AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Midhun Manuel Thomas : ഭരതനാട്യം ഒരു സിനിമാറ്റിക് യൂണിവേഴ്‌സായി, രാസലീലയുടെ ഡ്രാഫ്റ്റ് തനിക്ക് വേണം : മിഥുന്‍ മാനുവല്‍ തോമസ്

Bharatanatyam Part 3 Rasaleela Movie: സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയായിരുന്നു ഭരതനാട്യം. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും കണ്ടു പരിചയം ഇല്ലാത്ത കഥാപാത്രങ്ങളെക്കൊണ്ടും ശ്രദ്ധ നേടിയ ഈ ചിത്രം ഇപ്പോള്‍ മൂന്നാം ഭാഗത്തിലേക്ക് എത്തുകയാണ്. രണ്ടാം ഭാഗമായി ഇറങ്ങിയ മോഹിനിയാട്ടം തിയേറ്ററുകളില്‍ വന്‍ വിജയമാണ് തീര്‍ത്തത്. ഇപ്പോള്‍ സിനിമയുടെ മൂന്നാം പാര്‍ട്ട് കൂടി അനൗണ്‍സ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഭരതനാട്യം മൂന്ന് രാസലീല എന്നാണ് ചിത്രത്തിന്റെ പേര്.

Midhun Manuel Thomas : ഭരതനാട്യം ഒരു സിനിമാറ്റിക് യൂണിവേഴ്‌സായി, രാസലീലയുടെ ഡ്രാഫ്റ്റ് തനിക്ക് വേണം : മിഥുന്‍ മാനുവല്‍ തോമസ്
Midhun Manuel Thomas, Bharathanatyam 3Image Credit source: Facebook / Midhun Manuel Thomas
Amal KV
Amal KV | Published: 30 Jun 2026 | 08:42 PM

സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയായിരുന്നു ഭരതനാട്യം. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും കണ്ടു പരിചയം ഇല്ലാത്ത കഥാപാത്രങ്ങളെക്കൊണ്ടും ശ്രദ്ധ നേടിയ ഈ ചിത്രം ഇപ്പോള്‍ മൂന്നാം ഭാഗത്തിലേക്ക് എത്തുകയാണ്. 2024 ലാണ് ആദ്യഭാഗം ഭരതനാട്യം പുറത്തിറങ്ങുന്നത്. അന്നിത് വലിയ വിജയമായില്ല എങ്കിലും പിന്നീട് രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം രണ്ടാം ഭാഗമായി ഇറങ്ങിയ മോഹിനിയാട്ടം തിയേറ്ററുകളില്‍ വന്‍ വിജയമാണ് തീര്‍ത്തത്. വന്‍ വിജയമായ രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ചയായി അടുത്ത പാര്‍ട്ട് കൂടി അനൗണ്‍സ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഭരതനാട്യം മൂന്ന് രാസലീല എന്നാണ് ചിത്രത്തിന്റെ പേര്. കഴിഞ്ഞദിവസം നടന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ചടങ്ങില്‍ പ്രമുഖ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും പങ്കെടുത്തിരുന്നു. ഭരതനാട്യം ഇതിനോടകം തന്നെ ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് ആയി തീര്‍ന്നിട്ടുണ്ടെന്നും ഓരോ കഥാപാത്രങ്ങളെയും അവര്‍ പറഞ്ഞ ഡയലോഗുകളെയും കുറിച്ച് ഇപ്പോഴും ആളുകള്‍ സംസാരിക്കുന്നുണ്ടെന്നും മിഥുന്‍ പറഞ്ഞു. മുന്‍പിറങ്ങിയ സിനിമയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് തനിക്ക് വായിക്കാനായി സംവിധായകന്‍ കൃഷ്ണദാസ് മുരളി തന്നിരുന്നു. ബൈജു കഴിഞ്ഞപ്പോള്‍ തന്നെ താന്‍ പറഞ്ഞിരുന്നു ഇതൊരു ഹിറ്റായി മാറുമെന്ന്. പക്ഷേ തിയേറ്ററില്‍ എത്തുന്ന സമയത്ത് ചെറിയൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു, താന്‍ ഹിറ്റാവും എന്ന് പറഞ്ഞിട്ട് അങ്ങനെ സംഭവിച്ചില്ലെങ്കിലോ എന്നോര്‍ത്ത്. പക്ഷേ സിനിമ തിയേറ്ററിലെത്തി വലിയ വിജയമായി മാറുകയും ചെയ്തു അതില്‍ തനിക്ക് അതിയായ സന്തോഷമുണ്ട്.

Also Read: ഇത്തവണ അൽപ്പം ‘പേടിച്ച്’ ചിരിക്കാം; സർപ്രൈസായി സൈജു കുറുപ്പിൻ്റെ ‘ഭരതനാട്യം 3: രാസലീല’ 

അതുകൊണ്ടുതന്നെ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് പൂര്‍ത്തിയാകുമ്പോള്‍ തനിക്ക് വായിക്കാനായി വേണമെന്നും സംവിധായകന്‍ വേദിയില്‍ പറഞ്ഞു. സിനിമയിലെ നടനായ സൈജു കുറുപ്പുമായി തനിക്ക് അടുത്ത ബന്ധമാണ് കാലങ്ങളായി ഉള്ളത്. അദ്ദേഹം നായകനായ ഒരു സിനിമ വിജയിക്കുക എന്നത് തന്റെ സ്വന്തം സിനിമ വിജയിക്കുന്നത് പോലെയാണ്. മൂന്നാം ഭാഗത്തിന് എല്ലാവിധ ആശംസകളും നേരുന്നു എന്നും മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു. ഒരു ഇടവേളയ്ക്ക് ശേഷം സൈജു കുറുപ്പിന് ബ്രേക്ക് ത്രൂ നല്‍കിയ സംവിധായകനാണ് മിഥുന്‍. മിഥുന്റെ ആട് എന്ന ചിത്രത്തിലെ അറക്കല്‍ അബു എന്ന സൈജു കുറിപ്പിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

വിഖ്യാത സംവിധായകന്‍ ഹരിഹരന്റെ മയൂഖം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സൈജു കുറുപ്പ് എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ചതും പ്രേക്ഷക പ്രശംസ നേടുകയും ചെയ്ത പരമ്പരയാണ് ഭരതനാട്യം. സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോര്‍ട്ട്, ബേബി ജീന്‍, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണന്‍, സ്വാതി ദാസ് പ്രഭു, ദിവ്യ നായര്‍, ശ്രുതി സുരേഷ്, നന്ദു പൊതുവാള്‍ തുടങ്ങി മലയാളത്തിലെ പ്രിയ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമായി. മൂന്നാം ഭാഗം രാസലീല അല്പം ഹൊറര്‍ ടച്ചിലുള്ളതാവും എന്നാണ് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നത്.

English Summary

Bharatanatyam was a film written and directed by Krishnadas Murali, starring Saiju Kurup in the lead role. The film, which gained attention for its diversity in theme and unfamiliar characters, is now entering its third part. Mohiniyattam, which was released in the second part, was a huge success in the theaters. Now, the makers have announced the third part of the film. The name of the film is Bharatanatyam 3 Rasaleela.

Follow Us