AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: ദേ പിന്നെയും കൂടി… സ്വർണം ആള് കൊള്ളലോ, പവന് എത്രയെന്ന് കണ്ടോ

Kerala Gold Rate Today: കൂടിയും കുറഞ്ഞും സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശ്വസിപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്ത സഞ്ചാരമാണ് മാർച്ചിൽ സ്വർണവില നടത്തിയത്. പശ്ചിമേഷ്യയിൽ യു​ദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വൻ കുതിപ്പാണ് സ്വർണം നടത്തിയത്. മാർച്ച് ഒന്നിന് 1,26,920 രൂപയായിരുന്നു വില. മൂന്നാഴ്ചയോളം രേഖപ്പെടുത്തിയ ഇടിവിൽ ഏകദേശം 27,000ല്‍ ഏറെ രൂപയാണ് കുറഞ്ഞത്.

Kerala Gold Rate: ദേ പിന്നെയും കൂടി… സ്വർണം ആള് കൊള്ളലോ, പവന് എത്രയെന്ന് കണ്ടോ
Gold Rate Image Credit source: PTI
Nithya Vinu
Nithya Vinu | Updated On: 27 Mar 2026 | 09:20 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മുന്നേറുന്നു. ഇന്ന് രണ്ട് തവണയാണ് വില മാറിയത്. രാവിലെ പവന് 106120 രൂപയായിരുന്നു വില. എന്നാൽ രാത്രിയായതോടെ വില വീണ്ടും കൂടി. 640 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,06,760 രൂപയായി ഉയർന്നു. ​ഗ്രാമിന് 13,345 രൂപയാണ് നൽകേണ്ടത്. വിപണി വില 1,06,760 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും കുതിക്കും.

കൂടിയും കുറഞ്ഞും സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശ്വസിപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്ത സഞ്ചാരമാണ് മാർച്ചിൽ സ്വർണവില നടത്തിയത്. പശ്ചിമേഷ്യയിൽ യു​ദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വൻ കുതിപ്പാണ് സ്വർണം നടത്തിയത്. മാർച്ച് ഒന്നിന് 1,26,920 രൂപയായിരുന്നു വില. ഇതോടെ റെക്കോർഡുകൾ ഭേദിച്ച് കുതിക്കുമെന്ന് പ്രവചിച്ചെങ്കിലും വമ്പൻ ട്വിസ്റ്റാണ് സ്വർണം നടത്തിയത്.

ALSO READ: പശ്ചിമേഷ്യന്‍ സംഘര്‍ഷം തളര്‍ത്തുന്നു; രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയില്‍

പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില കുറയുകയായിരുന്നു. മൂന്നാഴ്ചയോളം രേഖപ്പെടുത്തിയ ഇടിവിൽ ഏകദേശം 27,000ല്‍ ഏറെ രൂപയാണ് കുറഞ്ഞത്. മാർച്ച് 23ന് 99,480 രൂപയായിരുന്നു വില. മൂന്ന് മാസങ്ങൾക്ക് ശേഷമാണ് സ്വർണവില ഒരു ലക്ഷത്തിനും താഴെയത്തിയത്. എന്നാൽ ആ ആശ്വാസത്തിന് ആയുസ് കുറവായിരുന്നു. സ്വർണം വീണ്ടും തിരിച്ചുകയറി മുന്നേറ്റം തുടരുകയാണ്.

ഡോളർ ദുർബലമായാതാണ് സ്വർണവില ഉയരാൻ കാരണമായതെന്ന് വിദ​ഗ്ധർ പറയുന്നു. രാജ്യാന്തര വിപണിയിലെ മാറ്റം കേരളത്തിലെ വിലയേയും സ്വാധീനിച്ചു. കൂടാതെ, പണപ്പെരുപ്പം, ആഗോള സാമ്പത്തിക അനിശ്ചിതത്വം, വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്കിലെ മാറ്റങ്ങളും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.

Follow Us