Bachelor Party Movie : അത് ലെജന്റ്സ് ഇത് ന്യൂജെൻസ്! നസ്ലിനും ചാക്കോച്ചനും സൗബിനും… ബാച്ച്ലർ പാർട്ടി റിട്ടേൺസ്

Bachelor Party 2 Movie First Look Is Out : ബാച്ച്ലർ പാർട്ടിയുടെ രണ്ടാം ഭാഗമായി പുതിയ സിനിമ വരികയാണ്. അതിൽ പ്രധാന റോൾ ചെയ്യുന്നത് ആകട്ടെ ഇന്നത്തെ ന്യൂജെൻ കുട്ടികളുടെ ഹരമായ നസ്ലിനും. ഒപ്പം കുഞ്ചാക്കോ ബോബനും, സൗബിൻ ഷാഹിറും, ശ്രീനാഥ് ഭാസിയും, ഷറഫുദ്ദീനും, ചന്തു സലീം കുമാറും, ഷൈൻ ടോം ചാക്കോയും എത്തുമ്പോൾ സ്വാഭാവികമായും പ്രേക്ഷകരുടെ

Bachelor Party Movie : അത് ലെജന്റ്സ് ഇത് ന്യൂജെൻസ്! നസ്ലിനും ചാക്കോച്ചനും സൗബിനും... ബാച്ച്ലർ പാർട്ടി റിട്ടേൺസ്

Bachelor Party 2 First Look Is Out

Published: 

19 Sep 2026 | 10:22 PM

കണ്ടു ശീലിച്ചു വന്ന സിനിമാ പതിവുകളെയെല്ലാം തിരുത്തിക്കുറിച്ചുകൊണ്ട് മലയാള ചലച്ചിത്ര മേഖലയിൽ പുതിയൊരു വഴി തുറന്ന സംവിധായകനാണ് അമൽ നീരദ്. ഇങ്ങനെയും സിനിമ ചെയ്യാൻ കഴിയുമോ എന്ന് മലയാളിയെ അംബരപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു അമൽ നീരദിന്റെ ഓരോ സിനിമകളും പുറത്തുവന്നത്. സ്ലോ മോഷൻ എന്നൊക്കെ ട്രോളുകൾ ഉണ്ടെങ്കിലും അമൽ നീരദ് പടങ്ങളോട് മലയാളിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അമൽ നീരന് പ്രത്യേകമായ ഒരു ഫാൻ ബേസ് തന്നെ ഉണ്ട് മലയാളി പ്രേക്ഷകരിൽ. അമൽ നീരദ് സിനിമകളിൽ തന്നെ ഏറ്റവും വ്യത്യസ്തമാർന്ന സൃഷ്ടിയായിരുന്നു ബാച്ച്ലർ പാർട്ടി. ന്യൂജെൻ ഭാഷയിൽ പറഞ്ഞാൽ ഒരു കൾട്ട് പടം.

14 വർഷങ്ങൾക്കു മുമ്പ് 2012 ലാണ് ബാച്ച്ലർ പാർട്ടി തിയേറ്ററുകളിൽ എത്തിയത്. ആ സിനിമയിൽ അണിനിരന്നതാകട്ടെ ഒരുപിടി ലജൻഡറി താരങ്ങളും. കലാഭവൻ മണി, റഹ്മാൻ, ഇന്ദ്രജിത്ത് എന്നിവരും അന്നത്തെ പുതുതലമുറയുടെ പ്രതീകമായ ആസിഫ് അലിയുമാണ് ബാച്ച്ലർ പാർട്ടിയിലെ പ്രധാന വേഷങ്ങൾ ചെയ്തത്. അതിഥി വേഷത്തിൽ പൃഥ്വിരാജും സിനിമയിൽ ഉണ്ടായിരുന്നു. വ്യത്യസ്തമായ രീതിയിൽ ഒരു ഗ്യാങ്സ്റ്റർ കഥ പറഞ്ഞ സിനിമ മേക്കിങ് കൊണ്ടും സ്റ്റോറി ലൈൻ കൊണ്ടും അടിമുടി വെറൈറ്റി ആയിരുന്നു.

Also Read : വിനായകനെക്കാൾ മുകളിൽ നിൽക്കണം, സ്റ്റൈൽമന്നനെ വിറപ്പിക്കുമോ സുരാജ്!

ഇപ്പോഴിതാ ബാച്ച്ലർ പാർട്ടിയുടെ രണ്ടാം ഭാഗമായി പുതിയ സിനിമ വരികയാണ്. അതിൽ പ്രധാന റോൾ ചെയ്യുന്നത് ആകട്ടെ ഇന്നത്തെ ന്യൂജെൻ കുട്ടികളുടെ ഹരമായ നസ്ലിനും. ഒപ്പം കുഞ്ചാക്കോ ബോബനും, സൗബിൻ ഷാഹിറും, ശ്രീനാഥ് ഭാസിയും, ഷറഫുദ്ദീനും, ചന്തു സലീം കുമാറും, ഷൈൻ ടോം ചാക്കോയും എത്തുമ്പോൾ സ്വാഭാവികമായും പ്രേക്ഷകരുടെ പ്രതീക്ഷകൾ ഇരട്ടിയാകും. ഇന്നും പഴയ ബാച്ച്ലർ പാർട്ടിയിലെ ബിജിഎമ്മും ഡയലോഗുകളും എല്ലാം പുതുമ നഷ്ടപ്പെടാതെ തുടരുന്നുണ്ട്.

ബിഗ്ബി, സാഗർ ഏലിയാസ് ജാക്കി, അൻവർ എന്നിങ്ങനെ ഹിറ്റ് സിനിമകൾ ഒരുക്കിയ ശേഷമാണ് അമൽ നീരദ് ബാച്ച്ലർ പാർട്ടി ചെയ്യുന്നത്. ഈ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം വേണമെന്ന് ആരാധകർക്കിടയിലും സിനിമ പ്രേക്ഷകർക്കിടയിലും ആവശ്യമുയർന്നിട്ട് നാളുകൾ ഏറെയായി. ഇപ്പോൾ അതിനെല്ലാം മറുപടിയായി അമൽ നീരദ് വീണ്ടും എത്തുമ്പോൾ പ്രേക്ഷകർക്ക് സന്തോഷിക്കാം. എന്തായാലും ഈ സിനിമ ഒരു തരംഗം തീർക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഈ വർഷം നവംബർ 19നാണ് സിനിമ തിയേറ്ററുകളിൽ എത്തുക.

English Summary

Loading...
Unable to load recommendations.
Follow Us
ചപ്പാത്തി വൈകിട്ട് വരെ സോഫ്റ്റായിരിക്കും! ചെയ്യേണ്ടത് അറിയാമോ
ഉറങ്ങുന്നതിന് എത്ര സമയം മുമ്പ് മൊബൈൽ ഫോൺ മാറ്റിവെക്കണം?
ഐസ്ക്രീം പോലെ കഴിക്കാം; ഇതാ ഒരു സിംപിൾ പ്രോട്ടീൻ!
കറിയിൽ എരിവ് കൂടിയോ? ഈ ട്രിക്ക് ചെയ്താൽ മതി!
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്