Jaanmoni Das Arrest: പ്രധാനമന്ത്രിയെ അവഹേളിച്ച കേസ്; ജാൻമണി അറസ്റ്റിൽ

Makeup Artist Jaanmoni Das Arrested:പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് അപകീർത്തി പരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകണ്രാ ജാൻമണി ദാസിനെതിരെ പരാതി നൽകിയിരുന്നത്. സംസ്ഥാന വ്യാപകമായി നിരവധി പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നതായാണ് സൂചന.പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചും അദ്ദേഹത്തിന്റെ മാതാവിനെ കുറിച്ചും അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തി

Jaanmoni Das Arrest: പ്രധാനമന്ത്രിയെ അവഹേളിച്ച കേസ്; ജാൻമണി അറസ്റ്റിൽ

Janmoni Arrest

Updated On: 

20 Aug 2026 | 02:53 PM

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ച കേസിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ആയ ജാന്മണിയെ അറസ്റ്റ് ചെയ്തു.പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് അപകീർത്തി പരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകണ്രാ ജാൻമണി ദാസിനെതിരെ പരാതി നൽകിയിരുന്നത്. സംസ്ഥാന വ്യാപകമായി നിരവധി പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നതായാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചും അദ്ദേഹത്തിന്റെ മാതാവിനെ കുറിച്ചും അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്നാണ് പരാതിയിൽ ആരോപിച്ചത്. ജാൻമണി ദാസിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. പരാതി നൽകി ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്.

ALSO READ:പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

അതേസമയം ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും എന്നാണ് സൂചന. മഹിളാമോർച്ച നൽകിയ പരാതിയിലാണ് അറസ്റ്റ്. അതേസമയം താൻ നടത്തിയ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ജാൻമണി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. താൻ ആരെയും വേദനിപ്പിക്കുന്നതിനു വേണ്ടി അല്ല ഇത്തരം ഒരു പ്രസ്താവന നടത്തിയത് എന്നും പരസ്യമായി ക്ഷമ ചോദിക്കാൻ ആഗ്രഹമുണ്ടെന്നും ജാന്മണി ദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കിയതാണ്.

പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ച് അല്ല പറഞ്ഞത് എന്നും കണ്ടന്റുമായി ബന്ധപ്പെട്ട ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തത് അല്ലാതെ മോദിജിയെ കുറിച്ച് എല്ലാതും പറഞ്ഞത് എന്നും ജാൻമണി വിശദീകരണം നൽകിയിരുന്നു. ഒരുപക്ഷേ താൻ മലയാളം പറയുന്നത് ശരിയാകാത്തതിനാൽ ആകാം ഇങ്ങനെ സംഭവിച്ചത് ആരെയും വേദനിപ്പിക്കണം എന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല തന്റെ ഭാഗത്തുനിന്ന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ വളരെയധികം ക്ഷമ ചോദിക്കുന്നു എന്നും ജാൻമണി പറഞ്ഞിരുന്നു.

ENGLISH SUMMARY

Prominent makeup artist Janmani has been arrested in a case of insulting Prime Minister Narendra Modi. A complaint had been filed against BJP worker Janmani Das for allegedly making defamatory remarks about Prime Minister Narendra Modi. It is reported that complaints had been filed at several police stations across the state.

Loading...
Unable to load recommendations.
Follow Us
Related Stories
Bethlehem Kudumba Unit: “കഥ കേട്ടപ്പോൾ എൻ്റെ പഴയകാലം ഓർമ്മവന്നു”; ബെത്ലഹേം കുടുംബ യൂണിറ്റ് ജീവിതവുമായി ചേർന്നുനിൽക്കുന്നുവെന്ന് നിവിൻ!
Bethlehem Kudumba Unit: “നിവിന് വേണ്ടി മാത്രം ഉണ്ടാക്കിയ പടം പോലെ” ബെത്ലഹേം കുടുംബ യൂണിറ്റിനെ കുറിച്ച് ഫഹദ് ഫസിൽ
Sanju Samson: ബിഗ് ബോസ് മത്സരാര്‍ഥിയായി സഞ്ജു സാംസണ്‍; ക്രിക്കറ്റ് താരത്തിന്റെ വരവ് കാത്ത് അനീഷ്
Kakkanad Movie Theatre : തിയേറ്റർ ഇല്ലാത്ത ന​ഗരം എന്ന ചീത്തപ്പേര് മാറി, കാക്കനാട് മാജിക് ഫ്രെയിംസിന്റെ മൾട്ടിപ്ലക്സ് തുറന്നു, ഇനി പടം കാണാൻ ഓടേണ്ട!
Vk Sreeraman- Pulikkali: കണ്ടാൽ ഓക്കാനം വരും, പുരുഷന്മാർക്ക് മാറും വയറും വരുന്നത് വൈകൃതം! പുലിക്കളിയെ വിമർശിച്ച് നടൻ വി കെ ശ്രീരാമൻ
Actor Yash Malaviya: അച്ഛനെയും അമ്മയെയും പൂട്ടിയിട്ടു, ഇനി വരില്ലെന്നും പറഞ്ഞു! കൊച്ചുണ്ടാപ്രിയുടെ ഓർമ്മകളിൽ യഷ്
മുഖക്കുരു കുറയുന്നില്ലേ? നിങ്ങൾ മാറ്റേണ്ട 8 ശീലങ്ങൾ!
പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ഉയര്‍ന്ന വില കിട്ടാന്‍ എന്ത് ചെയ്യണം?
പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്