Big Boss Malayalam Season 8: എന്തൊരു ഊള ഫുഡ് ആണിത്? ബിഗ് ബോസിൽ കഞ്ഞി വിളമ്പുന്നതിനെതിരെ ശ്രീലക്ഷ്മി അറക്കൽ
Big Boss Malayalam Season 8: ഇതിനിടെ കടൽ കൊമ്പനും ശ്രീലക്ഷ്മിയോട് ആഞ്ഞടിക്കുന്നുണ്ട്. നിങ്ങൾ കുറെ ദിവസമായി ഇങ്ങനെ ചെയ്യുന്നു. നിങ്ങൾക്ക് വിശക്കുന്നുണ്ടെങ്കിൽ ചോറെടുത്ത് കഴിച്ചോണം അല്ലാതെ ഈ രീതിയിൽ ബഹളം വയ്ക്കുകയല്ല വേണ്ടത് എന്നാണ് കടൽക്കൊമ്പൻ പറയുന്നത്.അതേസമയം ഭക്ഷണം വേസ്റ്റ് ആക്കിയത് എല്ലാവരേയും അമ്പരപ്പിച്ചിട്ടുണ്ട് ശ്രീലക്ഷ്മിയുടെ ഈ പ്രവർത്തി എന്തായാലും ഇന്ന് ബിഗ്..........

Sreelakshmi Arackal
ബിഗ് ബോസ് വീട്ടിൽ എന്നും കഞ്ഞിയാണെന്ന് ആരോപിച്ച് മത്സരാർത്ഥികളും ആയി പോരടിച്ച് ശ്രീലക്ഷ്മി അറക്കൽ. ബിഗ്ബോസിൽ ഓരോ ടീം ആയിട്ടാണ് ഒരു ദിവസം ഭക്ഷണം പാകം ചെയ്യുന്നത്. അതിൽ ഒരു ടീം ഭക്ഷണം വെച്ചതിനെ ചൊല്ലിയാണ് ശ്രീലക്ഷ്മി തർക്കിക്കുന്നത്. ഇത് എന്താണ് എല്ലാ ദിവസവും ഇവിടെ കഞ്ഞി ഇന്നലെയും കഞ്ഞി ഇന്നും കഞ്ഞി ഇവിടെ ഈ ഊള ഫുഡ് മാത്രമേ ഉള്ളോ എന്നാണ് ശ്രീലക്ഷ്മി ചോദിക്കുന്നത്. മടി കൊണ്ടാണ് ഇങ്ങനെ കഞ്ഞി മാത്രം ഉണ്ടാക്കുന്നത് നിങ്ങൾ മടിയന്മാരായതുകൊണ്ടാണ് എന്നാണ് ശ്രീലക്ഷ്മി ദേഷ്യപ്പെട്ട് പറയുന്നത്.
ഇതുപോലും കിട്ടാത്ത ആളുകൾ ഈ ലോകത്ത് ഉണ്ട്…
അതേസമയം കഞ്ഞിയെ ഊള ഫുഡ് എന്ന് ശ്രീലക്ഷ്മി പറയുന്നതിനെതിരെ മറ്റു മത്സരാർത്ഥികളും രംഗത്ത് എത്തിയിട്ടുണ്ട്. ഊള ഫുഡ് എന്ന് കഞ്ഞിയെ എങ്ങനെ പറയാൻ പറ്റും ഇതുപോലും കിട്ടാത്ത ആളുകൾ ഈ ലോകത്ത് ഉണ്ട് എന്നാണ് മറ്റുചിലർ പറയുന്നത്. എന്നാൽ ശ്രീലക്ഷ്മി ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ കുടിച്ചു കൊണ്ടിരുന്ന കഞ്ഞിയും ദേഷ്യപ്പെട്ട് വേസ്റ്റ് ബിന്നിൽ ഒഴിക്കുന്നതും കാണാം.
ALSO READ:ഉമ്മ വെക്കുന്നതിൽ തെറ്റില്ല! ബിഗ്ബോസ് കൊണ്ട് ഗുണം ലാലേട്ടന് മാത്രം; ആറാട്ടണ്ണൻ
ഇതിനിടെ കടൽ കൊമ്പനും ശ്രീലക്ഷ്മിയോട് ആഞ്ഞടിക്കുന്നുണ്ട്. നിങ്ങൾ കുറെ ദിവസമായി ഇങ്ങനെ ചെയ്യുന്നു. നിങ്ങൾക്ക് വിശക്കുന്നുണ്ടെങ്കിൽ ചോറെടുത്ത് കഴിച്ചോണം അല്ലാതെ ഈ രീതിയിൽ ബഹളം വയ്ക്കുകയല്ല വേണ്ടത് എന്നാണ് കടൽക്കൊമ്പൻ പറയുന്നത്.അതേസമയം ഭക്ഷണം വേസ്റ്റ് ആക്കിയത് എല്ലാവരേയും അമ്പരപ്പിച്ചിട്ടുണ്ട് ശ്രീലക്ഷ്മിയുടെ ഈ പ്രവർത്തി എന്തായാലും ഇന്ന് ബിഗ് ബോസിൽ ലാലേട്ടൻ എത്തുകയാണെങ്കിൽ ചോദ്യം ചെയ്യപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.
അതേസമയം എന്തുകൊണ്ടാണ് ദിവസവും ഇവിടെ കഞ്ഞി വിളമ്പുന്നത് എന്ന കാര്യത്തിലും ഇന്ന് ഒരു ചർച്ച ഉണ്ടായേക്കാം. അതിനുള്ളിൽ പ്രേക്ഷകരും ശ്രീലക്ഷ്മിയുടെ പ്രവർത്തി ശരിയായില എന്നാണ് പറയുന്നത്. ഭക്ഷണം വേസ്റ്റ് ആക്കിയത് ഒട്ടും ശരിയായില്ല എന്നും ആരോപണം.മാത്രമല്ല കടൽ കൊമ്പനെ പിന്തുണച്ചുകൊണ്ട് നിരവധി പേര് രംഗത്തെത്തുന്നുണ്ട്. ഇത്തവണത്തെ ബിഗ് ബോസ് കടൽക്കൊമ്പൻ തൂക്കും എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. മാത്രമല്ല കണ്ടന്റ് കൊടുക്കുന്നത് കടൽക്കൊമ്പൻ മാത്രമാണ് ബാക്കി ആരും തന്നെ ശരിയായ രീതിയിൽ കണ്ടന്റ് കൊടുക്കുന്നില്ല.
അതേ സമയം രാഹുൽ ഈശ്വറിനെതിരെയും പ്രേക്ഷകർ പറയുന്നുണ്ട്. വീട്ടിനുള്ളിൽ കയറുന്നത് വരെ പറഞ്ഞ കാര്യങ്ങൾ ഒന്നുമല്ല വീടിനുള്ളിൽ എത്തിയതിനുശേഷം ഉള്ള രാഹുലിന്റെ കളികൾ എന്നാണ് ആളുകൾ പറയുന്നത്. പുരുഷ കമ്മീഷന് വേണ്ടി എത്തിയ ആളിപ്പോൾ അതിനെക്കുറിച്ച് മിണ്ടുന്ന പോലുമില്ല എന്നും ആളുകൾ വിമർശിക്കുന്നു.
ENGLISH SUMMARY
Sreelakshmi Arakkal clashed with fellow contestants, complaining that nothing but kanji (rice gruel) is served in the Bigg Boss house. In the house, teams take turns cooking meals, and the dispute arose over the food prepared by one of these teams. Sreelakshmi questioned why kanji was being served every single day—yesterday and today—asking if that was the only “lousy food” available there.