AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam 7: ​’ഇയാളുടെ പ്രശ്നം എന്താണ്, അവിടെ നിൽക്കാൻ ബുദ്ധിമുട്ടുണ്ടോ?’ നെവിന് കർശന മുന്നറിയിപ്പുമായി മോഹൻലാൽ

Mohanlal Questions Nevin on Shanavas Issue: പ്രമോയിൽ നെവിനെ ചോദ്യം ചെയ്യുന്ന മോഹൻലാലിനെയാണ് പ്രേക്ഷകർ കണ്ടത്. എന്താണ് നെവിന്റെ പ്രശ്നം എന്നാണ് മോഹൻലാൽ ചോദിക്കുന്നത്.

Bigg Boss Malayalam 7: ​’ഇയാളുടെ പ്രശ്നം എന്താണ്,  അവിടെ നിൽക്കാൻ ബുദ്ധിമുട്ടുണ്ടോ?’ നെവിന് കർശന മുന്നറിയിപ്പുമായി മോഹൻലാൽ
Nevin, MohanlalImage Credit source: social media
sarika-kp
Sarika KP | Published: 25 Oct 2025 09:23 AM

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിക്കാൻ ഏതാനും നാളുകൾ കൂടി ബാക്കിയിരിക്കെ മത്സരാർത്ഥികൾ തമ്മിലുള്ള പോരാട്ടങ്ങൾ അതിരുകടക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. ഒൻപത് മത്സരാർത്ഥികളുമായി ഗ്രാന്റ് ഫിനാലേയ്ക്ക് മുന്നോടിയായുള്ള ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് വീട്ടിനകത്ത് നടന്നത്. എന്നാൽ ഇതിനിടെയിലാണ് കലുക്ഷിതമായ പല സംഭവ വികാസങ്ങൾക്കും അരങ്ങേറിയത്. എല്ലാം നെവിനെ ചുറ്റിപ്പറ്റിയായിരുന്നു.

ഷാനവാസിന് നേരെയുള്ള അതിക്രമവും അനുവിന്റെ ബെഡിൽ വെള്ളം ഒഴിച്ചതുമടക്കം നിരവധി പ്രശ്നങ്ങളാണ് കഴിഞ്ഞ ഒരാഴ്ച പ്രേക്ഷകരും മത്സരാർത്ഥികളും സാക്ഷ്യം വഹിച്ചത്. അതുകൊണ്ട് തന്നെ ഇന്നത്തെ വീക്കെന്റ് ഏപ്പിസോഡിൽ എന്തൊക്കെ നടക്കുമെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഇതിനു മുന്നോടിയായുള്ള വീക്കെന്റ് പ്രമോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രമോയിൽ നെവിനെ ചോദ്യം ചെയ്യുന്ന മോഹൻലാലിനെയാണ് പ്രേക്ഷകർ കണ്ടത്. എന്താണ് നെവിന്റെ പ്രശ്നം എന്നാണ് മോഹൻലാൽ ചോദിക്കുന്നത്.

Also Read:പെട്ടി പാക്ക് ചെയ്തു; ഷാനവാസ് വിഷയത്തിൽ നെവിൻ പുറത്താക്കുമോ?

എന്നാൽ ഒന്നിമില്ലെന്നാണ് നെവിൻ മറുപടി നൽകിയത്. നെവിന്റെ പ്രശ്നം എന്താണെന്നും തങ്ങൾക്ക് കൂടി ഒന്ന് പറഞ്ഞു തരൂവെന്നാണ് മോഹൻലാൽ പറയുന്നത്. അവിടെ നിൽക്കാൻ ബുദ്ധിമുട്ടുണ്ടോ നിങ്ങളുടെ തമാശയൊക്കെ ഒരുപരിധിവരെ ഞങ്ങൾ അം​ഗീകരിച്ചു തന്നു. അതുകഴിഞ്ഞാൽ പിന്നെ വളരെ മോശമായ കാര്യമാണ്. അങ്ങനെ ചെയ്യാൻ പറ്റില്ലെന്നും തനിക്ക് പറ്റില്ലെന്നും മോഹൻലാൽ പറഞ്ഞു. നെവിനെ കുറിച്ച് ഒരുപാട് പരാതികൾ വരുന്നുണ്ടെന്നാണ് മോഹൻലാൽ പറഞ്ഞത്.

എന്നാൽ ഇവയ്ക്ക് ഒന്നും മറുപടി പറയാതെ നിൽക്കുന്ന നെവിനെയാണ് പ്രമോയിൽ കാണാൻ സാധിക്കുന്നത്. ഇതോടെ ഈ ആഴ്ച നെവിന് പുറത്താകുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. അതേസമയം, ​ഗ്രാന്റ് ഫിനാലേയുടെ ഭാ​ഗമായി കഴിഞ്ഞ ആഴ്ച നടന്ന ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചിരിക്കുകയാണ്. ഇതിൽ 56 പോയിന്റുകൾ നേടി നൂറയാണ് ടിക്കറ്റ് ടു ഫിനാലെ നേടിയിരിക്കുന്നത്.