Bigg Boss Malayalam Season 8: ബിഗ് ബോസ് മലയാളം മെയ് 1ന് ആരംഭിച്ചേക്കും? മത്സരാര്‍ഥികള്‍ ഇവരെല്ലാം

Bigg Boss Malayalam 8 Coming Soon: Full List of Contestants Here: 2025 ഓഗസ്റ്റ് മൂന്നിനായിരുന്നു ബിഗ് ബോസിന്റെ എഴാം സീസണ്‍ ആരംഭിച്ചത്. നവംബര്‍ ഒന്‍പതിനായിരുന്നു ഗ്രാന്‍ഡ് ഫിനാലെ. എന്നാല്‍ ഈ വര്‍ഷം അത്രയും കാത്തിരിക്കേണ്ടിവരില്ലെന്ന കാര്യം ഉറപ്പാണ്. ആരാധകര്‍ക്കായി ഉടന്‍ ഷോ ആരംഭിക്കാനാണ് സാധ്യത.

Bigg Boss Malayalam Season 8: ബിഗ് ബോസ് മലയാളം മെയ് 1ന് ആരംഭിച്ചേക്കും? മത്സരാര്‍ഥികള്‍ ഇവരെല്ലാം

ബിഗ് ബോസ് മലയാളം സീസണ്‍ 8

Published: 

13 Apr 2026 | 01:36 PM

ബിഗ് ബോസ് മലയാളം സീസണ്‍ 8 ആരംഭിക്കാന്‍ ഇനി അധികനാളുകളില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. ഷോ എന്നായിരിക്കും ആരംഭിക്കുക എന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളും തുടങ്ങി. പ്രേക്ഷകരെ ഇനി കാത്തിരിപ്പിക്കില്ലെന്ന വിവരമാണ് ബിഗ് ബോസുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ സാധിക്കുന്നത്. നേരത്തെ മാര്‍ച്ച് മാസത്തോടെ ഷോ ആരംഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്, എന്നാല്‍ അതുണ്ടായില്ല.

ബിഗ് ബോസ് എന്ന് തുടങ്ങും?

ബിഗ് ബോസ് മലയാളം സീസണ്‍ 8 മെയ് ഒന്നോടെ തുടങ്ങുമെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. ഏപ്രില്‍ മാസത്തോടെ ഷോയുമായി ബന്ധപ്പെട്ട നടപടികളെല്ലാം തന്നെ പൂര്‍ത്തിയായേക്കും. മത്സരാര്‍ഥികളെല്ലാം തന്നെ ഫിക്‌സായെന്നും, ചെന്നൈയില്‍ വെച്ച് നടക്കുന്ന ഷോയുടെ ഭാഗമാകാന്‍ പോകുന്ന ഒരുക്കത്തിലാണ് അവരെന്നും പറയപ്പെടുന്നു.

2025 ഓഗസ്റ്റ് മൂന്നിനായിരുന്നു ബിഗ് ബോസിന്റെ എഴാം സീസണ്‍ ആരംഭിച്ചത്. നവംബര്‍ ഒന്‍പതിനായിരുന്നു ഗ്രാന്‍ഡ് ഫിനാലെ. എന്നാല്‍ ഈ വര്‍ഷം അത്രയും കാത്തിരിക്കേണ്ടിവരില്ലെന്ന കാര്യം ഉറപ്പാണ്. ആരാധകര്‍ക്കായി ഉടന്‍ ഷോ ആരംഭിക്കാനാണ് സാധ്യത. കഴിഞ്ഞ തവണ മുതലാണ് ബിഗ് ബോസ് മലയാളത്തിന് വേണ്ടി മാത്രം പ്രത്യേകം നിര്‍മിച്ച സെറ്റില്‍ വെച്ച് പരിപാടി നടത്തി തുടങ്ങിയത്.

ആരെല്ലാം മത്സരാര്‍ഥികളാകും?

ബിഗ് ബോസ് മലയാളത്തിന്റെ ഏത് സീസണ്‍ ആരംഭിക്കുന്നതിന് മുമ്പും മത്സരാര്‍ഥികളായി എത്തുന്നവരെ സംബന്ധിച്ച് ധാരാളം അഭ്യൂഹങ്ങള്‍ പരക്കാറുണ്ട്. മത്സരാര്‍ഥിയാകാന്‍ സാധ്യതയുള്ളവരുടെ പേരുകള്‍ ചേര്‍ത്ത് ഇതിനോടകം തന്നെ നിരവധി വീഡിയോകളാണ് യൂട്യൂബര്‍മാര്‍ പുറത്തുവിട്ടിരിക്കുന്നത്.

Also Read: Bigg Boss Malayalam Season 8: ബിഗ് ബോസ് മലയാളം സീസണ്‍ 8 തുടങ്ങാന്‍ പോകുന്നു; മത്സരാര്‍ഥികള്‍ ഇവരെല്ലാം

രാഹുല്‍ ഈശ്വര്‍, തൊപ്പി, നാഗ സൈരബന്ധ്രി ദേവി, ലക്ഷ്മി മേനോന്‍, അന്ന രാജന്‍, മീര വാസുദേവന്‍, മാളവിക വെയ്ല്‍സ്, ബിജു സോപാനം, ശബരിനാഥ് തുടങ്ങിയവരാണ് സാധ്യതാ പട്ടികയില്‍ ഇടംപിടിച്ച പ്രമുഖര്‍. വേറെയും പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുമ്പോള്‍, അവസാനഘട്ടത്തില്‍ ആരെല്ലാം മത്സരാര്‍ഥികളായി എത്തുമെന്നത് സസ്‌പെന്‍സാണ്.

 

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ