AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Akhil nrd – Megha Nair: ഞാൻ അനൂപിന്റെ കൂടെ തന്നെ ഉണ്ട്, ഇറങ്ങിപ്പോന്നത് കളഞ്ഞിട്ട് പോരാൻ അല്ല; ഒളിച്ചോടിയത് സത്യമാണെന്ന് മേഘ നായർ

Akhil nrd - Megha Nair Issue:കഴിഞ്ഞ പത്ത് ദിവസമായി താൻ അനൂപിന്റെ കൂടെ തന്നെയുണ്ട്. ഇറങ്ങിവന്നത് അയാളെ ഇട്ടിട്ട് പോരാൻ അല്ല. അതിനിടയ്ക്ക് അച്ഛനെ കാണാൻ വീട്ടിൽ വന്നപ്പോൾ എടുത്ത ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. അച്ഛനെ കണ്ടു കൃത്യം ഒരു ദിവസത്തിനു ശേഷം താൻ വീണ്ടും അനൂപിന്റെ വീട്ടിലേക്ക് തിരിച്ചുപോയി എന്നും അയാളുടെ കൂടെ തന്നെയാണ് ഇപ്പോഴും ജീവിക്കുന്നത് എന്നും മേഘ നായർ വ്യക്തമാക്കി.......

Akhil nrd – Megha Nair: ഞാൻ അനൂപിന്റെ കൂടെ തന്നെ ഉണ്ട്, ഇറങ്ങിപ്പോന്നത് കളഞ്ഞിട്ട് പോരാൻ അല്ല; ഒളിച്ചോടിയത് സത്യമാണെന്ന് മേഘ നായർ
Megha Nair Image Credit source: Social Media
Ashli C
Ashli C | Updated On: 22 Aug 2026 | 08:41 AM

താൻ ഒളിച്ചോടി എന്ന വാർത്ത സത്യമാണെന്ന് സ്ഥിരീകരിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും യൂട്യൂബറുമായ അഖിൽ നൂറനാടിന്റെ മുൻ ഭാര്യ മേഘാ നായർ. പത്ത് ദിവസം താൻ ബസ് ഡ്രൈവറായ അനൂപിന്റെ കൂടെ തന്നെ ഉണ്ടായിരുന്നുവെന്നും ഇതിന്റെ ഇടക്ക് അച്ഛനെ കാണാൻ വീട്ടിൽ പോയി അപ്പോൾ എടുത്ത ഫോട്ടോ ആണ് താൻ പോസ്റ്റ് ചെയ്തത് എന്നും മേഘ നായർ പറയുന്നു. അച്ഛനെ കണ്ട് കൃത്യം ഒരു ദിവസത്തിനു ശേഷം താൻ അനൂപിന്റെ വീട്ടിലേക്ക് തന്നെ തിരിച്ചുപോയി ഇപ്പോഴും താൻ അവിടെത്തന്നെയുണ്ട് എന്നും മേഘ നായർ പറഞ്ഞു.

തമ്മിൽ കുറ്റം പറയില്ല എന്ന എഗ്രിമെന്റ് സൈൻ ചെയ്തിട്ടുണ്ട്….

ഒരാളുടെ കൂടെ ഇറങ്ങിവന്നത് കളഞ്ഞിട്ട് പോകാൻ വേണ്ടി അല്ല എന്നും മേഘ നായർ വ്യക്തമാക്കി. ഞാനവിടെ നിന്നും ഇറങ്ങി വന്നതിന് തനിക്ക് തന്റെതായ കാരണങ്ങളുണ്ട്. അത് എനിക്ക് പബ്ലിക്കായിട്ട് ആരുടെയും മുന്നിൽ പറയാൻ താല്പര്യമില്ല. മാത്രമല്ല തങ്ങൾ തമ്മിൽ കുറ്റം പറയില്ല എന്ന എഗ്രിമെന്റ് സൈൻ ചെയ്തിട്ടുണ്ട് . ഈ പറഞ്ഞ പുള്ളിയോ ഞാനോ നേരിട്ട് വന്ന് ഒന്നും ആരോടും പറഞ്ഞിട്ടില്ല. പിന്നെ സുഹൃത്ത് എന്ന് പറഞ്ഞ് നടക്കുന്ന വ്യക്തികൾ പലതും പറയും അത് ആരും വിശ്വസിക്കേണ്ട എന്നും മേഘ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ALSO READ:ദയവായി അവളെ കുറ്റം പറയരുത്! കുറ്റങ്ങൾ സ്വയം ഏൽക്കുന്നു? ഭാര്യക്കൊപ്പമുള്ള ചിത്രങ്ങൾ എല്ലാം ഒഴിവാക്കി അഖിൽ

സോഷ്യൽ മീഡിയ ഏറെ ചർച്ചയാക്കിയ ആഘോഷമാക്കിയ ഒരു ഒളിച്ചോട്ടം ആയിരുന്നു മേഘ നായരുടെത്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ ഒരു വ്യക്തിയുടെ ഭാര്യ എന്നതിനാൽ തന്നെ മേഘ നായർ പാൻ ഇന്ത്യൻ ലെവലിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു എന്നും പറയാം. മേഘ ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും സോഷ്യൽ മീഡിയ ഒന്നാകെ ആഘോഷിച്ചു. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും കെട്ടുകഥകളും എല്ലാംകൊണ്ടും സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരല്പം കെട്ടടങ്ങി എന്ന് കണ്ടപ്പോഴാണ് ഒരു പ്രതികരണവുമായി മേഘ രംഗത്തെത്തിയിരിക്കുന്നത്.

ഈ വിഷയത്തെക്കുറിച്ച് തന്നെ വ്യക്തമായി മേഘ പ്രതികരിച്ചപ്പോൾ ഇതിനിടയിൽ മറ്റൊരു റീലുമായി അഖിലും സോഷ്യൽ മീഡിയയിലൂടെ സജീവമാകാൻ ശ്രമിച്ചിരുന്നു. ഒന്ന് ചിരിച്ചേ എന്ന തലക്കെട്ടൊടുകൂടി ഒരു റീൽ ആയിരുന്നു അഖിൽ പങ്കുവെച്ചത്. എന്നാൽ സോഷ്യൽ മീഡിയയിൽ തിരിച്ചെത്തിയ അഖിലിന് വമ്പൻ സ്വീകരണം ലഭിച്ചെങ്കിലും മേഘ ഇപ്പോഴും കുറ്റപ്പെടുത്തലുകൾ കേട്ടുകൊണ്ടിരിക്കുകയാണ് വളരെ മോശമായ രീതിയിലുള്ള കമന്റുകളാണ് മേഘയുടെ പോസ്റ്റിന് താഴെ ഇപ്പോഴും എത്തുന്നത്.

ENGLISH SUMMARY

Megha Nair, the ex-wife of social media influencer and YouTuber Akhil Nooranadu, has confirmed that the news that she has eloped is true. Megha Nair says that she was with bus driver Anoop for ten days and that she posted the photo she took when she went home to meet her father.

Follow Us