Bhavana: പൃഥ്വിയാണ് എന്നെ കുറിച്ച് അത് പറഞ്ഞത്, കുറച്ചുകൂടി നെഗറ്റീവ് ആകണമെന്നായിരുന്നു ആഗ്രഹം: ഭാവന

Bhavana Talks About Prithviraj Sukumaran: നായികാ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭാവന നെഗറ്റീവ് റോളില്‍ എത്തിയ സിനിമ കൂടിയായിരുന്നു ആദം ജോണ്‍. നെഗറ്റീവ് റോളും തന്റെ കയ്യില്‍ ഭദ്രമാണെന്ന് തെളിയിക്കാന്‍ ഭാവനയ്ക്ക് ഈയൊരൊറ്റ സിനിമയുടെ മാത്രം ആവശ്യമേ ഉണ്ടായിരുന്നുള്ളൂ.

Bhavana: പൃഥ്വിയാണ് എന്നെ കുറിച്ച് അത് പറഞ്ഞത്, കുറച്ചുകൂടി നെഗറ്റീവ് ആകണമെന്നായിരുന്നു ആഗ്രഹം: ഭാവന

ഭാവന, പൃഥ്വിരാജ്‌

Updated On: 

15 Feb 2026 | 07:41 PM

ജിനു വി എബ്രഹാം രചനയും സംവിധാനവും നിര്‍വഹിച്ച് 2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആദം ജോണ്‍. മന്ത്രവാദവും ആഭിചാരവുമെല്ലാം സിനിമയില്‍ ഇതിവൃത്തമായി. പൃഥ്വിരാജ്, ഭാവന, ലെന, കെപിഎസി ലളിത എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സിനിമയില്‍ കെപിഎസി ലളിത കറുത്തച്ഛനൂട്ടുമായി ബന്ധപ്പെട്ട പറഞ്ഞ ഡയലോഗുകള്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

നായികാ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭാവന നെഗറ്റീവ് റോളില്‍ എത്തിയ സിനിമ കൂടിയായിരുന്നു ആദം ജോണ്‍. നെഗറ്റീവ് റോളും തന്റെ കയ്യില്‍ ഭദ്രമാണെന്ന് തെളിയിക്കാന്‍ ഭാവനയ്ക്ക് ഈയൊരൊറ്റ സിനിമയുടെ മാത്രം ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴിതാ എങ്ങനെയാണ് താന്‍ ആദം ജോണിലേക്ക് എത്തിയതെന്ന് സംസാരിക്കുകയാണ് താരം. ഓണ്‍മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

“എപ്പോഴും നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഞാന്‍ തയാറാണ്. ആദം ജോണ്‍ എന്ന സിനിമ വന്നപ്പോള്‍, അതില്‍ പൃഥ്വിയുടെ കഥാപാത്രത്തിന് ഒരു വൈഫ് ക്യാരക്ടര്‍ ഉണ്ട്, എന്നാല്‍ അവര്‍ അധികം സിനിമയിലില്ല, അവര് മരിച്ചുപോകും പെട്ടെന്ന്. എന്റെ കഥാപാത്രമാണ് സിനിമയില്‍ കൂടുതലുള്ളത്. പൃഥ്വിയുടെ അനിയന്റെ വൈഫാണ് ഞാന്‍ സിനിമയില്‍.

ജിനു എബ്രഹാം കരുതിയിരുന്നത് ആ റോള്‍ ഞാന്‍ ചെയ്യില്ല എന്നായിരുന്നു. കാരണം നായികയല്ലല്ലോ. പൃഥ്വി ആണ് ജിനുവിനോട് പറഞ്ഞത് ഭാവന അങ്ങനെ ആലോചിക്കുന്ന ഒരാളല്ല, എനിക്ക് ഉറപ്പാണ്, പോയി സംസാരിച്ചോളൂ എന്ന്. പിന്നീട് ഞാന്‍ കഥ കേട്ടു, ആ കഥാപാത്രം കുറച്ചുകൂടി നെഗറ്റീവ് ആകണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്, പക്ഷെ നടന്നില്ല.

Also Read: Meera Jasmine: നെഞ്ചു കീറി പോകും, മാനസികമായി ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സിനിമ; താൻ അഭിനയിച്ച സിനിമയെ കുറിച്ച് മീരാജാസ്മിൻ

മലയാള സിനിമയില്‍ ഇമേജ് നോക്കി സിനിമ ചെയ്യുന്ന രീതി ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. 16 വയസുള്ളപ്പോള്‍ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ച ആളാണ് ഞാന്‍, അതനുസരിച്ചാണ് സിനിമകള്‍ ലഭിക്കുന്നതെങ്കില്‍ പിന്നെ എനിക്ക് അമ്മ വേഷങ്ങള്‍ മാത്രമല്ലേ കിട്ടേണ്ടത്? അമ്മയായി അഭിനയിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും അതെന്തിനാ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ അന്ന് ഞാന്‍ അതിനെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. പാര്‍വ്വതി ചേച്ചി സെറ്റില്‍ വരുമ്പോള്‍ പറയും ജയറാമും മൂന്ന് കുട്ടികളുമാണ് അഭിനയിക്കുന്നതെന്ന്,” ഭാവന പറയുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
Actress Urvashi: “സിനിമയിലെ പ്രതിഫലം എത്രയെന്നോ അത് എന്ത് ചെയ്യുന്നുവെന്നോ ഞാൻ അറിഞ്ഞിരുന്നില്ല”; വെളിപ്പെടുത്തി ഉർവശി
Bigg Boss Malayalam Seson 8 : പുരുഷ കമ്മീഷൻ സ്ഥാപിക്കാൻ പോയ രാഹുൽ സ്ത്രീ പക്ഷ വാദിയായെന്ന് അഖിൽ മാരാർ, ശ്രീലക്ഷ്മിയ്ക്കും കൊട്ട്
Dulquer Salmaan : ദുൽഖറിന്റെ നാല് കോടിയുടെ കിടിലൻ വീടൊരുക്കിയത് ഭാര്യ അമാൽ തന്നെ
Actress Urvashi: മോളായാലും മോനായാലും വിളിച്ചാൽ ആദ്യം ചോദിക്കുക ഇതാണ്; മക്കളെ കുറിച്ച് നടി ഉർവശി
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ