Bigg Boss Malayalam Season 7: നൂറ ഫ്ലവറല്ലടാ, ഫയറാടാ; ബിബി ഹൗസിൽ ‘പൂമ്പാറ്റയുടെ’ അഴിഞ്ഞാട്ടം, റെന ഉൾപ്പെടെ എയറിൽ
Noora Against Rena Fathima: രണ്ട് മത്സരാർത്ഥികളായതോടെ ബിബി ഹൗസിൽ നൂറയുടെ അഴിഞ്ഞാട്ടം. നെവിനെ വെല്ലുവിളിച്ച് ക്വിറ്റ് ചെയ്യിപ്പിച്ച നൂറ കഴിഞ്ഞ ദിവസം റെന ഫാത്തിമയെയും എയറിലാക്കി.
ബിഗ് ബോസ് ഹൗസിൽ നൂറയുടെ അഴിഞ്ഞാട്ടം. നൂറയെയും ആദിലയെയും രണ്ട് മത്സരാർത്ഥികളാക്കിയതിന് ശേഷം ഇതുവരെ കണ്ടിട്ടില്ലാത്ത ക്യാരക്ടർ ഷിഫ്റ്റാണ് താരത്തിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം അർദ്ധരാത്രി അനുമോളും ആര്യനും തമ്മിലുണ്ടായ പ്രശ്നത്തിൻ്റെ ചുവടുപിടിച്ചാണ് പുതിയ അഴിഞ്ഞാട്ടം.
ബിഗ് ബോസ് തിരികെനൽകിയ വസ്ത്രങ്ങളും മറ്റും മുറിയിൽ അടുക്കിവെക്കുന്നതാണ് സന്ദർഭം. അനുമോളിൻ്റെയും ആര്യൻ്റെയും കിടക്കകൾ അടുത്തടുത്താണ്. ഇടയ്ക്ക് അനുമോൾ തന്നെ ചവിട്ടിയെന്ന് ആര്യൻ ആരോപിക്കുന്നു. രണ്ട് തവണ ചവിട്ടിയെന്നാരോപിച്ച് ആര്യൻ വഴക്കിടുമ്പോൾ താനത് ചെയ്തില്ലെന്നാണ് അനുമോൾ വാദിക്കുന്നത്. പിന്നാലെ, തൻ്റെ കിടക്കയുടെ വശത്ത് ചെരിപ്പുകൾ അടുക്കിവച്ചുകൊണ്ടിരുന്ന അനുമോളെ വീണ്ടും ആര്യൻ ചൊറിയുന്നു. കോമൺ സ്പേസായ ഇവിടെ തൻ്റെ ചെരിപ്പുകൾ വെക്കാൻ ഇടം വേണമെന്ന ആവശ്യമായിരുന്നു ആര്യൻ്റേത്. ഇരുവരും തമ്മിൽ തർക്കം നടക്കുന്നു.
വിഡിയോ കാണാം
ഇതിനിടെ ആര്യൻ അനുമോളിൻ്റെ ചെരിപ്പും അനുമോൾ ആര്യൻ്റെ ചെരിപ്പും എടുത്ത് എറിയുന്നു. അനുമോൾ എറിഞ്ഞ ചെരിപ്പ് തൻ്റെ ദേഹത്തുകൊണ്ടെന്നാരോപിച്ച് അക്ബർ അനുവിൻ്റെ നേർക്ക് ചെരിപ്പ് ശക്തിയിൽ എറിയുന്നു. ഷാനവാസ് പ്രശ്നത്തിൽ ഇടപെടുന്നു. അക്ബറും ഷാനവാസും തമ്മിൽ ഉന്തും തള്ളുമുണ്ടാവുന്നു. ഇതിനിടെ എത്തിയ അപ്പാനി ശരതുമായി ആദില കോർക്കുന്നു. ശരത് ആദിലയെ ചീത്തവിളിക്കുന്നു. ഇതിലാണ് നൂറ ഇടപെട്ടത്.
ശരതിനെ ആദിലയും നൂറയും ചേർന്ന് ഫയർ ചെയ്യുമ്പോൾ ബിഗ് ബോസ് എല്ലാവരോടും ലിവിങ് റൂം സോഫയിൽ വന്നിരിക്കാൻ ആവശ്യപ്പെടുന്നു. ഇവിടെ വച്ച് റെന നൂറയോട് കോർക്കുന്നു. പിന്നെ കാണുന്നത് റെന എയറിൽ നിൽക്കുന്നതാണ്. ഇവർക്കിടയിൽ ഇടയ്ക്ക് ജിസേലും അക്ബറും ശരതും ഇടപെടുന്നുണ്ടെങ്കിലും നൂറ ആരെയും വെറുതെവിടുന്നില്ല. അവസാനം ശരത് ചീത്തവിളിയിൽ മാപ്പ് പറയുകയാണ്.