BTS: ഗ്രാമിയോട് ‘നോ’ പറഞ്ഞ് ബിടിഎസ്! റേസിസത്തിനെതിരെ ശക്തമായ നിലപാട്

BTS Refuses Grammy Submissions: സംഗീത ലോകത്ത് ചരിത്രം സൃഷ്ടിച്ച ബിടിഎസ്, പ്രശസ്തമായ ഗ്രാമി അവാർഡിനുള്ള നാമനിർദ്ദേശ അപേക്ഷകൾ സമർപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഗ്രാമി സംഘാടകർ അടുത്തിടെ അവതരിപ്പിച്ച 'ബെസ്റ്റ് ഏഷ്യൻ പോപ്പ് മ്യൂസിക്' എന്ന പുതിയ വിഭാഗത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ബിടിഎസിന്റെ തീരുമാനം.

BTS: ഗ്രാമിയോട് നോ പറഞ്ഞ് ബിടിഎസ്! റേസിസത്തിനെതിരെ ശക്തമായ നിലപാട്

BTS

Updated On: 

29 Jul 2026 | 02:22 PM

സംഗീത ലോകത്തെ ഞെട്ടിച്ച് ബിടിഎസ്. ലോകമെമ്പാടും ആരാധകരുള്ള ദക്ഷിണ കൊറിയൻ ബോയ് ബാൻഡാണ് ബിടിഎസ്. ഇപ്പോഴിതാ, ബാൻഡ് എടുത്ത തീരുമാനം ആഗോള സംഗീത ലോകത്തെയും ആരാധകരായ ആർമിയെയും ഞെട്ടിച്ചിരിക്കുകയാണ്. സംഗീത ലോകത്ത് ചരിത്രം സൃഷ്ടിച്ച ബിടിഎസ്, പ്രശസ്തമായ ഗ്രാമി അവാർഡിനുള്ള നാമനിർദ്ദേശ അപേക്ഷകൾ സമർപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.

തീരുമാനത്തിന് പിന്നിലെ കാരണം

ഗ്രാമി സംഘാടകർ അടുത്തിടെ അവതരിപ്പിച്ച ‘ബെസ്റ്റ് ഏഷ്യൻ പോപ്പ് മ്യൂസിക്’ (Best Asian Pop Music) എന്ന പുതിയ വിഭാഗത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ബിടിഎസിന്റെ തീരുമാനം. കോടിക്കണക്കിന് ആരാധകരുള്ള ബിടിഎസ്, പ്രധാന വിഭാഗങ്ങളായ ‘ആൽബം ഓഫ് ദി ഇയർ’, ‘റെക്കോർഡ് ഓഫ് ദി ഇയർ’, ‘ബെസ്റ്റ് പോപ്പ് ഡ്യുവോ/ഗ്രൂപ്പ് പെർഫോമൻസ്’ എന്നിവയിലായിരുന്നു മുൻവർഷങ്ങളിൽ മത്സരിച്ചിരുന്നത്.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ബിടിഎസ് താരങ്ങൾ തീരുമാനം അറിയിച്ചത്. “ഈ വർഷത്തെ ഗ്രാമി പുരസ്കാരങ്ങൾക്ക് അപേക്ഷിക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്.
രാജ്യത്തിന്റെയോ ഭാഷയുടെയോ വേർതിരിവുകളില്ലാതെ, സംഗീതത്തെ സംഗീതമായി തന്നെ ആളുകൾ കേൾക്കുകയും സ്നേഹിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.
എപ്പോഴും എന്നോടൊപ്പം നിൽക്കുന്ന ആർമിക്കും മറ്റ് എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.” എന്നായിരുന്നു താരങ്ങളുടെ പോസ്റ്റ്.

ഗ്രാമിയെ വെട്ടിലാക്കി പുതിയ വിഭാഗം

ബെസ്റ്റ് ഏഷ്യൻ പോപ്പ് മ്യൂസിക് പെർഫോമൻസ് , ‘ബെസ്റ്റ് ആർ ആൻഡ് ബി കൊളാബറേഷൻ/ ഡ്യുവോ/ഗ്രൂപ്പ് പെർഫോമൻസ്’ തുടങ്ങിയ വിഭാഗങ്ങളാണ് ഗ്രാമി പുതുതായി സൃഷ്ടിച്ചത്. ചില വിഭാഗങ്ങളുടെ പേരുകളിൽ മാറ്റമുണ്ട്. ബെസ്റ്റ് ഏഷ്യൻ പോപ്പ് മ്യൂസിക് പെർഫോമൻസ് എന്ന പുതിയ വിഭാഗമാണ് വിമർശനങ്ങൾക്ക് കാരണമായത്. ഏഷ്യൻ ആർട്ടിസ്റ്റുകളെ മാത്രം വേർതിരിച്ചു കാണിക്കുന്ന രീതിയിൽ ഒരു പ്രത്യേക കാറ്റഗറി സൃഷ്ടിക്കുന്നത് റേസിസത്തിനും വിവേചനത്തിനും വഴിവെക്കുമെന്നാണ് ബിടിഎസിന്റെയും സംഗീത നിരീക്ഷകരുടെയും അഭിപ്രായം.

ഏഷ്യൻ കലാകാരന്മാരെ മാറ്റിനിർത്താനുള്ള ശ്രമമായിട്ടാണ് ഈ പുതിയ വിഭാഗത്തെ പലരും കാണുന്നത്. ആഗോളതലത്തിൽ ട്രെൻഡ് സൃഷ്ടിക്കുന്ന സംഗീതത്തിന് പ്രധാന ഗ്രാമി കാറ്റഗറികളിൽ തുല്യ അവസരം നൽകുന്നതിന് പകരം, ഇത്തരത്തിൽ വേർതിരിക്കുന്നത് ശരിയല്ലെന്നും അഭിപ്രായമുയരുന്നുണ്ട്.

ALSO READ: അരിരം​ഗ് എന്താണ്? ബിടിഎസ് പറയുന്നത് ആ ചരിത്രം

ആരാധകരുടെ പിന്തുണ

ബിടിഎസിന്റെ തീരുമാനത്തെ ആരാധകരും സംഗീത പ്രേമികളും കൈയടിയോടെയാണ് സ്വീകരിച്ചത്. ഗ്രാമി ബിടിഎസിനോട് മുമ്പും വേർതിരിവ് കാണിച്ചിട്ടുണ്ടെന്ന് ആർമി പറയുന്നു. മുൻവർഷങ്ങളിൽ ബിടിഎസ് നോമിനേഷനുകളിൽ ഇടംപിടിച്ചെങ്കിലും അവസാന നിമിഷം തള്ളപ്പെടുമായിരുന്നു. ഗ്രാമി പോലുള്ള പുരസ്കാര വേദിയിലെ അംഗീകാരത്തേക്കാൾ പ്രധാനം തങ്ങളുടെ നിലപാടുകളും ഏഷ്യൻ കലാകാരന്മാരുടെ ആത്മാഭിമാനവുമാണെന്ന് തെളിയിക്കുകയാണ് ബിടിഎസ്. കെ പോപ്പിനെ അന്താരാഷ്ട്ര തലത്തിൽ പ്രധാന ധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിച്ച ബിടിഎസിന്റെ ഈ തീരുമാനം, വരുംദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.

English Summary:

BTS has announced that it will not submit any of its music for consideration at the 2027 Grammy Awards, describing the decision as a protest against the Recording Academy’s newly introduced Best Asian Pop Music Performance category. The group said music should be appreciated for its artistic value rather than being separated by region or language

Follow Us
Related Stories
Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ… വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
Dhyan Sreenivasan: വിജയിയെ പറ്റിയല്ല പറഞ്ഞത്, നിങ്ങൾ തെറ്റിദ്ധരിച്ചതാണ്; വാക്കുകളിൽ വ്യക്തത വരുത്തി ധ്യാനും
Pearle Maaney: വ്യക്തതയ്ക്കും വ്യക്തത പോരാ… നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്
“എനിക്ക് എന്നെ തന്നെ മടുത്ത് തുടങ്ങിയിരുന്നു”; സിനിമയിൽ നിന്നും വിട്ടുനിൽക്കേണ്ടിവന്ന സാഹചര്യം വിവരിച്ച് കുഞ്ചാക്കോ ബോബൻ
Ravi Mohan Divorce Case: രവി മോഹന് ആശ്വാസം; 40 ലക്ഷം രൂപ ജീവനാംശം വേണമെന്ന ആരതിയുടെ ആവശ്യം തള്ളി കോടതി
Jana Nayagan: റിലീസായിട്ടും വിജയിയുടെ ജനനായകന് തിരിച്ചടി; ഹര്‍ജിയില്‍ വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി
ആഗസ്റ്റ് 1 വരെ ശക്തമായ മഴ, കാരണം
തക്കാളി പെട്ടെന്ന് കേടാവില്ല! ഫ്രഷായി സൂക്ഷിക്കാൻ എളുപ്പവഴികൾ
കുഴി നഖം മാറാൻ മൈലാഞ്ചി ഇട്ടാൽ മതിയോ, ഇനിയുമുണ്ട് വഴികൾ
മലബന്ധം മാറാൻ ഈ പഴം മാത്രം കഴിച്ചാൽ മതി
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി