AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Balti OTT : അങ്ങനെ അവസാനം എത്തുന്നു; ഷെയ്ൻ നിഗമിൻ്റെ ബൾട്ടി ഒടിടിയിലേക്ക്

Balti OTT Release And Platform Update : തിയറ്ററിൽ റിലീസായി ഏകദേശം ഒരു വർഷം പിന്നിടുമ്പോഴാണ് ബൾട്ടി ഒടിടി റിലീസിനെത്തുന്നത്. നേരത്തെ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എപ്പോൾ സിനിമയുടെ സ്ട്രീമിങ് വിവരങ്ങൾ സ്ഥിരീകരിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ

Balti OTT : അങ്ങനെ അവസാനം എത്തുന്നു; ഷെയ്ൻ നിഗമിൻ്റെ ബൾട്ടി ഒടിടിയിലേക്ക്
Balti OTT Release UpdateImage Credit source: Shane Nigam Facebook
Jenish Thomas
Jenish Thomas | Updated On: 01 Jul 2026 | 07:04 PM

Balti Malayalam Movie OTT Update : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഷെയ്ൻ നിഗമിൻ്റെ ആക്ഷൻ ത്രില്ലർ ചിത്രം ബൾട്ടി ഒടിടി റിലീസിന് (Balti OTT Release) ഒരുങ്ങുന്നു. തിയറ്ററിൽ റിലീസായി ഏകദേശം ഒരു വർഷം ആകുന്ന വേളയിലാണ് അണിയറപ്രവർത്തകർ ഷെയ്ൻ നിഗം ചിത്രത്തിൻ്റെ ഒടിടി റിലീസുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 2025 സെപ്റ്റംബർ മാസത്തിലായിരുന്നു ബൾട്ടി തിയറ്ററിൽ എത്തിയത്. തിയറ്ററിൽ മികച്ച അഭിപ്രായം നേടിയെങ്കിലും സിനിമയുടെ ഡിജിറ്റൽ-സാറ്റ്ലൈറ്റ് സംപ്രേഷണം വൈകുകയായിരുന്നു. മറ്റ് ചില പ്ലാറ്റ്ഫോമുകളെ ബന്ധപ്പെടുത്തി സിനിമയുടെ ഒടിടി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ അവയെല്ലാം തള്ളികൊണ്ടാണ് അണിയറപ്രവർത്തകർ ബൾട്ടിയുടെ ഒടിടി റിലീസ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.

ബൾട്ടി ഒടിടി

ജാപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോണിയുടെ സ്ട്രീമിങ് പ്ലാറ്റ്ഫോമായ സോണി ലിവ് ആണ് ബൾട്ടിയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ബൾട്ടി ഈ ജൂലൈ പത്താം തീയതി മുതൽ സോണി ലിവിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. സിനിമയുടെ സാറ്റ്ലൈറ്റ് വിവരങ്ങൾ കുറിച്ച് ഇതുവരെ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. നേരത്തെ ആമസോൺ പ്രൈം വീഡിയോയിൽ ബൾട്ടി സ്ട്രീമിങ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതെല്ലാം തള്ളികൊണ്ടാണ് ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കി കൊണ്ടുള്ള സോണി ലിവിൻ്റെ രംഗപ്രവേശം.

ALSO READ : New OTT Releases : നസ്ലെൻ്റെ ഉൾപ്പെടെ രണ്ട് മലയാളം സിനിമകൾ; ജൂലൈ തുടങ്ങുന്നത് വമ്പൻ ഒടിടി റിലീസുകൾ കൊണ്ട്

ബൾട്ടി ഒടിടി റിലീസ് അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റ്

ബൾട്ടി സിനിമ

കേരള-തമിഴ്നാട് അതിർത്തിയിൽ നടക്കുന്ന കഥാപശ്ചാത്തലമാണ് ബൾട്ടിക്കുള്ളത്. ചിത്രത്തിൽ മലയാളം തമിഴും ഒരേ പോലെ ഉപയോഗിക്കുന്നുണ്ട്. എസ്ടികെ ഫ്രെയിംസിൻ്റെയും ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിൻ്റെയും ബാനറുകളിൽ സന്തോഷ് ടി കുരുവിളയും ബിനു ജോർജ് അലക്സാണ്ടറും ചേർന്നാണ് ബൾട്ടി നിർമിച്ചിരിക്കുന്നത്. നവാഗതനായ ഉണ്ണി ശിവലിംഗമാണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ബോക്സ്ഓഫീസിൽ ഏകദേശം 20 കോടിയിൽ അധികം നേടുകയും ചെയ്തു.

ഷെയ്ൻ നിഗമിന് പുറമെ ശാന്തനു ഭാഗ്യരാജ്, പ്രീതി അസ്രാണി, അൽഫോൺസ് പുത്രൻ, സെൽവരാഘവൻ തുടങ്ങിയ മലയാളത്തിലെയും തമിഴിലെയും പ്രമുഖരാണ് ബൾട്ടിയിൽ അണിനിരന്നത്. സായി അഭിയ്ശങ്കറാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്. അലക്സ് ജെ പുളിക്കലാണ് സിനിമയുടെ ഛായാഗ്രാഹകൻ. ശിവകുമാർ വി പണിക്കറാണ് എഡിറ്റർ.

English Summary

Balti OTT Release Date Announced. Malayalam Movie Starring Shane Nigam Action Thriller Digital Streaming Starts From July 10 At Sony Liv. Balti Was Actually Released on 2025 September. It Takes Almost One Year For Digital Streaming. Balti is one of the Most Awaiting OTT Releases in Malayalam.

Follow Us