AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vijay – Sangeetha Divorce: 250 കോടി നൽകി സംഗീതയുടെ വായടപ്പിക്കാൻ വിജയ്? വിവാഹമോചന കേസ് ഒത്തുതീർപ്പിലേക്കെന്ന് സൂചന

Vijay - Sangeetha Divorce Case: 2021 തുടക്കം മുതൽ തന്നെ ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് തരത്തിലുള്ള വാർത്തകൾ എത്തിയിരുന്നു.സംഗീത പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആഗ്രഹിച്ചെങ്കിലും വിജയ് ആദ്യം...

Vijay – Sangeetha Divorce: 250 കോടി നൽകി സംഗീതയുടെ വായടപ്പിക്കാൻ വിജയ്? വിവാഹമോചന കേസ് ഒത്തുതീർപ്പിലേക്കെന്ന് സൂചന
Vijay and sangeethaImage Credit source: Social Media
Ashli C
Ashli C | Published: 04 Mar 2026 | 12:34 PM

രാഷ്ട്രീയ പ്രവേശനം കൂടി ആയതോടെ ആരാധകരും സാധാരണ ജനങ്ങളും ഉറ്റുനോക്കുന്ന ഒരു താരമായി വളരുകയാണ് നടൻ വിജയ്. രാഷ്ട്രീയ പ്രവേശനം തൊട്ട് വലിയ തരത്തിലുള്ള വിവാദങ്ങളും വിമർശനവുമാണ് താരം നേരിടേണ്ടി വരുന്നത്. അതിനിടെയാണ് ഇപ്പോൾ ഭാര്യ സംഗീത സൊർണ്ണ ലിംഗം 27 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വിജയിയ്ക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. കേസിലെ പ്രധാന വിമർശനം നടന് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ട് എന്നായിരുന്നു. ഇതിനോടകം തന്നെ തമിഴിലെ ഒരു പ്രമുഖ നടിയുമായി വിജയ് ബന്ധത്തിലാണ് എന്ന് തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നുവരുന്ന പശ്ചാത്തലത്തിൽ ആയിരുന്നു ഭാര്യയായ സംഗീത തന്നെ ഈ ആരോപണം ഉന്നയിച്ചുകൊണ്ട് വിവാഹബന്ധം ഏർപ്പെടുത്തണമെന്ന് കേസുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇപ്പോൾ ഇതാ കേസ് പണം കൊടുത്ത് ഒത്തുതീർപ്പാക്കാൻ പോകുന്നു എന്ന തരത്തിലുള്ള സൂചനകളാണ് എത്തുന്നത്. 2021 തുടക്കം മുതൽ തന്നെ ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് തരത്തിലുള്ള വാർത്തകൾ എത്തിയിരുന്നു.സംഗീത പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആഗ്രഹിച്ചെങ്കിലും വിജയ് ആദ്യം അതിന് തയ്യാറായിരുന്നില്ല. തന്റെ രാഷ്ട്രീയ ഭാവി തകരുമെന്ന ഭയം കാരണമാണ് വിജയ് സംഗീതയുമായുള്ള ബന്ധം വേർപ്പെടുത്തുവാൻ അനുവദിക്കാതിരുന്നത് എന്നാണ് സൂചന.

ALSO READ:അമ്മ ഡിവോഴ്സ് ഫയൽ ചെയ്തു, മകനും വിട്ടില്ല! വിജയിയോടുള്ള എതിർപ്പ് പ്രകടമാക്കിയതിങ്ങനെ

എന്നാൽ ഒരു കാര്യവുമില്ലാതെ ഒന്നിച്ച് മുന്നോട്ടു പോകാൻ കഴിയില്ല എന്ന സംഗീതയുടെ ഉറച്ച തീരുമാനമാണ് ഇപ്പോൾ കേസ് ആയത് കോടതിയിൽ എത്തിയിരിക്കുന്നത്. സംഗീതയ്ക്കും മക്കളായ ജെയസൺ സഞ്ജയ്‌, ദിവ്യ സാക്ഷ എന്നിവർക്കുമായി വിജയ് 250 കോടി രൂപ നഷ്ടപരിഹാരം നൽകുമെന്നാണ് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതിന് ഔദ്യോഗികമായ വിവരങ്ങളോ റിപ്പോർട്ടുകളോ ഒന്നും തന്നെ ഇല്ല.

ഇതിനിടെ അമ്മയായ സംഗീത അച്ഛൻ എതിരെ വിവാഹമോചന കേസ് ഫയൽ ചെയ്തതോടെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത് മകൻ സഞ്ജയ് ഒഴിവാക്കി എന്നും റിപ്പോർട്ടുകൾ എത്തിയിരുന്നു. സഞ്ജയ് വിജയ് ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നില്ല എന്നാണ് നെറ്റിസൺസ് കണ്ടുപിടിച്ചത്. ഇതും വിജയിയോട് മക്കൾക്കടക്കം എതിർപ്പാണെന്ന് സൂചനങ്ങളിലേക്കാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ മുറുകുകയാണ്.

Follow Us