AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: നെവിൻ ബിബി ഹൗസിൽ തുടരും?; ഈ ആഴ്ച പുറത്താവുന്നത് അക്ബറും ആര്യനുമെന്ന് അഭ്യൂഹം

Akbar And Aryan To Be Evicted Say Rumors: ബിഗ് ബോസ് ഹൗസിൽ നിന്ന് ഈ ആഴ്ച ആര് പുറത്താവും. അഭ്യൂഹങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം രണ്ട് പേർ ഈ ആഴ്ച പുറത്താവും.

Bigg Boss Malayalam Season 7: നെവിൻ ബിബി ഹൗസിൽ തുടരും?; ഈ ആഴ്ച പുറത്താവുന്നത് അക്ബറും ആര്യനുമെന്ന് അഭ്യൂഹം
അക്ബർ, ആര്യൻImage Credit source: Screengrab
Abdul Basith
Abdul Basith | Published: 25 Oct 2025 | 07:59 PM

ബിഗ് ബോസ് ഹൗസിൽ നിന്ന് ഈ ആഴ്ച പുറത്തുപോകുന്നത് അക്ബറും ആര്യനുമെന്ന് അഭ്യൂഹം. കഴിഞ്ഞ ആഴ്ച പല പ്രശ്നങ്ങൾക്കും കാരണമായ നെവിൻ ഹൗസിൽ തുടരുമെന്നാണ് സൂചനകൾ. ബിഗ് ബോസ് വിന്നറാവാൻ പോലും സാധ്യത കല്പിച്ചിരുന്ന താരമാണ് ആര്യൻ. ആര്യൻ പുറത്തായാൽ ബിബി ഫിനാലെ ഡൈനാമിക്സ് വീണ്ടും മാറിമറിയും.

ഫൈനൽ ഫൈവിലേക്ക് തീരെ സാധ്യതയില്ലാതിരുന്ന നൂറ ടിക്കറ്റ് ടു ഫിനാലെ വിജയിച്ചതാണ് വമ്പൻ വഴിത്തിരിവായത്. ആദ്യ ഫൈനലിസ്റ്റായി നൂറ സ്ഥാനം നേടിയതോടെ മറ്റ് നാല് സ്ഥാനങ്ങളിലേക്കാണ് സാധ്യതകളുണ്ടായിരുന്നത്. ഈ സ്ഥാനങ്ങളിൽ ഷാനവാസ്, അനുമോൾ, ആര്യൻ, അനീഷ് എന്നിവർ എത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, ആര്യനും അക്ബറും ഈ ആഴ്ച പുറത്തുപോയാൽ ആ സ്ഥാനത്തേക്ക് ആരെത്തുമെന്നത് നിർണായകമാവും. അങ്ങനെയെങ്കിൽ നെവിൻ ആവും ടോപ്പ് ഫൈവിലെ അവസാന അംഗം. ഇതോടെ ജേതാവാരെന്നതിൽ വീണ്ടും മാറ്റങ്ങളുണ്ടാവും.

Also Read: Bigg Boss Malayalam Season 7: “നെവിൻ എവിക്ഷനിൽ പുറത്തുപോയില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും”; മോഹൻലാൽ

ആദിലയും ഷാനവാസും കഴിഞ്ഞ ആഴ്ച നോമിനേഷനിൽ ഉൾപ്പെടാതിരുന്നത് മറ്റൊരു വഴിത്തിരിവാണ്. രണ്ട് ആഴ്ച കൂടിയാണ് ഇനി ബിബി ഹൗസിൽ അവശേഷിക്കുന്നത്. അതുകൊണ്ട് തന്നെ വരുന്ന ആഴ്ചയാവും മണി ബോക്സ്. ആരെങ്കിലും ഒരാൾ മണി ബോക്സ് എടുക്കണമെന്ന് ആദിലയും നൂറയും തമ്മിൽ ചർച്ച ചെയ്തിരുന്നു. നൂറ ഫൈനൽ ഫൈവിലെത്തിയതുകൊണ്ട് തന്നെ ആദില മണി ബോക്സ് എടുക്കാൻ സാധ്യതയുണ്ട്. നെവിനും മണി ബോക്സിൽ നോട്ടമുണ്ട്. ആര്യൻ പുറത്തായി നെവിൻ പണപ്പെട്ടിയെടുത്താൽ ഫൈനൽ ഫൈവിലെ അവസാന സ്ഥാനക്കാരനായി അക്ബർ എത്തുമെന്ന സാധ്യതയുമുണ്ട്. എന്നാൽ, ഇന്ന് അക്ബർ കൂടി പുറത്തായാൽ ഈ സാധ്യതകളിൽ വീണ്ടും മാറ്റങ്ങളുണ്ടാവും. നൂറയ്ക്കൊപ്പം ആദിലയും അവസാന അഞ്ച് സ്ഥാനങ്ങളിലെത്തുക എന്ന സാധ്യതയാണ് ഇതോടെ തുറക്കപ്പെടുന്നത്.

Follow Us