക് ആയിരുന്നു’ എന്ന് റഹ്മാൻ പറഞ്ഞു.

കൂടാതെ ‌മറ്റ് സിനിമകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു എന്ന ചോദ്യത്തിന്, ‘സംഗീതങ്ങൾ മാത്രമുള്ളതും സംഭാഷണങ്ങളില്ലാത്തതുമായ ഒരു സിനിമ നേടുക എന്നത് ഒരു സംഗീതസംവിധായകന്റെ സ്വപ്നമാണ്, അതിനാൽ ഞാൻ അത് ഏറ്റെടുത്തു’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.