Bigg Boss Malayalam Season 8 : ഈ ആഴ്ച ആര് പുറത്ത് പോകും, ഭൂരിപക്ഷം പേർ പറയുന്ന പേര് ഇതാ…

Bigg Boss Malayalam Season 8 Second Week Eviction : ബി​ഗ് ബോസ് മലയാളത്തിന്റെ രണ്ടാം ആഴ്ച പുരോ​ഗമിക്കുകയാണ്. വീകിലി ടാസ്കും അതുമായി ഉണ്ടായ തർക്കങ്ങളുമൊക്കെയാായി ഹൗസ് ആകെ സജീവമാണ്. അതിനിടെ ഈ ആഴ്ച അവസാനിക്കുമ്പോൽ ആര് ഹൗസിന് പുറത്തേക്ക് പോകും എന്ന ചർച്ചയും പുരോ​ഗമിക്കുകയാണ്. രാണ്ടാം ആഴ്ചയിലെ എവിക്ഷൻ ലിസ്റ്റിൽ...

Bigg Boss Malayalam Season 8 : ഈ ആഴ്ച ആര് പുറത്ത് പോകും, ഭൂരിപക്ഷം പേർ പറയുന്ന പേര് ഇതാ...

Jaseela Parveen, Sreelaya, Sumesh Chandran, RJ Anjali

Updated On: 

18 Sep 2026 | 12:29 AM

ബി​ഗ് ബോസ് മലയാളത്തിന്റെ രണ്ടാം ആഴ്ച പുരോ​ഗമിക്കുകയാണ്. വീകിലി ടാസ്കും അതുമായി ഉണ്ടായ തർക്കങ്ങളുമൊക്കെയാായി ഹൗസ് ആകെ സജീവമാണ്. അതിനിടെ ഈ ആഴ്ച അവസാനിക്കുമ്പോൽ ആര് ഹൗസിന് പുറത്തേക്ക് പോകും എന്ന ചർച്ചയും പുരോ​ഗമിക്കുകയാണ്. രാണ്ടാം ആഴ്ചയിലെ എവിക്ഷൻ ലിസ്റ്റിൽ ആരൊക്കെയാണ് വന്നിരിക്കുന്നത് എന്നും അവരിൽ ആർക്കൊക്കെയാണ് പുറത്ത് പോകാൻ സാധ്യത കൂടുതലെന്നും നോക്കാം.

ഐശ്വര്യ, ആർ. ജെ അഞ്ജലി, ശ്രീലയ നോബി, ശ്രീലക്ഷ്മി അറയ്ക്കൽ, ജസീല, ലോലിറ്റ, സുമേഷ്, നേഹ, കടൽ കൊമ്പൻ എന്നിവരാണ് ഇത്തവണത്തെ എവിക്ഷൻ ലിസ്റ്റിൽ വന്നിരിക്കുന്ന മത്സരാർത്ഥികൾ. ഇവരിൽ ഈ ആഴ്ചയിൽ ആര് പുറത്ത് പോകണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന ചോദ്യവുമായി ഏഷ്യാനെറ്റ് പോൾ തുടങ്ങിയിട്ടുണ്ട്. പത്ത് മണിക്കൂർ മുമ്പ് ആരംഭിച്ഛ ഈ അഭിപ്രായ സർവേ പ്രകാരം ഏറ്റവും കൂടതുൽ പേർ പറയുന്ന പേര് ശ്രീലയയുടേതാണ്.

Also Read : മെൻസ് കമ്മീഷനെന്നും പറഞ്ഞ് നടന്നതാ, ഇപ്പൊ ഇതാ അവസ്ഥ! ട്രോളിൽ നിറഞ്ഞ് രാഹുൽ ഈശ്വർ

സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങളും കമന്റുകളും വിലയിരുത്തുമ്പോഴും ശ്രീലയ്ക്ക് പൊതുവെ പ്രേക്ഷക പിന്തുണ കുറവാണ്. അവർ ഹൗസിൽ ആക്ടീവല്ല എന്ന അഭിപ്രായം പ്രേക്ഷകരെ പോലെ തന്നെ ബി​ഗ് ബോസ് മത്സരാർത്ഥികൾക്കുമുണ്ട്. ഇതേ കാരണം കൊണ്ട് തന്ന ഈ സീസണിലെ ആദ്യ ജയിൽ വാസവും ശ്രീലയ്ക്ക് അനുഭവിക്കേണ്ടി വന്നിരുന്നു. ഒരു കാര്യത്തിലും ആക്ടീവല്ല, ഹൗസിൽ നടക്കുന്ന യാതൊരു വിധ പ്രശ്നങ്ങളിലും ഇടപെടുന്നില്ല, എവിടെയും കാണാനില്ല എന്നാണ് പലരും പറയുന്നത്. അമ്പത് ശതമാനം പേരാണ് ശ്രീലയ ഹൗസിന് പുറത്തേക്ക് പോകണെ എന്ന അഭിപ്രായം രേഖപ്പെടുത്തയിരിക്കുന്നത്.

ഏഷാനെറ്റിന്റെ പോൾ പ്രകാരം അടുത്തതായി കൂടുതൽ പേർ പറയുന്ന പേര് ലോലിറ്റയുടെതാണ്. പ്രതീക്ഷയ്ക്ക് അനുസരിച്ച പ്രകടനം ലോലിറ്റയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുന്നില്ല എന്ന് സോഷ്യൽ മീഡയിയിൽ വിമർശനം ഉയർന്ന് വന്നിരുന്നു. ജലീസയുടെ കാര്യം നോക്കിയാൽ, ഹൗസിനകത്ത് വിലിയ വികാരം ഉണ്ടയിരുന്നു. ​ഗായത്രി സുരേഷിനെ ‍ഡയറക്ട് എവിക്ഷൻ വഴി പുറത്താക്കിയതാണ് അതിന് കാരണം. അങ്ങനെ പുറത്തായ ​ഗായത്രി എൽദോയുടെ ശക്തമായ നിലപാട് കാരണം ഹൗസിൽ തിരികെ എത്തുകയും ചെയ്തു. സ്വാഭാവികമായും ഈ സംഭവത്തിൽ ഹൗസിന് പുറത്തും വികാരം നില നിൽക്കുന്നുണ്ട്. പക്ഷേ ജസീലക്ക് തന്റേതായ ഫാൻബേസ് പുറത്തുണ്ട്. പ്രതീക്ഷയ്ക്കൊത്ത് പെർഫോം ചെയ്യുന്നില്ലെന്ന് വിമർശനം കേൾക്കുന്ന അടുത്ത ആളാണ് സുമേഷ് ചന്ദ്രൻ. സുമേഷ് തമാശ വിട്ട് സീരയസ് ആയാൽ കൂടുതൽ മികച്ച കളി പ്രതീക്ഷിക്കാം എന്നാണ് പലരും പറയുന്നത്.

English Summary

The second week of Bigg Boss Malayalam is currently underway. The house is abuzz with activity, driven by the weekly task and the arguments surrounding it. Amidst this, discussions are also ongoing regarding who will be evicted from the house at the end of the week.

Loading...
Unable to load recommendations.
Follow Us
Related Stories
Actress Urvashi: ‘ഇവൾ ഒരിക്കലും ഒരു നടിയാകില്ല എന്ന് ശ്രീകുമാരൻ തമ്പി അംഗിൾ പറഞ്ഞൂ’; കാരണം വെളിപ്പെടുത്തി ഉർവശി
‘എന്തോ അവിടെ സംഭവിക്കുന്നുണ്ട്, അത് നിവൻ ചേട്ടൻ്റെ അടുത്ത് മാത്രമേ ഞാൻ കണ്ടിട്ടൊള്ളു’: ഗിരീഷ് എ.ഡി
Renji Panicker : വിചാരിക്കുന്നത് പോലെയല്ല, മാസ്സ് സിനിമകളിൽ കൈയ്യടി വരുന്നത് ഇവിടെയാണ് – രൺജി പണിക്കർ
Manju Warrier : സഹിക്കാനാവാത്ത അതിരുകടന്ന പ്രണയാഭ്യർത്ഥന, മഞ്ജു ആ സംഭാഷണം പുറത്ത് വിടണമെന്ന് മാലാ പാർവ്വതി
Actress Urvashi: അത് നേരിൽ കണ്ടതുകൊണ്ടാണ് ആ കുട്ടിയോട് അങ്ങനെ പറയേണ്ടി വന്നത്! വിവാദങ്ങളിൽ പ്രതികരിച്ച് ഉർവശി
Actress Sneha Sreekumar: ഇമ്മാതിരി ചതി കാണിക്കരുത്! KSEB യോട് തുറന്നടിച്ച് നടി സ്നേഹാ ശ്രീകുമാർ
വില 8.23 ​​ലക്ഷം! പുതിയ കവാസാക്കി വൾക്കൻ എസ്
തണ്ണിമത്തൻ മധുരമുള്ളതാണോ? കണ്ടുപിടിക്കാൻ വഴിയുണ്ട്
ജിമ്മിന് ശേഷം പനിയും ക്ഷീണവും വരാറുണ്ടോ? ഇതാണ് കാരണം!
7100mAh ബാറ്ററി, 200MP, 50MP, 64MP, 32MP ക്യാമറകൾ!
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു