AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Balan Movie: ബാലൻ്റെ ലൊക്കേഷൻ കണ്ടിട്ടുണ്ടോ? ഇതാ…

Balan Movie Locations: മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ജിത്തു മാധവന്റെ തിരക്കഥയില്‍ ചിദംബരം ഒരുക്കിയ ഇമോഷ്ണല്‍ ഡ്രാമ ത്രില്ലര്‍ സിനിമയായ ബാലന്‍ വലിയ പ്രേക്ഷക പിന്തുണയോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും പുറമെ ബാലനിലെ ഒരോ ലൊക്കേഷനുകളും ഏറെ സ്‌പെഷ്യലാണ്. ജീവനുള്ള ഇടങ്ങള്‍ എന്നൊക്കെ പറയും പോലെ. അതുകൊണ്ട് തന്നെ സിനിമ കണ്ടിറങ്ങിയവരില്‍ പലരും തിരഞ്ഞത് എവിടെയാണ് ഈ സ്ഥലങ്ങളൊക്കെ എന്നാണ്.

Balan Movie:  ബാലൻ്റെ ലൊക്കേഷൻ കണ്ടിട്ടുണ്ടോ? ഇതാ…
Balan Movie LocationsImage Credit source: Instagram / spot_alert
Amal KV
Amal KV | Published: 26 Jun 2026 | 01:09 PM

‘ഇനി എത്ര വൈകിയാലും അമ്മ വരും ഇവിടെ തന്നെ നിന്നുകൊള്ളണം…’. സിനിമ കണ്ടവര്‍ക്കറിയാം ഈ ഡയലോഗിന് എത്ര വലിയ പ്രാധാന്യമാണ് ബാലനില്‍ ഉള്ളതെന്ന്. ബാലനോട് അമ്മ നില്‍ക്കാന്‍ പറയുന്ന സ്ഥലവും അവര്‍ രണ്ട് പേരും സ്ഥിരമായി നടന്നു വരുന്ന ആ വഴിയും പച്ചപുതച്ച വയലും ഗ്രാമീണ പാതയുമെല്ലാം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സിനിമയിലെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും പുറമെ ബാലനിലെ ഒരോ ലൊക്കേഷനുകളും ഏറെ സ്‌പെഷ്യലാണ്. ജീവനുള്ള ഇടങ്ങള്‍ എന്നൊക്കെ പറയും പോലെ. അതുകൊണ്ട് തന്നെ സിനിമ കണ്ടിറങ്ങിയവരില്‍ പലരും തിരഞ്ഞത് എവിടെയാണ് ഈ സ്ഥലങ്ങളൊക്കെ എന്നാണ്.

ഏറ്റവും അധികം വൈറലായ സിനിമയിലെ ബസ്‌റ്റോപ്പും കാട്ടിലൂടെയുള്ള വഴിയും സ്ഥിതി ചെയ്യുന്നത് വയനാട് ജില്ലയിലെ ചേകാടിയ്ക്കടുത്തുള്ള കണ്ടുവാടി എന്ന ഗ്രമത്തിലാണ്. ഒരു ഗോത്രമേഖല കൂടിയായ ഇവിടം പകൃതിഭംഗികൊണ്ട് ആരെയും ആകര്‍ഷിക്കും. സിനിമയിലെ പ്രധാന വീട്, പോലീസ് സ്‌റ്റേഷന്‍, ബാലനും അമ്മയും സഞ്ചരിക്കുന്ന വഴികള്‍ തുടങ്ങിയ പ്രധാന ലൊക്കേഷനുകളെല്ലാം വയനാട്ടിലെ ചേകാടിയോട് അനുബന്ധമായുള്ള പ്രദേശങ്ങളിലാണ് വരുന്നത്. വളഞ്ഞുനീണ്ട ഇല്ലിക്കൂട്ടങ്ങളും മാനം മുട്ടുന്ന മരങ്ങളും പരവതാനി വിരിച്ചപോലുള്ള പച്ചപ്പുമെല്ലാം പശ്ചാത്തലമാക്കി ഇതിനിനോടകം തന്നെ നിരവധി റീലുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബാലനിലെ തന്നെ എങ്ങോട്ടാ എന്ന് തുടങ്ങുന്ന പാട്ടിന്റെ അകമ്പടിയോടെയാണ് ഭൂരിഭാഗം റീലുകളും വരുന്നത്.

Also Read: ഡബിള്‍ ബാരല്‍ ഗണ്ണുമായി 76 വയസ്സില്‍ മോളിവുഡിലേക്ക് ഒരു മാസ്സ് എന്‍ട്രി! ബാലനില്‍ ഞെട്ടിച്ച അമ്മാമ്മ!

സിനിമയില്‍ കാണിക്കുന്ന ആ ബസ് സ്റ്റോപ് സെറ്റിട്ടതാണ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിട്ടുണ്ടാകും. എന്നാല്‍ ശരിക്കും ആ ബസ്റ്റോപ് സെറ്റ് തന്നെയാണ്. ഒരു വര്‍ഷം മുന്‍പാണ് സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ബസ്റ്റോപ് അവിടെ നിര്‍മ്മിക്കുന്നത്. പിന്നീട് ഷൂട്ടിംഗിന് ശേഷം നാട്ടുകാരുടെ കൂടി ആവശ്യം കണക്കിലെടുത്ത് ഫോറസ്റ്റ് അനുമതിയോടെ അതവിടെ അതേപടി നിലനിര്‍ത്തിയിരിക്കുകയാണ്. അങ്ങനെ സെറ്റിട്ട ഒരു ബസ്‌റ്റോപ്പ് ഒരു നാടിന്റെ തന്റെ അടയാളമായി മാറി.

ഇതിന് പുറമെ ടോവിനോയും ബാലനുമായി ബന്ധപ്പെട്ട രംഗങ്ങളില്‍ കാണിക്കുന്ന ലൊക്കേഷനും ഏറെ ശ്രദ്ധനേടിയിരുന്നു. മംഗലാപുരത്താണ് ആ രംഗങ്ങള്‍ ചിത്രീകരിച്ചത്. കടലിന്റെ രംഗങ്ങളുടെ ലൊക്കേഷനായി അണിയറ പ്രവര്‍ത്തകര്‍ തിരഞ്ഞെടുത്തത് തിരുവനന്തപുരം ജില്ലയിലെ കോവളമായിരുന്നു. ചിത്രത്തിലെ മനോഹരമായി ബീച്ചും കോവളം തന്നെയാണ്. കൊല്ലം ജില്ലയിലെ ചില മലയോര പ്രദേശവും ചിത്രത്തിന്റെ ലൊക്കേഷനായി ഉപയോഗിച്ചിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയിസിന് ശേഷം ജിത്തുമാധവന്റെ തിരക്കഥയില്‍ ചിദംബരം ഒരുക്കിയ ഇമോഷ്ണല്‍ ഡ്രാമ ത്രില്ലര്‍ സിനിമയായ ബാലന്‍ വലിയ പ്രേക്ഷക പിന്തുണയോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

English Summary

After Manjummal Boys, Chidambaram’s emotional drama thriller Balan the Boy, scripted by Jithu Madhavan, continues to be shown in theaters with great audience support. Apart from the story and characters in the film, each location in Balan is very special. As they say, living spaces. That is why many of those who watched the film searched for where all these places are.

Follow Us