Big Boss Malayalam Season 8: ” yes im evicted..!” പ്രാങ്ക് ആകുമെന്ന് കരുതി, ഇത് ന്യായമാണോ? ; വീഡിയോയുമായി ഗായത്രി സുരേഷ്

Video of Gayathri Suresh after Eviction:ഞാൻ അത്ര മോശം മത്സരാർത്ഥിയായിരുന്നു എന്ന് തോന്നില്ല. പലരും റിനി ആൻ ജോർജ്, അഞ്ജലി എന്നിവരെയൊക്കെ ആയിരുന്നു നോമിനേറ്റ് ചെയ്തത്. എന്നിട്ടും എന്നെ തന്നെ പുറത്താക്കി. എനിക്ക് അങ്ങനെ പറഞ്ഞപ്പോഴും ഒന്നും മനസ്സിലായില്ല, അത് ഒരു പ്രാങ്ക് ആയിരിക്കും എന്നാണ് കരുതിയത്. മാത്രമല്ല എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോഴും അടുത്ത് എത്തും വരെ പ്രതീക്ഷിച്ചു അങ്ങനെയൊന്നുമില്ല.......

Big Boss Malayalam Season 8:  yes im evicted..! പ്രാങ്ക് ആകുമെന്ന് കരുതി, ഇത് ന്യായമാണോ? ; വീഡിയോയുമായി ഗായത്രി സുരേഷ്

Gayathri Suresh

Published: 

09 Sep 2026 | 09:51 PM

ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായത്തിന് പിന്നാലെ പ്രതികരിച്ച് വീഡിയോയുമായി നടി ഗായത്രി സുരേഷ്. ” yes im evicted ” എന്നാണ് ഗായത്രി സുരേഷ് പറയുന്നത്. എന്താണ് അവിടെ സംഭവിച്ചത് എന്ന് നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടാവും എനിക്ക് പക്ഷേ ആ സമയത്ത് ഫുള്ള് ബ്ലാങ്ക് ആയിപ്പോയി. എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. അതുകൊണ്ടാണ് ഇത്ര നേരമായിട്ടും താൻ ഒരു പ്രതികരണവും നടത്താതിരുന്നത്. ജനാധിപത്യം എന്ന ഒരു ടാസ്ക്കിലാണ് എന്നെ പുറത്താക്കിയത് പക്ഷേ ഇതാണോ ജനാധിപത്യം ഇത് ന്യായമാണ് എന്ന് തോന്നുന്നുണ്ടോ എന്നാണ് ഗായത്രി സുരേഷ് ചോദിക്കുന്നത്.

ഞാൻ അത്ര മോശം മത്സരാർത്ഥിയായിരുന്നു എന്ന് തോന്നില്ല. പലരും റിനി ആൻ ജോർജ്, അഞ്ജലി എന്നിവരെയൊക്കെ ആയിരുന്നു നോമിനേറ്റ് ചെയ്തത്. എന്നിട്ടും എന്നെ തന്നെ പുറത്താക്കി. എനിക്ക് അങ്ങനെ പറഞ്ഞപ്പോഴും ഒന്നും മനസ്സിലായില്ല, അത് ഒരു പ്രാങ്ക് ആയിരിക്കും എന്നാണ് കരുതിയത്. മാത്രമല്ല എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോഴും അടുത്ത് എത്തും വരെ പ്രതീക്ഷിച്ചു അങ്ങനെയൊന്നുമില്ല എന്ന് പറയുമെന്ന് മാത്രമല്ല ബിഗ് ബോസ് വാതിൽ തുറക്കില്ല എന്ന് വരെ താൻ പ്രതീക്ഷിച്ചു. എന്നിട്ടും അത് സംഭവിച്ചു എന്നാണ് ഗായത്രി സുരേഷ് പറയുന്നത്.

ഗായത്രിയുടെ വീഡിയോ

ALSO READ:ഗായത്രി സുരേഷ് വീണ്ടും ബി​ഗ് ബോസിലേക്ക്? എവിക്ഷന് പിന്നാലെ പ്രതികരിച്ചു

തനിക്ക് ഇപ്പോഴും അത് അംഗീകരിക്കാൻ സാധിച്ചിട്ടില്ല എന്നും എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായിട്ടില്ല പക്ഷേ സത്യം ഇതാണ് എന്നും കൂട്ടിച്ചേർത്തു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് വീഡിയോടെയാണ് ഗായത്രി സുരേഷ് പുറത്തായി എന്ന വാർത്ത സ്ഥിരീകരിച്ചത്. അതേസമയം അപ്രതീക്ഷിതമായിട്ടാണ് ഗായത്രി സുരേഷ് ഷോയിൽ നിന്നും പുറത്തായത്. മാത്രമല്ല ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു മത്സരാർത്ഥി ഷോ തുടങ്ങിയ രണ്ടാമത്തെ ദിവസം സ്പോട്ട് എഡിക്ഷനിലൂടെ പുറത്താകുന്നത്. ഗായത്രി സുരേഷിനോടൊപ്പം തന്നെ മറ്റു മത്സരാർത്ഥികളും ആകെ ഞെട്ടിപ്പോയി.

ഒപ്പം പ്രേക്ഷകരും പറയുന്നത് ഇത് ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല എന്നാണ്. ഇത് ന്യായമല്ല എന്ന് പലരും പറയുന്നു. അതേസമയം അഖിൽമാരാർ പറയുന്നത് അവിടെ ഉണ്ടായിരുന്ന മത്സരാർത്ഥികൾക്ക് കളി മനസ്സിലാവായിട്ടാണ് ഒരിക്കലും ബിഗ് ബോസ് ഹൗസിൽ 100 ദിവസം കഞ്ഞിയും പയറും മാത്രം നൽകിയില്ല. അത് അവർക്ക് തിരിച്ചറിയാൻ കഴിയാതെ പോയി. മാത്രമല്ല ജനാധിപത്യം എന്നൊരു ടാസ്കിലൂടെ ഒരാളെ ആൾക്കൂട്ട വിചാരണ ചെയ്ത് പുറത്താക്കുന്നതാണ്. ഇതാണോ ജനാധിപത്യം എന്നാണ് അഖിൽമാരാർ ചോദിച്ചത്. ഗായത്രി സുരേഷിനെ പുറത്താക്കിയ രീതി ഒട്ടും സ്വീകാര്യമല്ല എന്ന് തന്നെയാണ് അഖിൽ മാരാർ അടക്കമുള്ള പലരും പ്രതികരിക്കുന്നത്.

ENGLISH SUMMARY

Actress Gayathri Suresh reacted to her eviction from the Bigg Boss house with a video. Gayathri Suresh says, “Yes, I am evicted.” You all must have seen what happened there, but I was completely blank at that time. I still don’t understand what happened. That’s why I haven’t responded for so long.

Loading...
Unable to load recommendations.
Follow Us
Related Stories
“സ്ത്രീയോട് അങ്ങനെ പറയാൻ പാടില്ല, മിഥുനത്തിൽ മോഹൻലാൽ പറഞ്ഞ ആ ഡയലോഗിനോട് വിയോജിപ്പ് തോന്നി”; കാരണം വിശദീകരിച്ച് ഉർവ്വശി
Sangeeth Prathap: മിമിക്രി മുതൽ നാടോടി നൃത്തം വരെ; സംഗീത് പ്രതാപ് സ്കൂളിലും രസികൻ തന്നെ!
Suriya Scene Movie : ഇത് ‘സീൻ’ വേറെ! ആവേശം സിനിമ സംവിധായകൻ ജിത്തു മാധവൻ-സൂര്യ ചിത്രം ടൈറ്റിൽ പുറത്ത്
Big boss Malayalam Season 8: ​ഗായത്രി സുരേഷ് വീണ്ടും ബി​ഗ് ബോസിലേക്ക്? എവിക്ഷന് പിന്നാലെ പ്രതികരിച്ചു
Short Film From Bethlehem Kudumba Unit : സാത്തുക്കുടി ഇനി തെലുങ്കർക്കും കുടിക്കാം! ‘ഒരു സാത്തുക്കുടി പ്രണയം’ തെലുങ്കിലേക്ക്
Big boss Malayalam Season 8: വെറുതെയല്ല ഇവർ ബിഗ് ബോസിൽ എത്തിയത്! മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ യഥാർത്ഥ മാനദണ്ഡങ്ങൾ ഇതാ!
യൂറോപ്പ് പോലെ ഇനി ഗൾഫും; ആറ് രാജ്യങ്ങളിലേക്ക് ഒറ്റ വിസയുമായി ജി.സി.സി
രണ്ട് നോട്ട് പ്രോ 5G സ്മാർട്ട്ഫോണുകൾ വരുന്നുണ്ട്!
ഹെൽമറ്റ് കാരണം മുടി കൊഴിയുന്നോ? പരിഹാരമുണ്ട്!
എല്ലാവർക്കും നെയ്യ് കഴിക്കാമോ? അറിയാം ഗുണങ്ങളും പാർശ്വഫലങ്ങളും!
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ