Bigg Boss Malayalam Seoson 8 : മട്ടനും മീനും കിട്ടും… പക്ഷേ ഒരുപാട് പഠിച്ചു, ജയിൽ അനുഭവങ്ങൾ വിവരിച്ച് വിക്കി തഗ്
Vikki Thug - Bigg Boss Malayalam Season 8 Latest Update : ഇത്തവണത്തെ ബിഗ് ബോസ് സീസണിലെ ഏറെ വ്യത്യസ്തതകളുള്ള മത്സരാർത്ഥിയാണ് വിക്കി തഗ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ വിക്കി ലഹരി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ജയിലിൽ കിടക്കുകയും ചെയ്തിട്ടുണ്ട്. താൻ ജയിലിൽ കിടക്കുമ്പോൾ ഉണ്ടായ അനുഭവങ്ങൾ ബിഗ് ബോസിലെ സഹതാരങ്ങളോട് കഴിഞ്ഞദിവസം വിക്കി വിശദീകരിച്ചിരുന്നു.
ഇത്തവണത്തെ ബിഗ് ബോസ് സീസണിലെ ഏറെ വ്യത്യസ്തതകളുള്ള മത്സരാർത്ഥിയാണ് വിക്കി തഗ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ വിക്കി ലഹരി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ജയിലിൽ കിടക്കുകയും ചെയ്തിട്ടുണ്ട്. താൻ ജയിലിൽ കിടക്കുമ്പോൾ ഉണ്ടായ അനുഭവങ്ങൾ ബിഗ് ബോസിലെ സഹതാരങ്ങളോട് കഴിഞ്ഞദിവസം വിക്കി വിശദീകരിച്ചിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം വലിയ മാറ്റങ്ങൾക്ക് കാരണമായ അനുഭവമായിരുന്നു ജയിൽ എന്നാണ് വിക്കി പറയുന്നത്.
അത്യാവശ്യം പണമുള്ള കുടുംബത്തിൽ ജനിച്ച തനിക്ക് ഒന്നിനും ഒരു കുറവും ഉണ്ടായിട്ടില്ല. അങ്ങനെയിരിക്കെയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ ചെയ്തു ഫെയിമിൽ എത്തുന്നത്. തനിക്ക് ഭയങ്കര അഹങ്കാരമായിരുന്നു അതിനൊപ്പം ഫെയിം കൂടി വന്നപ്പോൾ വല്ലാത്തൊരു രീതിയിലേക്ക് പോയി.
Also Read : ” yes im evicted..!” പ്രാങ്ക് ആകുമെന്ന് കരുതി, ഇത് ന്യായമാണോ? ; വീഡിയോയുമായി ഗായത്രി സുരേഷ്
അങ്ങനെ കേസിൽ അകത്തു പോയപ്പോഴാണ് താൻ ആദ്യമായി സ്വന്തം പാത്രം കഴുകുന്നത്. അപ്പോഴാണ് ഡ്രസ്സ് അലക്കുന്നത്. ജലീൽ ശനിയാഴ്ച മട്ടനും ചൊവ്വാഴ്ച മീനും കിട്ടും കള്ളന്മാർക്കും കൊള്ളക്കാർക്കും നല്ല ഭക്ഷണമുണ്ട്. ജയിലിൽ കുറ്റം ചെയ്യാത്ത നിരവധി പേരും കിടക്കുന്നുണ്ട്. അത്തരത്തിലൊരു സഹ തടവുകാരന്റെ ജീവിതം അറിഞ്ഞത് തന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അയാൾ എന്നും പക്ഷെ എന്ന് പുറത്തിറങ്ങാൻ കഴിയുമെന്നറിയാതെയാണ് ആയാൾ കിടന്നിരുന്നത്.
കഴിഞ്ഞദിവസം ബിഗ് ബോസ് ഹൗസിൽ വലിയ സംഘർഷത്തിന് വഴിവച്ച കാര്യമായിരുന്നു ഹൗസിലേക്കുള്ള വെള്ളം കട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട സംസാരങ്ങൾക്കിടെയാണ് ഇവിടുത്തെക്കൾ ഭേദം ജയിൽ ആണെന്ന രീതിയിൽ വിക്കി സംസാരിച്ച് തുടങ്ങിയത്. അതേസമയം ബിഗ്ബോസിൽ അനുദിനം മത്സരങ്ങൾ കടുത്ത് വരികയാണ്. വ്യത്യസ്തമായ ടാസ്കുകളാണ് ഓരോ ദിവസവും നൽകുന്നത്.
English Summary
Vicky Thug is a particularly distinctive contestant in this season of Bigg Boss. A social media influencer, Vicky has previously been arrested and imprisoned in connection with a drug case. Recently, he shared details of his experiences while in jail with his fellow Bigg Boss contestants.