Bachelor Party D’eux Trailer : കുറെ വെടിയും പൊകയും മാത്രം, ഒരു Aura ഇല്ല; ബാച്ച്ലർ പാർട്ടി D’eux ട്രെയിലർ പ്രതികരണം

Bachelor Party D’eux Movie Trailer Reaction : 2012ൽ പുറത്തിറങ്ങിയ ബാച്ച്ലർ പാർട്ടി സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് ബാച്ച്ലർ പാർട്ടി Deux അവതരിപ്പിച്ചിരിക്കുന്നത്. ജെൻസി സ്റ്റൈലിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം നവംബർ 19നാണ് തിയറ്ററിൽ എത്തുക.

Bachelor Party D’eux Trailer : കുറെ വെടിയും പൊകയും മാത്രം, ഒരു Aura ഇല്ല; ബാച്ച്ലർ പാർട്ടി Deux ട്രെയിലർ പ്രതികരണം

Bachelor Party D'eux

Published: 

04 Nov 2026 | 11:48 PM

മലയാളത്തിൽ സ്റ്റൈലിഷ് സിനിമകളുടെ ട്രെൻഡ് സെറ്റായ അമൽ നീരദ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബാച്ച്ലർ പാർട്ടി ഡുഎക്സ് (D’eux). മലയാള സിനിമയിലെ പുത്തൻ തലമുറ താരങ്ങളായ നസ്ലെൻ, ഷറഫുദ്ദീൻ, സൗബിൻ, ചന്തു, ശ്രീനാഥ് ഭാസി തുടങ്ങിയവരെ അണിനിർത്തികൊണ്ടാണ് ഒരു ഫുൾ ആക്ഷൻ ചിത്രമാണ് അമൽ നീരദ് ബാച്ച്ലർ പാർട്ടി D’eux-ലൂടെ ഒരുക്കുന്നത്. ചിത്രത്തിൽ മലയാള സിനിമയുടെ എവർഗ്രീൻ ഹീറോ കുഞ്ചാക്കോ ബോബൻ വില്ലനായി എത്തുന്നുയെന്നതും ശ്രദ്ധേയമാണ്. നവംബർ 19ന് റിലീസിന് ഒരുങ്ങുന്ന സിനിമയുടെ ട്രെയിലറും ഇപ്പോൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടു. എന്നാൽ വൻ താരനിരയുമായി എത്തുന്ന ബാച്ച്ലർ പാർട്ടി D’eux സിനിമയുടെ ട്രെയിലർ ആരാധകരുടെ പ്രതീക്ഷയെ കാത്തുസൂക്ഷിച്ചോ?

അമൽ നീരദ് 2012 ഒരുക്കിയ ബാച്ച്ലർ പാർട്ടി സിനിമയുടെ രണ്ടാം ഭാഗമാണ് ബാച്ച്ലർ പാർട്ടി D’eux. കലാഭവൻ മണി, റഹ്മാൻ, ഇന്ദ്രജിത്ത്, അസിഫ് അലി, വിനായകൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം അന്ന് ബോക്സ്ഓഫീസിൽ പരാജയമായിരുന്നെങ്കിലും പിന്നീട് ഒരു കൾട്ട് സ്റ്റാറ്റസായി മാറി. പിന്നീട് രണ്ടാം ഭാഗം പ്രഖ്യാപിച്ചതോടെ വലിയ പ്രതീക്ഷയായിരുന്നു ബാച്ച്ലർ പാർട്ടി സിനിമയുടെ ആരാധകർക്ക്. സിനിമയുടെ പോസ്റ്ററുകളും എല്ലാം പുറത്ത് വന്നപ്പോൾ ഹൈപ്പ് ഒന്നും കൂടി വർധിച്ചു. എന്നാൽ ചിത്രത്തിൻ്റെ ട്രെയിലറിന് ആ പ്രതീക്ഷ കാത്തുസൂക്ഷിക്കാനായില്ലയെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ബാച്ച്ലർ പാർട്ടി D’eux സിനിമയുടെ ട്രെയിലർ

ഒരു ജെൻസി വൈബിലാണ് സിനിമയുടെ ട്രെയലിർ ഒരുക്കിട്ടുള്ളത്. പക്ഷേ ട്രെയിലറിൽ വെടിയും പുകയും മാത്രമാണുള്ളത്, ഒരിടത്തും പോലും ഒരു ഓറ സൃഷ്ടിക്കാനായിട്ടില്ലയെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. ആദ്യ ഭാഗം വെച്ച് താരതമ്യം ചെയ്താണ് പലരും അഭിപ്രായപ്പെടുന്നത്. ട്രെയിലർ കണ്ടിട്ട് ഒരുതരത്തിലും യാതൊരു വികാരവും തോന്നുന്നില്ല, സിനിമ ഒരു കോമഡി ആയി മാറുമോ എന്നാണ് പലരും ട്രെയിലറിൻ്റെ താഴെ കമൻ്റ് ബോക്സിൽ അഭിപ്രായപ്പെടുന്നത്.

ALSO READ : “ഇപ്പോൾ നിവിനെ കാണുമ്പോൾ ആ സിനിമ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നുന്നുണ്ട്”: മേജർ രവി

അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എൻ്റർടെയ്മെൻ്റ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകളിലാണ് ബാച്ച്ലർ പാർട്ടി D’eux നിർമിക്കുന്നത്. അമൽ നീരദ് തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. നസ്ലെൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീം കുമാർ, നാദിയ മൊയ്തു, ജ്യോതിർമയ്, രജിഷ വിജയൻ, ഹൻസിക കൃഷ്ണ, പാരിസ് ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

അപ്പു പ്രഭാകറാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. വിവേക് ഹർഷനാണ് എഡിറ്റർ. ക്രിസ്റ്റോ സേവ്യറാണ് സിനിമയ്ക്ക് സംഗീതം നൽകുന്നത്. ആദ്യ ഭാഗത്തിൻ്റെ ഐക്കോണിക് പശ്ചാത്തല സംഗീതം ട്രെയിലറിലും ഉപയോഗിച്ചിട്ടുണ്ട്. എഴുത്തുകാരൻ ഉണ്ണി ആറാണ് സിനിമയിലെ സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. നിരവധി സംഘട്ടന രംഗങ്ങൾ ഉള്ള സിനിമയിൽ ആക്ഷനുകൾ ഒരുക്കിട്ടുള്ളത് സുപ്രീം സുന്ദറാണ്. സിനിമയുടെ പേരിലെ D’eux എന്നത് ഫ്രഞ്ച് വാക്കാണ്. ‘രണ്ട്’, ‘അവരുടെ’, അല്ലെങ്കിൽ ‘അവരെ കുറിച്ച്’ ഫ്രഞ്ച് വാക്ക് അർഥമാക്കുന്നത്.

Loading...
Unable to load recommendations.
Follow Us
വില ഒരു ലക്ഷത്തിൽ താഴെ, സുസുക്കിയുടെ ആക്സിസ്
രുചികരം, ആരോഗ്യകരം; സ്പെഷ്യൽ സ്വീറ്റ് പൊട്ടറ്റൊ ചനാ മസാല റെസിപ്പി!
ചെസ്റ്റിലോ..കാലിലോ?കോഴിയിറച്ചിയുടെ ഏത് ഭാഗത്താണ് പ്രോട്ടീൻ കൂടുതൽ?
8400mAh ബാറ്ററിയുണ്ട്! റെഡ്മാജിക് 12 പ്രോ ലോഞ്ച് ചെയ്തു
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി