Bharathanatyam Movie: സെക്കൻ്റ് പാര്‍ട്ട് ആലോചിച്ചിരുന്നില്ല, പേടികൊണ്ട് എഴുതിയതാണ് : ഭരതനാട്യത്തിന്റെ സംവിധായകന്‍

Director about Bharathanatyam Part 2 Mohiniyattam Movie: മോഹിനിയാട്ടം എന്ന സിനിമയെ കുറിച്ച് താന്‍ ആലോചിച്ചിരുന്നില്ലെന്നും നിര്‍ബന്ധത്തിനും പ്രേരണയ്ക്കും വഴങ്ങി ചെയ്തതാണെന്നും സംവിധായകന്‍ കൃഷ്ണദാസ് മുരളി. ആദ്യ ഭാഗം ഭരതനാട്യം തിയേറ്ററുകളില്‍ വിജയമായിരുന്നില്ല. സിനിമയിലെ തഗ് ഡയലോഗുകളും റഫറന്‍സുകളും എല്ലാം ശരിക്കും പേടിയുടെ പുറത്ത് സംഭവിച്ചു പോയതാണ്. എങ്ങനെയെങ്കിലും സിനിമ ഓടണം എന്നുള്ളതായിരുന്നു ലക്ഷ്യമെന്നും സംവിധായകന്‍ പറഞ്ഞു.

Bharathanatyam Movie: സെക്കൻ്റ് പാര്‍ട്ട് ആലോചിച്ചിരുന്നില്ല, പേടികൊണ്ട് എഴുതിയതാണ് : ഭരതനാട്യത്തിന്റെ സംവിധായകന്‍

Krishnadas Murali, Mohiniyattam Movie

Published: 

02 Jul 2026 | 04:48 PM

ആദ്യ ഭാഗം തിയേറ്ററുകളില്‍ പരാജയപ്പെടുക, പിന്നീട് അതേ സിനിമയുടെ രണ്ടാം ഭാഗത്തിലൂടെ വന്‍ വിജയം സൃഷ്ടിച്ച് ആദ്യ പാര്‍ട്ടിനെ കൂടി ഹിറ്റാക്കുക… കേള്‍ക്കുമ്പോള്‍ മറ്റൊരു സിനിമാ കഥയാണെന്ന് തോന്നാമെങ്കിലും അപൂര്‍വ്വമായി അത്തരം കാര്യങ്ങള്‍ സംവിക്കാറുണ്ട്. അത്തരത്തില്‍ ഒരു അപൂര്‍വ്വതയുള്ള ചിത്രങ്ങളാണ് കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തില്‍ എത്തിയ ഭരതനാട്യവും, രണ്ടാം ഭാഗം മോഹിനിയാട്ടവും. ഭരതനാട്യം തിയേറ്ററുകളില്‍ വിജയമായില്ലെങ്കിലും അതിന്റെ രണ്ടാം ഭാഗമായി എത്തി മോഹിനിയാട്ടം വന്‍വിജയമാണ് സ്വന്തമാക്കിയത്. ഈ സിനിമകളുമായി ബന്ധപ്പെട്ട ചില സംഭവവികാസങ്ങള്‍ കഴിഞ്ഞ ദിവസം കൃഷ്ണദാസ് തുറന്ന് പറഞ്ഞിരുന്നു. ആദ്യ സിനിമയുടെ അനുഭവം മോശമായിരുന്നു, അതിനാല്‍ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിച്ചിട്ടേ ഉണ്ടായില്ല എന്നാണ് അദ്ദേഹം പറയുന്നത്.

മോഹിനിയാട്ടത്തിന്റെ സക്‌സസ് പാര്‍ട്ടിയായിരുന്നു വേദി. ഭരതനാട്യത്തിന് ഒരു സക്‌സസ് പാര്‍ട്ടി തങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അത് വളരെ ചെറിയ പരിപാടിയായിട്ടാണ് സംഘടിപ്പിച്ചത്. പരസ്പരം തളര്‍ന്നു പോകാതിരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച ഒരു പരിപാടിയായിരുന്നു അത്. അന്ന് ആ സമയത്ത് സിനിമയ്ക്ക് സെക്കന്‍ഡ് പാര്‍ട്ട് ഉണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. തോറ്റിട്ടില്ല എന്ന് പരസ്പരം ബോധ്യപ്പെടുത്താന്‍ ആയിരുന്നു അന്നത്തെ സക്‌സസ് പാര്‍ട്ടി എങ്കില്‍ ഇപ്പോള്‍ ശരിക്കും വിജയമാഘോഷിക്കാന്‍ ഒത്തുചേരാന്‍ അവസരം കിട്ടി. ഇതിന്റെ ക്രെഡിറ്റ് മുഴുവന്‍ നിര്‍മാതാവിനും നടനായ സൈജു കുറുപ്പിനും ആണെന്നും സംവിധായകന്‍ പറഞ്ഞുവച്ചു.

Also Read: ഭരതനാട്യം ഒരു സിനിമാറ്റിക് യൂണിവേഴ്‌സായി, രാസലീലയുടെ ഡ്രാഫ്റ്റ് തനിക്ക് വേണം : മിഥുന്‍ മാനുവല്‍ തോമസ്

ഭരതനാട്യം തിയേറ്ററില്‍ അത്ര വിജയമാവാത്തതിന് തുടര്‍ന്ന് മറ്റെന്തെങ്കിലും അടുത്തത് ചെയ്യാം എന്ന ചിന്തയിലായിരുന്നു താന്‍. അങ്ങനെയിരിക്കുമ്പോള്‍ നിര്‍മ്മാതാവും സൈജു കുറുപ്പും ആണ് തന്നെ സെക്കന്‍ഡ് പാര്‍ട്ടിനെ കുറിച്ച് ആലോചിക്കാന്‍ പ്രേരിപ്പിച്ചത്. അപ്പോഴും താനവരോട് ചോദിച്ചു അത് വേണോ എന്ന്.
വീണ്ടും ചീത്തപ്പേര് വാങ്ങി വയ്ക്കണോ എന്നായിരുന്നു തന്റെ അപ്പോഴത്തെ ചിന്ത.
എന്നാല്‍ പിന്നെ ഒരു കൈ നോക്കാമെന്ന രീതിയില്‍ എഴുതിത്തുടങ്ങിയതാണ് രണ്ടാം ഭാഗം. സിനിമയിലെ തഗ് ഡയലോഗുകളും റഫറന്‍സുകളും എല്ലാം ശരിക്കും പേടിയുടെ പുറത്ത് സംഭവിച്ചു പോയതാണ്. എങ്ങനെയെങ്കിലും സിനിമ ഓടണം എന്നുള്ളതായിരുന്നു ലക്ഷ്യം.

പിന്നെ തനിക്ക് മുമ്പില്‍ ഊര്‍ജ്ജമായി ഉണ്ടായിരുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. അദ്ദേഹത്തിന്റെ ആട് എന്ന സീരിയലിലെ ആദ്യചിത്രം തിയേറ്ററുകളില്‍ എത്ര വിജയമായിരുന്നില്ല എങ്കിലും രണ്ടാമത്തെ പാര്‍ട്ട് വന്‍ വിജയമായി മാറിയിരുന്നു. തന്റെ ഗുരുവായി നിന്ന് മിഥുന്‍ മാനുവല്‍ മികച്ച പിന്തുണ നല്‍കി. ഒരു സിനിമ ചെയ്യുക എന്നുള്ളത് മാത്രമായിരുന്നു തന്റെ ആഗ്രഹം. ആ സിനിമയ്ക്ക് രണ്ടാം ഭാഗം സംഭവിച്ചു. ഇപ്പോള്‍ അതിന് തുടര്‍ച്ചയും ഉണ്ടാവുകയാണ്. കൂടുതല്‍ സിനിമ ചെയ്യാനുള്ള അവസരങ്ങളും മുന്നില്‍ വന്നു നില്‍ക്കുന്നു എന്നും കൃഷ്ണദാസ് പറഞ്ഞു.

English Summary

Director Krishnadas Murali stated that he had not originally planned to make the film ‘Mohiniyattam’ and did so only due to insistence and persuasion. The first part, ‘Bharatanatyam’, had not been a success in theatres. He explained that the “thug” dialogues and references in the film were actually included out of fear, as the primary goal was simply to ensure the movie ran successfully.

Loading...
Unable to load recommendations.
Follow Us
Related Stories
Jeeva – Aparna Thomas Divorce: എവിടെയാ? ആരാ ഒപ്പം? വിശ്വാസം നഷ്ടപ്പെട്ടാൽ തീർന്നു! ജീവയും അപർണയും അന്നു പറഞ്ഞത്
Dulquer Salmaan-Nivin Pauly: നിവിൻ പൊളി-ദുൽഖർ സൽമാൻ ചിത്രം വരും; ഓണത്തിന് സർപ്രൈസ് പൊട്ടിച്ച് നിവിൻ പോളി!
‘ഇച്ചാക്കാൻ്റെ സൂലു ചേച്ചി’; മമ്മൂട്ടിയുടെ ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് സുചിത്ര മോഹൻലാൽ
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി