Nadira Mehrin: ‘നാലു വർഷമായി റിലേഷൻഷിപ്പിൽ’, പ്രണയം തുറന്ന് പറഞ്ഞ് നാദിറ

Nadira Mehrin Reveals her Relationship: തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നാദിറ. താൻ നാല് വർഷമായി റിലേഷൻഷിപ്പിലാണെന്നും പ്രണയിക്കുന്നയാളെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ താൽപര്യക്കുറവുണ്ടെന്നും നാദിറ പറഞ്ഞു. എന്റെയൊരു റിലേഷൻഷിപ്പിനെ സോഷ്യൽ മീഡിയയിൽ എത്തിക്കുന്നതിനോടും ആഘോഷിക്കുന്നതിനോടും വ്യക്തിപരമായി താൽപര്യമില്ലെന്നും താരം പറഞ്ഞു.

Nadira Mehrin: നാലു വർഷമായി റിലേഷൻഷിപ്പിൽ, പ്രണയം തുറന്ന് പറഞ്ഞ് നാദിറ

Nadira Mehrin

Published: 

27 Mar 2026 | 08:31 PM

ബി​ഗ് ബോസ് മലയാളം സീസൺ 5ലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് നാദിറ മെഹ്റിൻ. ബി​ഗ് ബോസിന് ശേഷവും മോഡലിം​ഗ്, ന്യൂസ് റീഡിം​ഗ് എന്നിവയിലുടെയെല്ലാം താരം സജീവമാണ്. ഇപ്പോഴിതാ, തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നാദിറ. താൻ നാല് വർഷമായി റിലേഷൻഷിപ്പിലാണെന്നും പ്രണയിക്കുന്നയാളെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ താൽപര്യക്കുറവുണ്ടെന്നും നാദിറ പറഞ്ഞു.

നാല് വർഷമായി എനിക്കൊരു റിലേഷൻഷിപ്പുണ്ട്. പക്ഷേ, അത് പരസ്യമായി വെളിപ്പെടുത്താൻ താൽപര്യക്കുറവുണ്ട്. നാളെ വിവാഹം നടന്നാൽ പോലും വ്യക്തിപരമായി എന്റെയൊരു റിലേഷൻഷിപ്പിനെ സോഷ്യൽ മീഡിയയിൽ എത്തിക്കുന്നതിനോടും ആഘോഷിക്കുന്നതിനോടും വ്യക്തിപരമായി താൽപര്യമില്ലെന്നും ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ നാദിറ പറഞ്ഞു.

ALSO READ: അവളെ കെട്ടിയവനെ കണ്ടിട്ട് ഷാജിയേട്ടനെ പോലെ ഒരു മരവാഴയാണ്….

അതേസമയം മുമ്പും വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം നാ​ദിറ പറഞ്ഞിരുന്നു. രണ്ട് വർഷത്തിനുള്ളിൽ വിവാഹം ഉണ്ടായേക്കാം എന്ന സൂചനയും നൽകി. പേരിന് വേണ്ടി ഒരു റിലേഷൻഷിപ്പ് കൊണ്ട് പോകുന്നതിനോട് താൽപര്യമില്ല. ഇപ്പോൾ റിലേഷൻഷിപ്പിലുള്ള ആളെ തന്നെ ജീവിത പങ്കാളി ആക്കണമെന്നാണ് ആ​ഗ്രഹം.

ഞാൻ കുറച്ചുംകൂടി ആലോചിച്ച് തീരുമാനമെടുക്കുന്ന വ്യക്തിയാണ്. ആൾ ഇപ്പോൾ പഠിക്കുകയാണ്. അതിന് ശേഷം ഒരു ജോലി വേണം, ഇതിനൊക്കെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് ഞാൻ. എതിരെ നിൽക്കുന്ന ആൾക്ക് കുറച്ച് സമയം കൊടുക്കുക എന്നത് നമ്മൾ കാണിക്കേണ്ട മര്യാദയാണ് എന്നാണ് നാദിറ മെഹ്റിൻ പറഞ്ഞിരുന്നത്.

Follow Us
പെരുവന്താനത്ത് ജഡ്ജിയുടെ കാറും പിക്ക്പ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം
പെട്രോളിന് ബൈക്കിൻ്റെ ടാങ്ക് ഊരി എത്തി, യുവാവ്
അമ്മയിൽ നിന്നും പാഠങ്ങൾ പഠിക്കുന്ന കുട്ടിയാന
കോൺഗ്രസ്സിൻ്റെ ക്രൗഡ്‌ പുള്ളർ ഷാഫിയോ?