AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bigg Boss Malayalam Season 8: ബിഗ്ബോസിൻ്റെ എട്ടാം പതിപ്പുമായി ലാലേട്ടൻ വരുന്നു; പുതുതായി ‘അഗ്നിപരീക്ഷ’യും

Double the Drama: Everything You Need to Know About Bigg Boss Malayalam Season 8: ഇത്തവണ ഒന്നല്ല രണ്ട് മത്സരങ്ങൾ നടക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കോമണേഴ്സിന് ബിഗ്ബോസ് ഹൗസിലേക്ക് പ്രവേശനം നൽകുന്നതിനായുള്ള പ്രത്യേക ഓഡിഷൻ ഷോയാണ് ആദ്യ മത്സരം. ‘അഗ്നിപരീക്ഷ’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക മത്സരം ബിഗ്ബോസിൻ്റെ ഭാഗമായി തന്നെ സംപ്രേക്ഷണം ചെയ്യും. അഗ്നിപരീക്ഷയിൽ വിജയിക്കുന്നവർക്കാണ് ബിഗ്ബോസ് ഷോയിൽ മത്സരിക്കാൻ അവസരം ലഭിക്കുക

Bigg Boss Malayalam Season 8: ബിഗ്ബോസിൻ്റെ എട്ടാം പതിപ്പുമായി ലാലേട്ടൻ വരുന്നു; പുതുതായി ‘അഗ്നിപരീക്ഷ’യും
Bigg Boss Malayalam Season 8Image Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Updated On: 11 Jul 2026 | 05:40 PM

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. സീസൺ 7 അവസാനിച്ചതിന് പിന്നാലെ തന്നെ ബിഗ് ബോസ് മലയാളം സീസൺ 8-നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഷോയുടെ ടീസർ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇത്തവണ ആരൊക്കെയാകും ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികളായി എത്തുക എന്നറിയാനുള്ള ആകാംക്ഷ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകളിലേക്ക് വഴിമാറി കഴിഞ്ഞു. ഇത്തവണ വരാൻ സാധ്യതയുള്ള മത്സരാർത്ഥികളെ പ്രവചിച്ച് സോഷ്യൽ മീഡിയയിൽ ബിഗ് ബോസ് റിവ്യൂവർമാർ സജീവമാണ്. എന്നാൽ, മുൻ സീസണുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി വലിയ മാറ്റങ്ങളാണ് ഇത്തവണ പ്രേക്ഷകരെയും മത്സരാർത്ഥികളെയും കാത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ

ഇത്തവണ ഒന്നല്ല, രണ്ട് മത്സരങ്ങൾ നടക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കോമണേഴ്സിന് ബിഗ്ബോസ് ഹൗസിലേക്ക് പ്രവേശനം നൽകുന്നതിനായുള്ള പ്രത്യേക ഓഡിഷൻ ഷോയാണ് ആദ്യ മത്സരം. ‘അഗ്നിപരീക്ഷ’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക മത്സരം ബിഗ്ബോസിൻ്റെ ഭാഗമായി തന്നെ സംപ്രേക്ഷണം ചെയ്യും. അഗ്നിപരീക്ഷയിൽ വിജയിക്കുന്നവർക്കാണ് ബിഗ്ബോസ് ഷോയിൽ മത്സരിക്കാൻ അവസരം ലഭിക്കുക. എത്ര പേർക്കാണ് ഈ രീതിയിൽ ബിഗ്ബോസ് ഹൗസിലേക്ക് പ്രവേശനം ലഭിക്കുക എന്നതിൽ ഇപ്പോൾ വ്യക്തത വന്നിട്ടില്ല. ഓഡിഷൻ ഷോ പൂർത്തീകരിച്ച ശേഷമേ ബിഗ്ബോസ് ഷോ ആരംഭിക്കു.

Also Read: ‘പുതുമുഖ നടി എന്ന് തോന്നുകയേ ഇല്ല!’ വിസ്മയ മോഹൻലാലിന് കൈയ്യടി, തുടക്കത്തിലെ പാട്ട് പുറത്തിറങ്ങി

എന്നാൽ ‘അഗ്നിപരീക്ഷ’യുമായി ബന്ധപ്പെട്ട് മറ്റൊരു ചർച്ചയാണ് സമൂഹ മാധ്യമങ്ങളിലാകെ ചർച്ചയാകുന്നത്. പഴയ ബിഗ് ബോസ് താരങ്ങൾ മടങ്ങിയെത്തുന്നു എന്ന അഭ്യൂഹങ്ങളാണ് ഈ ചർച്ചക്ക് കാരണം. മുൻ സീസണുകളിളെ മത്സരാർത്ഥികളും, വിജയികളും ഇത്തവണ വീണ്ടും ബിഗ്ബോസിൻ്റെ ഭാഗമായേക്കും. എന്നാൽ ഇവർ മത്സരാർത്ഥികളായല്ല എത്തുന്നത്. അഗ്നിപരീക്ഷയുടെ അവതാരകരായും വിധികർത്താക്കളായും പഴയ താരങ്ങൾ എത്തും എന്നാണ് സമൂഹ് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത. ബിഗ്ബോസിന് വേണ്ടി കോമണേഴ്സിനെ വിലയിരുത്തുക മുൻ താരങ്ങളാകും എന്ന് സാരം. വിധികർത്താക്കൾക്കിടയിൽ നിന്നുപോലും നാടകിയ രംഗങ്ങൾ പ്രതീക്ഷിക്കാം എന്ന് സമൂഹ മാധ്യമങ്ങളിൽ അഭിപ്രായം ഉയരുന്നുണ്ട്.

ആരൊക്കെയാകും തിരികെ എത്തുക എന്നതിലും പ്രവചനങ്ങൾ നടക്കുന്നുണ്ട്. അഖിൽ മാരാർ, സാബു മോൻ, രഞ്ജിനി ഹരിദാസ്, റിയാസ് സലീം എന്നീ പേരുകളാണ് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. ഇവരിൽ രഞ്ജിനി ഹരിദാസ് ഷോയുടെ അവതാരകയായി എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഖിൽ മാരാർ, സാബു മോൻ, റിയാസ് സലീം എന്നിവർ വിധികർത്താക്കളായി എത്തിയേക്കക്കും എന്നും പറയപ്പെടുന്നു. എന്നാൾ ഇക്കാര്യങ്ങൾ അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല. ഈ രീതിയിലാണ് മത്സരം മുന്നോട്ടുപോകുന്നതെങ്കിൽ ബിഗ്ബോസ് സീസൺ 8 തീർത്തും വ്യത്യസമായ ശൈലിയിലേക്ക് മാറും എന്നാണ് പ്രേക്ഷകർ കരുതുന്നത്. ഷോയുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റുകൾ അധികം വൈകാതെ അണിയറ പ്രവർത്തകർ പങ്കുവക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

ബിഗ് ബോസ് മലയാളം സീസൺ 8 ടീസർ

English Summary

Bigg Boss Malayalam Season 8 is gearing up for a massive twist with two separate shows this year. A special audition show titled ‘Agnipareeksha’ will be held to select commoner contestants. Speculations suggest that former winners and popular contestants like Akhil Marar, Sabumon, Riyas Salim, and Ranjini Haridas will return, not as competitors, but as judges and hosts.

Follow Us