AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto
പൃഥ്വിരാജ്

പൃഥ്വിരാജ്

മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള യുവ നടന്മാരിൽ ഒരാളാണ് പൃഥ്വിരാജ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും തൻ്റെ സാന്നിധ്യം അറിയിച്ച നടൻ, ഒരു നിർമാതാവും, സംവിധായകനും, പിന്നണി ഗായകനും കൂടിയാണ്. 2002-ൽ പുറത്തിറങ്ങിയ ‘നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇതുവരെ 200-ലധികം സിനിമകിൽ അഭിനയിച്ചിട്ടുണ്ട്. 2006-ൽ പുറത്തിറങ്ങിയ ‘വാസ്തവം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ആദ്യത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയ താരം, നാല് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്.

2005-ൽ പുറത്തിറങ്ങിയ ‘കനാ കണ്ടേൻ’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ്, 2010-ൽ ‘പോലീസ് പോലീസ്’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും, 2012-ൽ ‘അയ്യാ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറി. പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയ മേനോനും ചേർന്ന് 2017-ലാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനി ആരംഭിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇതുവരെ പത്തോളം ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. 2019-ൽ ‘ലൂസിഫർ’ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് സംവിധാന രംഗത്തും ചുവടുവെച്ചു

Read More

Prithviraj Sukumaran: മുംബൈയിലും കൊച്ചിയിലും ബംഗ്ലാവ്, ആഡംബര വാഹനങ്ങൾ; പ്രതിഫലം 10 കോടി? പൃഥ്വിരാജിന്റെ ആസ്‌തി ഇതാ

Prithviraj Sukumaran Birthday Special: നടൻ എന്നതിലുപരി നിർമ്മാതാവ്, ഡിസ്‌ട്രിബ്യൂട്ടർ, സംവിധായകൻ, ഗായകൻ എന്നിങ്ങനെ സകല മേഖലകളിലും കഴിവ് തെളിയിക്കാൻ പൃഥ്വിരാജിന് സാധിച്ചു. ചുരുക്കി പറഞ്ഞാൽ അദ്ദേഹത്തിന്റെ വളർച്ച ആരെയും അമ്പരപ്പിക്കുന്നതാണ്.

Prithviraj and Supriya: ‘നിന്റെ അച്ഛനും അമ്മയുമായതിൽ വളരെയധികം അഭിമാനിക്കുന്നു’; മകൾ അല്ലിക്ക് പിറന്നാൾ ആശംസയുമായി പൃഥ്വിയും സുപ്രിയയും

Prithviraj and Supriya Wish Daughter Alankrita’s Birthday: ജീവിതത്തിലെ എക്കാലത്തേയും വലിയ ബ്ലോക്ക്ബസ്റ്ററാണ് ആലിയെന്ന പൃഥ്വിരാജ് കുറിച്ചു. ഇതിനൊപ്പം, മകൾ അലംകൃതയുടെ ഇത് വരെ പുറത്തു വിട്ടിട്ടില്ലാത്ത ചില ചിത്രങ്ങളും താരം പങ്കുവച്ചു.

Prithviraj: ചേച്ചിയുടെ നാട്ടുകാരിയാണല്ലേ നവ്യ എന്ന് ഒരാള്‍ ചോദിച്ചു, എനിക്ക് കാര്യം മനസിലായി, മറുപടിയും കൊടുത്തു: മല്ലിക സുകുമാരന്‍

Mallika Sukumaran About Prithviraj and Navya Nair: പൃഥ്വിരാജിനോടൊപ്പം അഭിനയിച്ച നായികമാരെയും പൃഥ്വിവിനെയും ചേര്‍ത്ത് വന്ന ഗോസിപ്പുകളെ കുറിച്ച് മനസുതുറക്കുകയാണ് അവര്‍. ഏറ്റവും കൂടുതല്‍ പൃഥ്വിയുടെ പേരിനൊപ്പം കേട്ടത് നവ്യയുടെ പേരാണ്. എന്നാല്‍ നവ്യയുടെ അച്ഛനെയെല്ലാം തനിക്ക് വളരെ നന്നായി അറിയാമെന്നാണ് മല്ലിക കൗമുദി മൂവിസിനോട് പറയുന്നത്.

Prithviraj- Kavya Madhavan: കാവ്യയുടെ കഴിവ് അധികമാരും തിരിച്ചറിഞ്ഞിട്ടില്ല, ഒരു നാണം കുണുങ്ങിയായ നാടന്‍ കഥാപാത്രമാണ് അവരെപ്പോഴും: പൃഥ്വിരാജ്‌

Prithviraj About Kavya Madhavan: പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച് മികച്ച പ്രകടനം കാഴ്ച വെച്ച നടിയാണ് കാവ്യ മാധവന്‍. ബാലതാരമായി സിനിമയിലെത്തിയ കാവ്യ ഒട്ടനവധി ചിത്രങ്ങളിലാണ് നായികയായി തിളങ്ങിയത്. കാവ്യയുടെ സൗന്ദര്യം തന്നെയായിരുന്നു എല്ലാവരെയും ആകര്‍ഷിച്ച ഘടകം.

Prithviraj Sukumaran- Supriya Menon: ‘പങ്കാളീ, വിവാഹവാര്‍ഷികാശംസകള്‍’; 14 വര്‍ഷത്തെ ദാമ്പത്യ ജീവിതം ആഘോഷിച്ച് പൃഥ്വിരാജും സുപ്രിയയും

Prithviraj Sukumaran And Supriya Menon Wedding Anniversary: പൃഥ്വിരാജും സുപ്രിയയും വിവാഹിതരായിട്ട് പതിനാല് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഇരുവരും വിവാഹവാർഷിക ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

Mohanlal-Prithviraj: ‘ഹിന്ദുവാണോ എന്ന് ചോദിച്ച് വെടിവെച്ച് കൊന്നു… മറ്റേടത്തെ പടവുമായി നീ വായോ’; മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ സൈബര്‍ ആക്രമണം

Cyber Attack Against Mohanlal and Prithviraj: എമ്പുരാനുമായുണ്ടായ വിവാദങ്ങളും പഹല്‍ഗാം ആക്രമണവും ബന്ധപ്പെടുത്തിയാണ് കമന്റുകളെത്തുന്നത്. ആക്രമണം നടത്തിയ തീവ്രവാദികളെ വെളിപ്പിക്കാന്‍ ഇരുവരുടെയും പോസ്റ്റിന് താഴെ സംഘ്പരിവാര്‍ ആഹ്വാനം ചെയ്യുന്നു.

L2 Empuraan Total Collection Report : എമ്പുരാൻ തിയറ്ററിൽ നിന്നും എത്ര നേടി? ഒടിടി, സാറ്റ്ലൈറ്റ് വിറ്റു പോയത് എത്ര രൂപയ്ക്ക്? കണക്ക് പുറത്ത്

L2 Emupraan Total Business : എമ്പുരാൻ ആകെ 325 കോടി രൂപയാണ് ബോക്സ്ഓഫീസിൽ നിന്നും മറ്റ് അവകാശങ്ങളും വിറ്റൊഴുച്ചുകൊണ്ട് സ്വന്തമാക്കിട്ടുള്ളത്.

‘L2: Empuraan’ OTT Release: എമ്പുരാൻ ഒടിടിയിൽ; എപ്പോൾ, എവിടെ കാണാം

'L2: Empuraan' OTT Release Date: റീ എഡിറ്റ് ചെയ്ത് തിയറ്ററുകളിൽ എത്തിയ പതിപ്പ് തന്നെയായിരിക്കും ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിന് എത്തുകയെന്ന് ചിത്രത്തിന്റെ എഡിറ്റർ അഖിലേഷ് മോഹൻ പറഞ്ഞിരുന്നു.

L2 Empuraan OTT: ‘എമ്പുരാന്റെ റീ എഡിറ്റ് പതിപ്പാണോ ഒടിടിയില്‍ എത്തുന്നത്’? തുറന്നുപറഞ്ഞ് എഡിറ്റര്‍

Empuraan OTT Release: റീ എഡിറ്റ് ചെയ്ത് തീയേറ്ററുകളില്‍ എത്തിയ 'എമ്പുരാന്‍' തന്നെയായിരിക്കും ഒടിടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനത്തിനെത്തുകയെന്നാണ് അഖിലേഷ് പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അഖിലേഷ് ഇക്കാര്യം പറഞ്ഞത്.

L2: Empuraan: ‘രാജു നിര്‍ബന്ധിച്ചിട്ടും ലാലേട്ടൻ സമ്മതിച്ചില്ല’; ‘എമ്പുരാൻ’ റിലീസ് ദിവസം കാണാന്‍ പോയതിനെക്കുറിച്ച് സിദ്ധു പനക്കല്‍

Sidhu Panakkal on Mohanlal: ഇത് കണ്ട് പൃഥ്വിരാജ് ഉടനെ ഓടി വന്ന് താൻ ഇരിക്കാമെന്നും ബാക്കിൽ നിന്ന് ലാലേട്ടൻ ഫ്രണ്ടിലേക്ക് വരണമെന്ന് പറഞ്ഞെന്നും എന്നാൽ ലാലേട്ടൻ സമ്മതിച്ചില്ലെന്നുമാണ് സിദ്ധു പറയുന്നത്.

MA Baby: റഷ്യയിലേക്ക് പോകണമെന്ന് പൃഥിരാജ്; എംഎ ബേബിയുടെ ഇടപെടലില്‍ വിസയെത്തി; വെളിപ്പെടുത്തല്‍

Prithviraj says MA Baby helped him: കഴിഞ്ഞ ദിവസമാണ് എം.എ. ബേബിയെ സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. മധുരയില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന ദിവസമാണ് സീതാറാം യെച്ചൂരിയുടെ പിന്‍ഗാമിയെ തിരഞ്ഞെടുത്ത്. ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം സിപിഎം ജനറല്‍ സെക്രട്ടറിയാകുന്ന രണ്ടാമത്തെ മലയാളിയാണ് ബേബി

Prithviraj Sukumaran: നടന്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

Actor Prithviraj Receives an Income Tax Notice: നടന്റെ മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ തേടിയാണ് ആദായ നികുതി വകുപ്പ് നോട്ടിസ് നൽകിയിരിക്കുന്നത്.

L2 Empuraan: സംവിധായകനെ മാത്രമായി എങ്ങനെ ഒറപ്പെടുത്താനാകും? പൃഥിരാജ് മൂഡ് ഓഫാണെന്ന് തോന്നി; ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു

Listin Stephen about Prithviraj: പൃഥിരാജിനെ ഒറ്റപ്പെടുത്തുന്നത് പോലെ തോന്നി. ഒരാളിലേക്ക് കുറ്റം ചുമത്താന്‍ വളരെ എളുപ്പമാണ്. അദ്ദേഹം മൂഡ് ഓഫായി തോന്നി. ഒരു സിനിമ ഡയറക്ടറുടേത്‌ മാത്രമല്ല. മുരളി ഗോപി എന്താണ് പ്രതികരിക്കാത്തതെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും ലിസ്റ്റിന്‍

L2 Empuraan: അതെല്ലാം നടന്ന കാര്യമല്ലേ, മാങ്ങയുള്ള മരത്തിലല്ലേ ആളുകള്‍ കല്ലെറിയൂ; എമ്പുരാന്‍ വിവാദങ്ങളില്‍ ഷീല

Sheela Says Empuraan is a Good Movie: ഒരു സിനിമ നിര്‍മിക്കുമ്പോള്‍ എത്ര പേര്‍ക്ക് ജോലി ലഭിക്കുന്നു. കൊള്ളില്ലെന്ന് ഒറ്റവാക്കില്‍ പറയുമ്പോള്‍ അത് വലിയ തെറ്റാണ്. ഒരു ഇംഗ്ലീഷ് സിനിമ പോലെയാണ് പൃഥ്വിരാജ് എമ്പുരാന്റെ ഓരോ ഷോട്ടും എടുത്ത് വെച്ചിരിക്കുന്നത്.

L2 Empuraan: എമ്പുരാന്‍ തിയേറ്ററിലെത്തിയപ്പോള്‍ ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയായി: സുജിത്ത് വാസുദേവ്‌

Sujith Vaassudev About Empuraan: സിനിമ കണ്ട് തിയേറ്ററില്‍ നിന്ന് പുറത്തേക്കിറങ്ങിയ ഓരോരുത്തരും എമ്പുരാന്റെ ഓരോ ഭാഗങ്ങളെ കുറിച്ചും വാചാലരാകുന്നു. ചിത്രത്തില്‍ ഏറെ പ്രശംസ നേടിയ ഒന്നാണ് ഛായാഗ്രഹണം. ഹോളിവുഡ് ചിത്രങ്ങളെ തോല്‍പ്പിക്കും വിധത്തിലാണ് സുജിത്ത് വാസുദേവ് എമ്പുരാന് വേണ്ടി ക്യാമറ ചലിപ്പിച്ചത്.