Bigg Boss Malayalam Season 7: ബിൻസിയെ മിസ് ചെയ്യുന്നു; മകൾ വന്നാൽ അച്ഛനോട് എന്താണ് പ്രശ്നമെന്ന് അനുമോളോട് ചോദിക്കും: അപ്പാനി ശരത്

Appani Sarath About RJ Bincy: ആർജെ ബിൻസിയെ ബിബി ഹൗസിൽ മിസ് ചെയ്യുന്നു എന്ന് അപ്പാനി ശരത്. ബിൻസി പുറത്തായതിന് ശേഷം ഇതാദ്യമായാണ് ശരത് ഇക്കാര്യം സംസാരിക്കുന്നത്.

Bigg Boss Malayalam Season 7: ബിൻസിയെ മിസ് ചെയ്യുന്നു; മകൾ വന്നാൽ അച്ഛനോട് എന്താണ് പ്രശ്നമെന്ന് അനുമോളോട് ചോദിക്കും: അപ്പാനി ശരത്

ആർജെ ബിൻസി, അപ്പാനി ശരത്

Published: 

30 Aug 2025 11:44 AM

ബിബി ഹൗസിൽ ബിൻസിയെ മിസ് ചെയ്യുന്നു എന്ന് അപ്പാനി ശരത്. ആര്യനുമായുള്ള സംസാരത്തിനിടെയാണ് അപ്പാനി ശരതിൻ്റെ വെളിപ്പെടുത്തൽ. ശരതുമായി അടുത്ത സുഹൃദമുണ്ടായിരുന്ന ബിൻസി രണ്ടാമത്തെ ആഴ്ച പുറത്തായിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് ശരത് ബിൻസിയുടെ കാര്യം ബിബി ഹൗസിൽ പറയുന്നത്.

തൻ്റെ മകളുടെ സ്വഭാവത്തെപ്പറ്റി പറയുകയായിരുന്നു ശരത്. ജോഷി സംവിധാനം ചെയ്ത് ജോജു ജോർജും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളായ കല്യാണി എന്ന സിനിമയിൽ ശരതും അഭിനയിച്ചിരുന്നു. സിനിമയിൽ കല്യാണിയുടെ കഥാപാത്രം തന്നെ മർദ്ദിച്ചതിനെതിരെ കല്യാണിയോട് മകൾ ചോദിച്ചു എന്ന് ശരത് ആര്യനോട് പറഞ്ഞു. മകൾ ബിബി വീട്ടിൽ വന്നാൽ, അച്ഛനോട് എന്താണ് പ്രശ്നമെന്ന് അനുമോളോട് ചോദിക്കുമെന്നും ശരത് പറഞ്ഞു. ഇതിന് ശേഷമാണ് ബിൻസിയെ മിസ് ചെയ്യുന്നുണ്ടെന്നും ഇപ്പോഴാണ് ബിൻസിയെ തനിക്ക് ആവശ്യമെന്നും ശരത് പറയുന്നത്.

Also Read: Bigg Boss Malayalam Season 7: നൂറ ഫ്ലവറല്ലടാ, ഫയറാടാ; ബിബി ഹൗസിൽ ‘പൂമ്പാറ്റയുടെ’ അഴിഞ്ഞാട്ടം, റെന ഉൾപ്പെടെ എയറിൽ

പുറത്തുപോകുന്ന സമയത്ത് അപ്പാനിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചാണ് ബിന്‍സി ഹൗസില്‍ നിന്ന് മടങ്ങിയത്. ചാച്ചന്‍ കരയരുതെന്ന് അപ്പാനിയോട് ബിൻസി പറഞ്ഞു. കപ്പടിച്ചുകൊണ്ട് വരുന്നത് തനിക്ക് കാണണം എന്ന് ശരതിൻ്റെ ചെവിയിൽ ബിൻസി പറയുകയും ചെയ്തു. ഇത് ഹൗസിനകത്തും പുറത്തും കോലാഹലങ്ങളുണ്ടാക്കി.

ശരതും ബിൻസിയും തമ്മിൽ അരുതാത്ത ബന്ധമുണ്ടെന്നും രണ്ട് കുടുംബം തകരണ്ട എന്ന് കരുതിയാണ് താൻ അത് വച്ച് ആക്രമിക്കാത്തതെന്നും ഷാനവാസ് പലതവണ ആരോപിച്ചിരുന്നു. അപ്പാനി കാരണമാണ് ബിൻസി വീട്ടിൽ നിന്ന് പുറത്തുപോയതെന്ന് അനുമോളും ആരോപിച്ചു. തൻ്റെ അച്ഛനെപ്പോലെയാണ് അപ്പാനി ശരത് എന്ന് ബിബി വീട്ടിൽ വച്ച് തന്നെ ബിൻസി പറഞ്ഞെങ്കിലും ഇത് ഹൗസ്മേറ്റ്സ് മുഖവിലയ്ക്കെടുത്തില്ല. ഇതേ സദാചാര ആക്രമണം പുറത്തും ബിൻസി നേരിട്ടിരുന്നു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്