“ടൊവി അങ്കിൽ സാധു മനുഷ്യൻ, ഈ മാല അങ്കിൾ തന്നതാണ്, ചിദുവേട്ടൻ സൈക്കിൾ തന്നു”; കൈനിറയെ സമ്മാനങ്ങൾ കിട്ടിയെന്ന് ബാലനിലെ ആദിശേഷൻ
A Bicycle from Chidambaram and a Necklace from Tovino! 'Balan' Star Adhisheshan Shares His Joy: 2018 സിനിമയിൽ അവസാത്തെ സീൻ കണ്ട് ‘അമ്മേ മിന്നൽ മുരളി മരിച്ചു പോയോ’ എന്ന് ഞാൻ അമ്മയോട് ചോദിച്ചു. അപ്പോഴാണ് അമ്മ പറഞ്ഞത് അത് അഭിനയമാണെന്ന്. എനിക്കും അങ്ങനെയാകണം എന്ന് അമ്മയോട് അന്ന് പറഞ്ഞു. പിന്നീടാണ് ഷോട്ട് ഫിലിമിൽ അഭിനയിക്കുന്നത്.
മഞ്ഞുമ്മൽ ബോയ്സി’ന് ശേഷം ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ: ദി ബോയ്’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ, പ്രേക്ഷകരുടെ ഹൃദയം കവരുന്നത് ടൈറ്റിൽ കഥാപാത്രമായി എത്തിയ ആദിശേഷൻ എന്ന കൊച്ചു മിടുക്കനാണ്. തൻ്റെ ആഴമുള്ള കണ്ണുകളിലൂടെ ഒരു കുട്ടിയുടെ നിസ്സഹായതയും ഭയവും അതിജീവനവുമെല്ലാം അതിമനോഹരമായി സ്ക്രീനിലെത്തിച്ച ഈ ബാലതാരത്തിന് സോഷ്യൽ മീഡിയയിലും സിനിമാലോകത്തും വലിയ പ്രശംസയാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ, സിനിമയിലെ തൻ്റെ അനുഭവങ്ങളെക്കുറിച്ചും, സൂപ്പർതാരം ടൊവിനോ തോമസും സംവിധായകൻ ചിദംബരവും നൽകിയ പ്രത്യേക സമ്മാനങ്ങളെക്കുറിച്ചും മനസ്സുതുറക്കുകയാണ് ആദിശേഷൻ. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആദിശേഷൻ്റെ നിഷ്കളങ്കമായ ഈ പ്രതികരണം.
“ഈ മാല എനിക്ക് ടൊവി അങ്കിൽ തന്നതാണ്. ഇതിന് മുൻപ് ഷൂട്ടിംഗ് സമയത്ത് എനിക്ക് ഒരു വലിയ പാക്കറ്റ് ചോക്ലേറ്റ്, കുറേ ഡ്രസ്സ് ഒക്കെ \അങ്കിൽ തന്നിരുന്നു. ഒരു മീറ്റിംഗിന് പോയപ്പോഴാണ് ഈ മാല തന്നത്. ചിദുവേട്ടൻ ഷൂട്ടുംഗ് കഴിഞ്ഞപ്പോൾ സൈക്കിൾ വാങ്ങി തന്നു” കുട്ടി താരം പറഞ്ഞു.
അഭിനയത്തിനോട് എപ്പോഴാണ് ആഗ്രഹം തോന്നിത്തുടങ്ങിയത് എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് ആദിശേഷൻ നൽകിയത്.
“2018 സിനിമയിൽ അവസാത്തെ സീൻ കണ്ട് ‘അമ്മേ മിന്നൽ മുരളി മരിച്ചു പോയോ’ എന്ന് ഞാൻ അമ്മയോട് ചോദിച്ചു. അപ്പോഴാണ് അമ്മ പറഞ്ഞത് അത് അഭിനയമാണെന്ന്. എനിക്കും അങ്ങനെയാകണം എന്ന് അമ്മയോട് അന്ന് പറഞ്ഞു. പിന്നീടാണ് ഷോട്ട് ഫിലിമിൽ അഭിനയിക്കുന്നത്. ഷോട്ട് ഫിലിമൊക്കെ കഴിഞ്ഞ ശേഷം പിന്നീടൊരിക്കൽ പറശ്ശിനിക്കടവിൽ പോയിരുന്നു ‘എനിക്ക് സിനിമാ നടനാകണമെന്ന് മുത്തപ്പനോട് പറഞ്ഞു. അതിന് തൊട്ടടുത്ത ദിവസമാണ് ബാലൻ സിനിമ ലഭിക്കുന്നത്. ഇനിയും തുടർന്ന് അഭിനയിക്കാനാണ് താൽപ്പര്യം എന്ന് തീർത്തും കളങ്കമില്ലാതെ ആദിശേഷൻ പറയുന്നു.
Also Read: Jean Paul Lal on Tovino Thomas : ടോവിനൊ ആക്ടിങ്ങില്‍ ഇടുന്ന എഫര്‍ട്ട് നിങ്ങള്‍ക്കറിയില്ല… പവിത്രനാവുക അത്ര എളുപ്പമായിരുന്നില്ലെന്നും ജീന്‍ പോള്‍ ലാല്‍
“എനിക്ക് എല്ലാ സീനും സിംപിളായിരുന്നു”
ഏത് സീൻ അഭിനയിച്ചപ്പോഴാണ് ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് എന്ന് ചോദ്യത്തിന് തനിക്ക് എല്ലാ സീനും എളുപ്പമായിരുന്നു എന്നാണ് കൊച്ചുമിടുക്കൻ്റെ മറുപടി. ഏറ്റവും സിംപിളായി അഭിനയിച്ച സീൻ ഏതാണെന്ന് അടുത്ത ചോദ്യം. അങ്ങനെയൊന്നുമില്ല എല്ലാ സീനും ഒരുപോലെയായിരുന്നു എന്ന് ആദിശേഷൻ ആത്മവിശ്വാസത്തോടെ പറയുന്നു.
മമ്മൂക്കയുടെയും ലാലേട്ടൻ്റെയും കൂടെ അഭിനയിക്കണം എന്ന ആഗ്രഹവും കൊച്ചുതാരം തുറന്നു പറഞ്ഞൂ. സിനിമയിൽ അമ്മയായി അഭിനയിച്ച ഫർസാന സ്വന്തം അമ്മയെ പോലെയാണ്. അഭിനയിക്കുന്ന സമയത്ത് ടൊവി അങ്കിൾ എല്ലാവരെയും സപ്പോർട്ട് ചെയ്തു, ടൊവിനോ തോമസ് സാധു മനുഷ്യനാണെന്ന് ഒരു കൊച്ച് ചിരിയോടെയാണ് ആദിശേഷൻ പറയുന്നത്. ബാലൻ ദ് ബോയ് സിനിമ മികച്ച പ്രതികരണം നേടി തീയറ്ററുകളിൽ മുന്നേറുകയാണ്.
English Summary
Child actor Adhisheshan, who is winning widespread acclaim for his brilliant performance in Chidambaram’s directorial Balan: The Boy, opened up about his experiences on set. the young talent fondly shared that superstar Tovino Thomas gifted him a necklace, clothes, and chocolates, while director Chidambaram surprised him with a bicycle after the film’s wrap-up.