AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Bigg Boss Malayalam Season 8: സർപ്രൈസായി വീട്ടിലേക്ക് എത്തുന്നത് ആര്? ഗ്രാൻ്റ് ലോഞ്ചിന് മണിക്കൂറുകൾ-LIVE

Bigg Boss Malayalam 8 Live Updates : മറ്റ് ഭാഷകളിലെ ബിഗ് ബോസ് ഷോകളും ഇത്തവണ മലയാളത്തിനൊപ്പം ഒരു മിച്ചാണ് പ്രീമിയർ ചെയ്യുന്നത്,സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് ഹിന്ദി സീസൺ 20, വിജയ് സേതുപതി അവതാരകനായ ബിഗ് ബോസ് തമിഴ് സീസൺ 10, കിച്ച സുദീപ് അവതാരകനായ ബിഗ് ബോസ് കന്നഡ സീസൺ 13, നാഗാർജുന അവതാരകനായ ബിഗ് ബോസ് തെലുങ്ക് സീസൺ 10 എന്നിവയും ഉൾപ്പെടുന്നു.

Arun Nair
Arun Nair | Updated On: 06 Sep 2026 | 03:29 PM
Bigg Boss Malayalam Season 8: സർപ്രൈസായി വീട്ടിലേക്ക് എത്തുന്നത് ആര്? ഗ്രാൻ്റ് ലോഞ്ചിന് മണിക്കൂറുകൾ-LIVE
Bigg Boss Malayalam Season 8 Live Updates

LIVE NEWS & UPDATES

  • 06 Sep 2026 04:00 PM (IST)

    Bigg Boss Malayalam 8 house tour: ഇത്തവണത്തെ ബിഗ് ബോസ് വീട് ഇങ്ങനെ

    പേജുകളിൽ എത്തിയ ചിത്രങ്ങൾ

  • 06 Sep 2026 03:45 PM (IST)

    Bigg Boss Malayalam Season 8 contestants list: സർപ്രൈസുകൾ നിരവധി എങ്കിലും?

    സർപ്രൈസുകൾ നിരവധിയുണ്ടെങ്കിലും ഇത്തവണ മത്സരാർഥികളുടെ കാര്യത്തിൽ വലിയൊരു എക്സൈറ്റ്മെൻ്റ് തന്നെയുണ്ടെന്നാണ് വിവരം.

  • 06 Sep 2026 03:30 PM (IST)

    Bigg Boss Malayalam Season 8 Grand Launch: ഇത്തവണയും അതേ പ്രത്യേകത തന്നെ

    ഇത്തവണയും ഷോയിൽ ചില പ്രത്യേകതകളുണ്ട്. ആദ്യത്തെ പ്രത്യേകത കോമണർമാർക്ക് പ്രത്യേക പരിഗണന നൽകി എന്നതാണ്. ഇതിനായി നടത്തിയാതായിരുന്നു അഗ്നിപരീക്ഷ.

  • 06 Sep 2026 03:20 PM (IST)

    Bigg Boss Malayalam Season 8 Grand Launch Live : എപ്പോഴാണ് ഗ്രാൻ്റ് ലോഞ്ച്?

    ബിഗ് ബോസ് മലയാളം എട്ടാം സീസണ് ഞായാറാഴ്ച വൈകുന്നേരം 7 മണിക്ക് തുടക്കമാകും. ഏറെക്കാലമായി പ്രേക്ഷകർ കാത്തിരുന്ന സമയമാണിത്.

Bigg Boss Malayalam Season8 LIVE:  നിരവധി സർപ്രൈസുകൾ നില നിർത്തികൊണ്ട് തന്നെ ബിഗ് ബോസ് മലയാളം എട്ടാം സീസൺ തിരശ്ശീല ഞായറാഴ്ച ഉയരും. ഇത്തവണയും ഷോയുടെ അവതാരകൻ മോഹൻലാൽ തന്നെയാണ്.ഞായറാഴ്ച വൈകുന്നേരം 7 മണിക്കാണ് സീസൺ ഗ്രാൻ്റ് ലോഞ്ച് നടക്കുന്നത്. കഴിഞ്ഞ സീസൺ അവസാനിച്ച് ഏകദേശം 10 മാസങ്ങൾക്ക് ശേഷമാണ് ബിഗ് ബോസ് മലയാളം സീസൺ 8 ആരംഭിക്കുന്നത്. ഇത്തവണ കോമണർ മത്സരാർത്ഥികൾക്കായുള്ള അഗ്നിപരീക്ഷയും വലിയ ചർച്ചയായിരുന്നു.

#Suchileaks സോഷ്യൽ മീഡിയ കാമ്പെയ്നിലൂടെ പ്രശസ്തയായ പിന്നണി ഗായിക സുചിത്ര, രാഷ്ട്രീയ നിരൂപകനായ രാഹുൽ ഈശ്വർ, ഗായകനും സംഗീതസംവിധായകനുമായ ശ്രീനാഥ് ശിവശങ്കരൻ, സോഷ്യൽ മീഡിയ താരവും ആക്ടിവിസ്റ്റുമായ ശ്രീലക്ഷ്മി അറക്കൽ, കണ്ടൻ്റ് ക്രിയേറ്റർ വിക്കി തഗ് തുടങ്ങിയ നിരവധി പ്രമുഖരും ഇത്തവണ ഷോയുടെ ഭാഗമായേക്കുമെന്നാണ് സൂചന. മറ്റ് ഭാഷകളിലെ ബിഗ് ബോസ് ഷോകളും ഇത്തവണ മലയാളത്തിനൊപ്പം ഒരു മിച്ചാണ് പ്രീമിയർ ചെയ്യുന്നത്,സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് ഹിന്ദി സീസൺ 20, വിജയ് സേതുപതി അവതാരകനായ ബിഗ് ബോസ് തമിഴ് സീസൺ 10, കിച്ച സുദീപ് അവതാരകനായ ബിഗ് ബോസ് കന്നഡ സീസൺ 13, നാഗാർജുന അവതാരകനായ ബിഗ് ബോസ് തെലുങ്ക് സീസൺ 10 എന്നിവയും ഉൾപ്പെടുന്നു. ബിഗ് ബോസ് മലയാളം എട്ടാം സീസൺ ഗ്രാൻ്റ് ലോഞ്ച് അപ്ഡേറ്റുകൾ ഇവിടെ വായിക്കാം.

Published On - Sep 06,2026 3:18 PM

Follow Us