Bigg Boss Malayalam: ബി​ഗ് ബോസിൽ മോഹൻലാലിന്റെ ചോദ്യങ്ങൾ സ്ക്രിപ്റ്റഡോ! രഹസ്യം വെളിപ്പെടുത്തി ശ്രീകാന്ത് മുരളി

ലോകത്ത് തന്നെ ഏറ്റവും അധികം പ്രചാരമുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിലും ബിഗ് ബോസ് മത്സരത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് ഉള്ളത്. നിലവിൽ ബിഗ് ബോസിന്റെ എട്ടാം സീസൺ ആണ് മലയാളത്തിൽ പുരോഗമിക്കുന്നത്. ഷോ ആരംഭിച്ച കാലം മുതൽ മലയാളം ബിഗ് ബോസിന്റെ ഹോസ്റ്റായി തുടരുന്നത് പ്രിയ താരം മോഹൻലാലാണ്.

Bigg Boss Malayalam: ബി​ഗ് ബോസിൽ മോഹൻലാലിന്റെ ചോദ്യങ്ങൾ സ്ക്രിപ്റ്റഡോ! രഹസ്യം വെളിപ്പെടുത്തി ശ്രീകാന്ത് മുരളി

Sreekanth Murali, Mohanlal

Published: 

29 Nov 2026 | 10:41 PM

ലോകത്ത് തന്നെ ഏറ്റവും അധികം പ്രചാരമുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിലും ബിഗ് ബോസ് മത്സരത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് ഉള്ളത്. നിലവിൽ ബിഗ് ബോസിന്റെ എട്ടാം സീസൺ ആണ് മലയാളത്തിൽ പുരോഗമിക്കുന്നത്. ഷോ ആരംഭിച്ച കാലം മുതൽ മലയാളം ബിഗ് ബോസിന്റെ ഹോസ്റ്റായി തുടരുന്നത് പ്രിയ താരം മോഹൻലാലാണ്. എക്കാലത്തും ബിഗ് ബോസ് മത്സരത്തെക്കുറിച്ചും അതിന്റെ അണിയറ വിശേഷങ്ങൾ കുറിച്ചും അറിയാൻ ഏറെ താല്പര്യമുണ്ട്.

ബിഗ് ബോസ് മലയാളം ഷോയുടെ ആദ്യ രണ്ടു സീസണുകളിൽ അണിയറ പ്രവർത്തകനായി പ്രവർത്തിച്ച നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി ഷോയുടെ അണിയറ വിശേഷങ്ങളെ കുറിച്ച് കഴിഞ്ഞദിവസം സുജിത്ത് ഭക്തന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. മോഹൻലാൽ ഷോയിൽ ചോദിക്കുന്ന ചോദ്യങ്ങളും അദ്ദേഹത്തിന്റെ അവതരണവും സ്ക്രിപ്റ്റഡ് ആണോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് മറുപടി നൽകിയത്.

Also Read: സുന്ദര രാവണന് ശേഷം ഹൃദയത്തിൽ തൊട്ട് കാവൽമിഴിയെ; അതിമനോഹരത്തിലെ അടുത്ത ​ഗാനം പുറത്ത്

താൻ ആദ്യ രണ്ടു വർഷങ്ങളിൽ എഡിഷൻ ഡയറക്ടർ ആയിട്ടാണ് പ്രവർത്തിച്ചത്. ഷോയുടെ ഹോസ്റ്റ് എന്ന നിലയിൽ മോഹൻലാലിന് ആദ്യത്തെ ചോദ്യങ്ങൾ വേണമെങ്കിൽ എഴുതി കൊടുക്കാമെങ്കിലും തുടർന്ന് മത്സരാർത്ഥികളുടെ മറുപടിക്ക് അനുസരിച്ചിട്ടാണല്ലോ അദ്ദേഹം പ്രതികരിക്കേണ്ടത്. അപ്പോൾ അതുകൊണ്ടുതന്നെ ഷോയെ കുറിച്ചുള്ള കൃത്യമായ ധാരണ അദ്ദേഹത്തിന് ഉണ്ടാകും എന്നാണ് ശ്രീകാന്ത് മുരളി പറഞ്ഞത്.

ബിഗ് ബോസ് ഒരു റിയാലിറ്റി ഷോയാണ്. ആ ഷോയ്ക്ക് കൃത്യമായ ഒരു രൂപഘടന ഉണ്ട് അതനുസരിച്ചിട്ടാണ് കാര്യങ്ങൾ പോകുന്നത്. ഷോയുടെ ഫോർമാറ്റ് വളരെ കൃത്യമാണ്. ആ ഫോർമാറ്റിൽ യാതൊരുവിധ മാറ്റവും വരുത്താൻ പറ്റില്ല. ആ ഫോർമാറ്റിൽ നിന്നുകൊണ്ട് ആണ് മോഹൻലാൽ ചോദ്യങ്ങൾ ചോദിക്കുന്നത്. ആദ്യത്തെ ഒരു ചോദ്യം മാത്രമാണ് എഴുതി ചോദിക്കാൻ കഴിയുക. പിന്നീട് വരുന്ന ചോദ്യങ്ങളൊക്കെ ആദ്യം ചോദിച്ച ചോദ്യത്തിന് കിട്ടുന്ന മറുപടിക്ക് അനുസരിച്ചാണ്. അതുകൊണ്ട് സ്ക്രിപ്റ്റഡ് ആണോ എന്ന ചോദ്യത്തിനുള്ള മറുപടി അതാണ് എന്നും ശ്രീകാന്ത് മുരളി അഭിമുഖത്തിൽ പറഞ്ഞു.

English Summary

Bigg Boss is one of the most popular reality shows globally. In the Malayalam version as well, the show enjoys significant support from the audience. Currently, the eighth season of Bigg Boss Malayalam is underway. Ever since the show’s inception, the beloved star Mohanlal has served as its host.

Loading...
Unable to load recommendations.
Follow Us
Related Stories
Athimanoharam Song: സുന്ദര രാവണന് ശേഷം ഹൃദയത്തിൽ തൊട്ട് കാവൽമിഴിയെ; അതിമനോഹരത്തിലെ അടുത്ത ​ഗാനം പുറത്ത്
Swasika Vijay: കുട്ടികൾ വേണ്ട, കല്യാണവും വേണ്ട! സ്ത്രീകളുടെ ഓറയെക്കുറിച്ച് സ്വാസിക വിജയ്
വ്യക്തി താൽപര്യത്തിനല്ല, അതിജീവിതയുടെ പരാതിയിലാണ് ഇടപെട്ടത് ; ലിജു കൃഷ്ണയ്ക്ക് മറുപടിയുമായി WCC
‘ലാലേട്ടൻ റിക്വസ്റ്റ് ചെയ്തിട്ടുപോലും ഡാൻസ് കളിച്ചില്ല, മമ്മൂക്ക അന്ന് ചേർത്ത് പിടിച്ചു’; അനുഭവങ്ങൾ പങ്കുവച്ച് വിനീത് കുമാർ
Nikhila Vimal: ജീവിതത്തിൽ തന്നെ ഒരുപാട് സ്ട്രെസ്സുണ്ട്, ഇനി പ്രണയത്തിൻ്റെ സ്ട്രെസ്സ് കൂടി താങ്ങാൻ വയ്യ; റിലേഷൻഷിപ്പിനെക്കുറിച്ച് നിഖില വിമൽ
Bigg Boss Malayalam: ഫാമിലി വീക്കും വീക്കെൻഡ് എപ്പിസോഡും തൂക്കി ഗൗതം
ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കൂ! പാല്‍ തിളച്ചു തൂവില്ല
2027 ൽ വ്യാഴത്തിന്റെ രാശിമാറ്റം ഇരട്ടി നേട്ടങ്ങൾ കൊണ്ടുവരുന്ന 5 രാശികൾ!
ഉരുളക്കിഴങ്ങ് മുളച്ചോ, പച്ചനിറം വന്നോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞുവച്ചോളു
നര അകറ്റാൻ അടുക്കളയിലെ ഈ പൊടി മതി
ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ