Backpacker Arunima : ബാക്ക് പാക്കർ അരുണിമ അറസ്റ്റിൽ, രക്ഷിക്കണമെന്ന് പോസ്റ്റ്, പിന്നെ നടന്നത്

സ്ത്രീകൾ ഒരു പുരുഷ സഹയാത്രികനോ ഗൈഡിനോ ഒപ്പം യാത്ര ചെയ്യണമെന്ന് നിർബന്ധിക്കുന്ന നിയമം അധികൃതർ പറഞ്ഞിരുന്നെന്നും ഇതിൻ്റെ പശ്ചാത്തലത്തിൽ ജലാലാബാദിൽ നേരത്തെ പെർമിറ്റ് നിഷേധിച്ചിരുന്നെന്നും അരുണിമ പോസ്റ്റിൽ പറയുന്നുണ്ട്. നിയമം ലംഘിച്ച് താമസിച്ചതിനാൽ പൈസ അടയ്ക്കണം എന്നാലേ എങ്ങോട്ടും പോകാൻ സാധിക്കുകയുള്ളൂ എന്ന് പറഞ്ഞതായി അരുണിമ പറയുന്നു. അങ്ങനെ താൻ അവരുമായി സംസാരിച്ചു ഒത്തുതീർപ്പാക്കി... എന്നോട് പെർമിറ്റ് ഇല്ലാതെ തന്നെ അടുത്ത രാജ്യത്തേക്ക് പൊയ്ക്കോളാൻ പറഞ്ഞതായും, അരുണിമ പറയുന്നു.

Backpacker Arunima : ബാക്ക് പാക്കർ അരുണിമ അറസ്റ്റിൽ, രക്ഷിക്കണമെന്ന് പോസ്റ്റ്, പിന്നെ നടന്നത്

Backpacker Arunima Afghan Arrest

Updated On: 

15 Sep 2026 | 11:24 AM

അഫ്ഗാനിസ്ഥാൻ: യൂട്യുബ്, ഇൻസ്റ്റഗ്രാം ട്രാവൽ വ്ലോഗറായ ബാക്ക് പാക്കർ അരുണിമ അഫ്ഗാനിൽ അറസ്റ്റിലായെന്ന വാർത്തയാണ് ചൊവ്വാഴ്ച രാവിലെ എത്തിയത്. തന്നെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞെന്നും തന്നെ ഇന്ത്യൻ എംബസിയെ കോൺടാക്ട് ചെയ്യാൻ സഹായിക്കണമെന്നുമായിരുന്നു അരുണിമ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. അഫ്ഗാനിലെ ബമ്മിയാൻ എന്ന സ്ഥലത്തുവെച്ചാണ് തനിക്ക് ഇത്തരത്തിലൊരു അനുഭവം ഉണ്ടായതെന്നും അരുണിമ പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ കുറച്ചു മണിക്കൂറുകൾക്ക് ശേഷം തനിക്ക് മറ്റ് പ്രശ്നങ്ങളിലെന്നും അരുണിമ സംഭവത്തിൽ വ്യക്തത വരുത്തി പുതിയ പോസ്റ്റ് പങ്ക് വെച്ചു.

താൻ ബമ്മിയാനിൽ എത്തിയപ്പോൾ മുതലുള്ള അനുഭവങ്ങൾ അരുണിമ പോസ്റ്റിൽ പറയുന്നുണ്ട്. സ്ത്രീകൾ ഒരു പുരുഷ സഹയാത്രികനോ ഗൈഡിനോ ഒപ്പം യാത്ര ചെയ്യണമെന്ന് നിർബന്ധിക്കുന്ന നിയമം അധികൃതർ പറഞ്ഞിരുന്നെന്നും ഇതിൻ്റെ പശ്ചാത്തലത്തിൽ ജലാലാബാദിൽ നേരത്തെ പെർമിറ്റ് നിഷേധിച്ചിരുന്നെന്നും അരുണിമ പോസ്റ്റിൽ പറയുന്നുണ്ട്.

Also Read : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം

പോസ്റ്റിൻ്റെ പ്രധാന ഭാഗങ്ങൾ

തൻ്റെ വിസ കണ്ടപ്പോൾ താലിബാന് കാര്യം മനസ്സിലായി എന്നും ഞാൻ കഴിഞ്ഞ മാസം 27-ന് ഈ രാജ്യത്ത് കയറിയതാണെന്നും അരുണിമ പറയുന്നു. താലിബാൻ്റെ നിയമപ്രകാരം നിയമലംഘനമാണ് നടത്തിയത്.. അതിനായി എന്നെ അറസ്റ്റ് ചെയ്യാൻ പോവുകയാണ് ഇപ്പോൾ എന്ന് പറഞ്ഞു… ഈ രാജ്യത്ത് ഓരോ താലിബാനും പോലീസുകാരെ പോലെയാണ്.. അവർക്ക് ഇഷ്ടമുള്ളത് ചെയ്യാം.. ഞാന് ഇത് എത്രയും വേഗം എൻറെ ബോയ്ഫ്രണ്ടിനെ അറിയിച്ചു… എൻറെ കൈകാലുകൾ വിറച്ചു തുടങ്ങി.. എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു…ഡി പോർട്ട് ചെയ്തോളാൻ പറഞ്ഞു… അവർ പറഞ്ഞു ഞാൻ നിയമലംഘനം നടത്തി.. അതുകൊണ്ട് അവർ അറസ്റ്റ് ചെയ്യും എന്നു പറഞ്ഞു… ഞാൻ ചെയ്ത കുറ്റം എന്തെന്ന് വെച്ചാൽ ഒറ്റയ്ക്ക് ഒരു സ്ത്രീക്ക് യാത്ര ചെയ്യാൻ പറ്റാത്ത രാജ്യത്ത് അത് അനുസരിക്കാതെ ഒറ്റയ്ക്ക് യാത്ര ചെയ്തു…

പോസ്റ്റിൻ്റെ പൂർണരൂപം

English Summary

Malayali Travel Vlogger Backpacker Arunima finally Reveal what exactly happened to her in Afghanistan. She clarified did Taliban arrest her or not. Through her Social Media Post. Previously she seeks help from people through Facebook to contact Indian Embassy and said she might arrested by Taliban.

Loading...
Unable to load recommendations.
Follow Us
ഗള്‍ഫില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന് ഇന്ത്യയില്‍ നികുതി നല്‍കണോ?
കാത്തിരുന്ന അപ്ഡേറ്റുമായി പുതിയ ​ഹീറോ ഗ്ലാമർ 125 X
മടക്കും മുമ്പ് അ‌റിയാനുണ്ട്, ഐഫോൺ ഡ്യുവോ ഫീച്ചറുകൾ!
ചിന്തിച്ച് കാട് കയറാറുണ്ടോ? 'ഓവര്‍തിങ്കിങ്' ഒഴിവാക്കാന്‍ വഴികള്‍
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്