‘ഷൂട്ടിംഗ് സമയത്ത് ഷാജി കൈലാസ് വെജിറ്റേറിയൻ മാത്രമേ കഴിക്കൂ’; മാസ്സ് ഡയറക്ടർ ജീവിതത്തിൽ സാധുവെന്ന് ദീപക് പറമ്പോൽ

The 'Mass' Director is a Simple Man in Real Life: Deepak Parambol on Shaji Kailas: എനിക്ക് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോട്ട് തന്നെ, കറിൽ നിന്ന് ഇറങ്ങി സ്ലോ മോഷനിൽ സിഗരറ്റ് വലിക്കുന്ന ഒരു സീനായിരുന്നു. അത് മോണിറ്ററിൽ കാണ്ടാപ്പോൾ വലിയ സന്തോഷം തോന്നി. ഷാജി കൈലാസ് സിനിമയിൽ സ്ലോ മോഷനിൽ സിഗരറ്റ് വാലിച്ചു എന്ന് ഞാൻ എൻ്റെ സുഹൃത്തുക്കളോടൊക്കെ വിളിച്ചു പറഞ്ഞു

‘ഷൂട്ടിംഗ് സമയത്ത് ഷാജി കൈലാസ് വെജിറ്റേറിയൻ മാത്രമേ കഴിക്കൂ’; മാസ്സ് ഡയറക്ടർ ജീവിതത്തിൽ സാധുവെന്ന് ദീപക് പറമ്പോൽ

ദീപക് പറമ്പോൽ, ഷാജി കൈലാസ്

Updated On: 

20 Jul 2026 | 07:00 PM

വിനീത് ശ്രീനിവാസൻ്റെ മലവാടി ആർട്ട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനയതാവാണ് ദീപക് പറമ്പോl. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയിൽ സജീവമായി. തട്ടത്തിൻ മറയത്ത് എന്ന സിനിമയിലെ ദീപക്കിൻ്റെ മനോജ് എന്ന കമ്മ്യൂണിസ്റ്റ് പറയുന്ന ഡയലോഗ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോഴും പൊന്തിവരാരുണ്ട്. ആ ഡയലോഗാണ് തന്നെ ഇപ്പോഴും സിനിമയിൽ നിലനിർത്തുന്നത് എന്ന് തോന്നാറുണ്ട് എന്ന് തുറന്നുപറയുകയാണ് താരം. ഷാജി കൈലാസ് ചിത്രാമായ വരാവിൻ്റെ വിഷേഷൺഗൾ പങ്കുവയ്ക്കുന്നതിനിടെയാണ് ദീപക് ഇക്കാര്യം തുറന്നു പറഞ്ഞത്.

വരവ് സിനിയിലെ തൻ്റെ ആദ്യ ദിവസം തന്നെ ഓരു ഷാജി കൈലാസ് സ്റ്റൈൽ സ്ലോ മോഷൻ സീനാണ് തനിക്ക് കിട്ടിയത് എന്ന് ദീപക് പറയുന്നു. ദ് ഷോ സ്കേപ്പ് ജേർണൽ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദീപക് സിനിമാ അനുഭവങ്ങൾ പാങ്കുവച്ചത്. മലയാളത്തിൻ്റെ സ്വന്തം മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.

“എനിക്ക് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോട്ട് തന്നെ, കറിൽ നിന്ന് ഇറങ്ങി സ്ലോ മോഷനിൽ സിഗരറ്റ് വലിക്കുന്ന ഒരു സീനായിരുന്നു. അത് മോണിറ്ററിൽ കാണ്ടാപ്പോൾ വലിയ സന്തോഷം തോന്നി. ഷാജി കൈലാസ് സിനിമയിൽ സ്ലോ മോഷനിൽ സിഗരറ്റ് വാലിച്ചു എന്ന് ഞാൻ എൻ്റെ സുഹൃത്തുക്കളോടൊക്കെ വിളിച്ചു പറഞ്ഞു. പ്രതീഷിക്കാതെയാണ് ഇങ്ങനെ ഒരു വേഷം വന്നത്. ഷാജി കൈലാസ് സിനിമയിൽ ഒരു കഥാപാത്രം ചെയ്യാൻ സധിച്ചതിൽ സന്തോഷമുണ്ട്” ദീപക് പറഞ്ഞു.

Also Read: KB Ganesh Kumar: മഹാ വൃത്തികെട്ടവൻ, വ്യക്തി എന്ന് നിലയിൽ വൻ പരാജയം! കെ ബി ഗണേഷ് കുമാറിനെതിരെ മായ വിശ്വനാഥ്

ഷാജി കൈലാസിൻ്റെ സിനികൾ കണ്ടതുകൊണ്ടാകാം. ഇടക്ക് ഒരു സിഗരറ്റൊക്കെ വലിച്ച് ആ മട്ടിലായിരിക്കും ഷൂട്ട് നടക്കുക എന്ന ഒരു തോന്നൽ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം തെറ്റി. അദ്ദേഹം, സിഗരറ്റ് വലിക്കുകയോ മദ്യപിക്കുകയോ ചെയ്യില്ല, സിനിമ ചിത്രീകരിക്കുന്ന സമയത്ത് അദ്ദേഹം വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കഴിക്കൂ. അദ്ദേഹം സിനിമയെ മറ്റൊരു തലത്തിലാണ് കാണുന്നത്. കൃത്യമായ ഒരു എഡിറ്റ് മനസ്സിലുള്ളതുകൊണ്ടാവം, സിനിമക്ക് ആവശ്യമായ ഷോട്ടുകൾ മാത്രമേ അദ്ദേഹം ചിത്രീകരിക്കു. ഷൂട്ടിംഗിൽ കൃത്യമായ ചിട്ട പാലിക്കുന്നയാളാണ് അദ്ദേഹം എന്നും ദീപക് പറയുന്നു.

മമ്മൂട്ടിയോടൊപ്പം ഗ്രേറ്റ് ഫാദർ എന്ന സിനിമയിൽ അഭിനയിച്ചപ്പോഴുള്ള രസകരമായ സംഭവവും ദീപക വിവരിക്കുന്നുണ്ട്. പൊലീസ് കഥാപാത്രമാണ് ആ സിനിമയിൽ ദീപ ചെയ്തത്. മമ്മൂട്ടിയെ എടാ ഡേവിഡേ എന്നൊക്കെ വിളിക്കുന്ന ഡയലോഗ് പറയാൻ ഏറെ പ്രയാസപ്പെട്ടു എന്ന് താരം പറയുന്നു.

“മമ്മൂട്ടിയുടെ വണ്ടി തടഞ്ഞു നിർത്തി ‘എന്താടാ ഡേവിഡേ നീ പൊലീസിൻ്റെ പണിയെടുക്കുകയാണെന്ന് കേട്ടു’ എന്നൊക്കെയാണ് പറയേണ്ടത്. എന്താ ടാ ഡേവിഡേ എന്നൊക്കെ എങ്ങനെ മമ്മൂട്ടിയുടെ മുഖത്ത് നോക്കി പറയും എന്ന ടെൻഷൻ ഉണ്ടായിരുന്നു. ആദ്യം ചിത്രീകരിച്ച ഷോട്ടിൽ മമ്മൂക്ക ഉണ്ടായിരുന്നില്ല. അതുകൊണ്ട് അതിൽ ഡയലോഗൊക്കെ കൃത്യമായി പറഞ്ഞു. മമ്മൂക്ക വന്നതോടെ ടെൻഷനായി. പക്ഷേ മുഖത്ത് കാണിച്ചില്ല. ഷോട്ട് കഴിഞ്ഞ് നോക്കിയപ്പോൾ ജീപ്പിൽ കൈവച്ച് നിരന്തരം അടിക്കുന്നുണ്ടായിരുന്നു. ടെഷൻ കാരണം അറിയാതെ സംഭവിച്ചുപോയതാണ് അത്’” ടെൻഷൻ കാരണം ചിലപ്പോഴെക്കെ ഷോട്ട് നന്നാകാറുണ്ട് എന്ന് ദീപക് പറയുന്നു.

English Summary

Actor Deepak Parambol recently shared his experiences working with director Shaji Kailas on the film Varavu, expressing surprise at the acclaimed director’s simple, vegetarian lifestyle on set. Additionally, he recalled his extreme nervousness while delivering a dialogue to superstar Mammootty during the shoot of the hit movie The Great Father.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ