Bigg Boss Malayalam: ഫാമിലി വീക്കും വീക്കെൻഡ് എപ്പിസോഡും തൂക്കി ഗൗതം

ഈ കഴിഞ്ഞ ഒരാഴ്ചയായി ബിഗ് ബോസ് ഹൗസിൽ ഫാമിലി വീക്ക് സെഗ്മെന്റ് ആണ് നടന്നത്. ഫാമിലി വീക്ക് സെഗ്മെന്റും തുടർന്ന് ആദ്യ വീക്കെൻഡ് എപ്പിസോഡും പുറത്തു വരുമ്പോൾ ഗൗതം ശശിയുടെ ഗ്രാഫ് ഒറ്റയാഴ്ച കൊണ്ട് വൻതോതിൽ ഉയർന്നിട്ടുണ്ട്. ഫാമിലി വീക്കിൽ ഹൗസിലുള്ള മറ്റെല്ലാ മത്സരാർത്ഥികളുടെയും കുടുംബാംഗങ്ങൾ ഹൗസിലെത്തിയപ്പോൾ ഗൗതം ശശിയുടെ വീട്ടിൽ നിന്ന് മാത്രം ആരും വന്നില്ല.

Bigg Boss Malayalam: ഫാമിലി വീക്കും വീക്കെൻഡ് എപ്പിസോഡും തൂക്കി ഗൗതം

Gautham Sasi, Mohanlal

Published: 

28 Nov 2026 | 11:39 PM

ബിഗ് ബോസ് മലയാളം എട്ടാം സീസൺ അവസാന നാളുകളിലേക്ക് അടുക്കുമ്പോൾ മത്സരാർത്ഥികൾ തമ്മിലുള്ള പോരാട്ടം പ്രവചനാതീതമായി വരുന്നു എന്ന് വേണം മനസ്സിലാക്കാൻ. തുടക്കത്തിൽ ഫൈനൽ ഫൈവിൽ എത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നവരിൽ പലരും ഹൗസിനു പുറത്തുപോവുകയും നിലവിൽ ഹൗസിൽ തുടരുന്നവരുടെ പ്രകടനമികവും നോക്കുമ്പോൾ ഇതുവരെ ചിത്രത്തിൽ ഇല്ലാതിരുന്ന മത്സരാർത്ഥികൾ അവസാന അഞ്ചിൽ എത്തിയേക്കാം എന്നാണ് ബിഗ് ബോസ് പ്രേക്ഷക ഗ്രൂപ്പുകൾക്കിടയിലെ ചർച്ച.

ഈ കഴിഞ്ഞ ഒരാഴ്ചയായി ബിഗ് ബോസ് ഹൗസിൽ ഫാമിലി വീക്ക് സെഗ്മെന്റ് ആണ് നടന്നത്. ഫാമിലി വീക്ക് സെഗ്മെന്റും തുടർന്ന് ആദ്യ വീക്കെൻഡ് എപ്പിസോഡും പുറത്തു വരുമ്പോൾ ഗൗതം ശശിയുടെ ഗ്രാഫ് ഒറ്റയാഴ്ച കൊണ്ട് വൻതോതിൽ ഉയർന്നിട്ടുണ്ട്. ഫാമിലി വീക്കിൽ ഹൗസിലുള്ള മറ്റെല്ലാ മത്സരാർത്ഥികളുടെയും കുടുംബാംഗങ്ങൾ ഹൗസിലെത്തിയപ്പോൾ ഗൗതം ശശിയുടെ വീട്ടിൽ നിന്ന് മാത്രം ആരും വന്നില്ല. പകരം ഗൗതമിന്റെ കൂട്ടുകാരാണ് ഹൗസിൽ എത്തിയത്. എവരുടെയും ഉള്ളിൽ തൊട്ട സംഭവമായിരുന്നു അത്. തന്റെ വീട്ടിൽ നിന്ന് ആരും വന്നില്ലായെങ്കിൽ കൂട്ടുകാരെങ്കിലും വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഗൗതം പറഞ്ഞിരുന്നു. അക്ഷരാർത്ഥത്തിൽ അത് ശരിയായി വന്നു.

Also Read: വീട്ടുകാർ ആരും വന്നില്ല! പകരം കൂട്ടുകാർ… കരയിപ്പിച്ച് ​ഗൗതം

ഗൗതമിന്റെ കുടുംബാംഗങ്ങൾ എന്തുകൊണ്ട് ഹൗസിൽ എത്തിയില്ല എന്നുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ പുരോഗമിക്കുന്നത്. തന്റെ അച്ഛനോട് തനിക്ക് ഭയങ്കര ഭയമാണെന്നും വീട്ടുകാരെക്കാൾ കൂടുതൽ തന്നെ സപ്പോർട്ട് ചെയ്യുന്നത് കൂട്ടുകാരാണ് എന്നുള്ള തരത്തിൽ ഗൗതം പല പരാമർശങ്ങളും ഹൗസിൽ നടത്തിയിട്ടുണ്ട്. ഗൗതം അച്ഛനെ കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങൾ കേൾക്കുന്ന ആർക്കായാലും അവർ വ്യക്തിയെ കാണാനും ഗൗതവും അച്ഛനും തമ്മിലുള്ള ഇടപെടൽ എങ്ങനെയെന്ന് മനസ്സിലാക്കാനും ഫാമിലി വീക്കിലൂടെ കഴിയുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അത് സംഭവിച്ചില്ല.

വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ എന്തുകൊണ്ടാണ് അച്ഛനും അമ്മയും ബിഗ് ബോസ് ഹൗസിലേക്ക് വരാതിരുന്നത് എന്ന് ഗൗതമിനോട് ചോദിക്കുന്നുണ്ട്. അച്ഛൻ വരില്ല ലാലേട്ടാ എന്നാണ് ഗൗതം നിഷ്കളങ്കമായ രീതിയിൽ മറുപടി നൽകുന്നത്. എന്നാൽ നമുക്ക് അച്ഛനെ ഒന്ന് ഫോണിൽ വിളിച്ചാലോ എന്ന് മോഹൻലാൽ ചോദിക്കുകയും കണക്ട് ചെയ്യുകയും ചെയ്തു. അങ്ങനെ ഗൗതവും അച്ഛനും തമ്മിൽ ഫോണിലൂടെ സംസാരിച്ചു. മോഹൻലാൽ ആകട്ടെ ഗൗതമിനോട് അച്ഛനോട് ഐ ലവ് യു എന്ന് പറയാൻ ആവശ്യപ്പെടുകയും അല്പം ചമ്മലോടെ ഗൗതം അത് പറയുകയും ചെയ്തു. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഏറെ മനോഹരമായ നിമിഷങ്ങൾ ആയിരുന്നു അത്. അങ്ങനെ ഈയാഴ്ചയിലെ ഫസ്റ്റ് വീക്കെൻഡ് എപ്പിസോഡും ഗൗതം തൂക്കുകയായിരുന്നു.’

English Summary

Over the past week, the Family Week segment took place inside the Bigg Boss house. Following this segment and the subsequent weekend episode, Gautham Shashi’s standing has seen a significant surge within just one week. While family members of all other contestants visited the house during Family Week, no one arrived from Gautham Shashi’s family.

Loading...
Unable to load recommendations.
Follow Us
Related Stories
December Movie Releases: മോഹൻലാലിന്റെ അതിമനോഹരം മുതൽ ഓപ്പറേഷൻ ത്രാൾ വരെ… ഡിസംബർ റിലീസുകൾ
Hail Mary Movie: ‌കുത്തനെ കൂടി കളക്ഷൻ! ഇതിനകം വാരിയത് കോടികൾ, തിയേറ്ററിൽ ഹിറ്റടിച്ച് ഹെയ്ൽ മേരി
Liju Krishna: ഗീതു മോഹൻദാസുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു; കേസിന് പിന്നിൽ ഈഗോ, സംവിധായകൻ ലിജു കൃഷ്ണ
Liju Krishna: ബലാത്സംഗ കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ വെറുതെ വിട്ടു
Actress Shruthika Arjun: കേന്ദ്രമന്ത്രിയോ? അന്ന് എന്റെ സന്തോഷത്തിന് വേണ്ടി അത്രയും ചെയ്ത സുരേഷേട്ടന് നാടിനു വേണ്ടി എല്ലാം ചെയ്യാനാകും; ശ്രുതിക അർജുൻ
വളരെക്കാലത്തിന് ശേഷം ആരാധികമാരുടെ ഫോൺ കോളുകൾ വന്നത് ആ സിനിമയ്ക്ക് ശേഷം; മനസ്സ് തുറന്ന് കുഞ്ചാക്കോ ബോബൻ
ഓട്സ് കഴിക്കുമ്പോൾ ഈ 7 കാര്യങ്ങൾ മറക്കരുത്!
പച്ചമുട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതോ? അതോ...
ഓട്സ് വേവിക്കാതെ കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിയു..!
തേങ്ങ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം, ടിപ്സിതാ
ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ