Bigg Boss Malayalam Season 7: ബിൻസിയെ മിസ് ചെയ്യുന്നു; മകൾ വന്നാൽ അച്ഛനോട് എന്താണ് പ്രശ്നമെന്ന് അനുമോളോട് ചോദിക്കും: അപ്പാനി ശരത്
Appani Sarath About RJ Bincy: ആർജെ ബിൻസിയെ ബിബി ഹൗസിൽ മിസ് ചെയ്യുന്നു എന്ന് അപ്പാനി ശരത്. ബിൻസി പുറത്തായതിന് ശേഷം ഇതാദ്യമായാണ് ശരത് ഇക്കാര്യം സംസാരിക്കുന്നത്.
ബിബി ഹൗസിൽ ബിൻസിയെ മിസ് ചെയ്യുന്നു എന്ന് അപ്പാനി ശരത്. ആര്യനുമായുള്ള സംസാരത്തിനിടെയാണ് അപ്പാനി ശരതിൻ്റെ വെളിപ്പെടുത്തൽ. ശരതുമായി അടുത്ത സുഹൃദമുണ്ടായിരുന്ന ബിൻസി രണ്ടാമത്തെ ആഴ്ച പുറത്തായിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് ശരത് ബിൻസിയുടെ കാര്യം ബിബി ഹൗസിൽ പറയുന്നത്.
തൻ്റെ മകളുടെ സ്വഭാവത്തെപ്പറ്റി പറയുകയായിരുന്നു ശരത്. ജോഷി സംവിധാനം ചെയ്ത് ജോജു ജോർജും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളായ കല്യാണി എന്ന സിനിമയിൽ ശരതും അഭിനയിച്ചിരുന്നു. സിനിമയിൽ കല്യാണിയുടെ കഥാപാത്രം തന്നെ മർദ്ദിച്ചതിനെതിരെ കല്യാണിയോട് മകൾ ചോദിച്ചു എന്ന് ശരത് ആര്യനോട് പറഞ്ഞു. മകൾ ബിബി വീട്ടിൽ വന്നാൽ, അച്ഛനോട് എന്താണ് പ്രശ്നമെന്ന് അനുമോളോട് ചോദിക്കുമെന്നും ശരത് പറഞ്ഞു. ഇതിന് ശേഷമാണ് ബിൻസിയെ മിസ് ചെയ്യുന്നുണ്ടെന്നും ഇപ്പോഴാണ് ബിൻസിയെ തനിക്ക് ആവശ്യമെന്നും ശരത് പറയുന്നത്.
പുറത്തുപോകുന്ന സമയത്ത് അപ്പാനിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചാണ് ബിന്‍സി ഹൗസില്‍ നിന്ന് മടങ്ങിയത്. ചാച്ചന്‍ കരയരുതെന്ന് അപ്പാനിയോട് ബിൻസി പറഞ്ഞു. കപ്പടിച്ചുകൊണ്ട് വരുന്നത് തനിക്ക് കാണണം എന്ന് ശരതിൻ്റെ ചെവിയിൽ ബിൻസി പറയുകയും ചെയ്തു. ഇത് ഹൗസിനകത്തും പുറത്തും കോലാഹലങ്ങളുണ്ടാക്കി.
ശരതും ബിൻസിയും തമ്മിൽ അരുതാത്ത ബന്ധമുണ്ടെന്നും രണ്ട് കുടുംബം തകരണ്ട എന്ന് കരുതിയാണ് താൻ അത് വച്ച് ആക്രമിക്കാത്തതെന്നും ഷാനവാസ് പലതവണ ആരോപിച്ചിരുന്നു. അപ്പാനി കാരണമാണ് ബിൻസി വീട്ടിൽ നിന്ന് പുറത്തുപോയതെന്ന് അനുമോളും ആരോപിച്ചു. തൻ്റെ അച്ഛനെപ്പോലെയാണ് അപ്പാനി ശരത് എന്ന് ബിബി വീട്ടിൽ വച്ച് തന്നെ ബിൻസി പറഞ്ഞെങ്കിലും ഇത് ഹൗസ്മേറ്റ്സ് മുഖവിലയ്ക്കെടുത്തില്ല. ഇതേ സദാചാര ആക്രമണം പുറത്തും ബിൻസി നേരിട്ടിരുന്നു.