AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ

Kalabhavan Shajon Recalls Heartwarming Moment with Mohanlal: കുറച്ച് കഴിഞ്ഞപ്പോൾ ലാലേട്ടൻ വിളിക്കുന്നുണ്ട് എന്ന് ബിജീഷ് വന്ന് പറഞ്ഞു. ചെന്നപ്പോൾ അദ്ദേഹം മേക്കപ്പ് ചെയ്യുകയാണ്. എന്നെ കണ്ടതും “ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം” എന്ന് ലാലേട്ടൻ പറഞ്ഞു. “ഇത് ജീവിതത്തിൽ ഒരിക്കലും കിട്ടാനിടയില്ലാത്ത ഒരു ഭാഗ്യമാണെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി വേണ്ടാ എന്നാണ് ആദ്യം പറഞ്ഞത്

Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
കലാഭവൻ ഷജോൺ, മോഹൻലാൽImage Credit source: Instagram Kalabhavan Shajohn
Sumeesh T Unneen
Sumeesh T Unneen | Published: 12 Sep 2026 | 01:39 PM

സിനിമാ സെറ്റുകളിലും സ്റ്റേജ് പരിപടികളുടെ റിഹേഴ്സലുകളിലുമെല്ലാം സഹതാരങ്ങളെ ഏറെ പരിഗണിക്കുകയും അവരോടൊപ്പം സമയം പങ്കിടുകയും ചെയ്യുന്ന ആളാണ് മോഹൻലാൽ എന്ന് നിരവധി താരങ്ങൾ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അപ്രതീക്ഷിതമായി മോഹൻലാലിനൊപ്പം സമയംചിലവഴിക്കാൻ അവസരം ലഭിച്ച അനുഭവങ്ങൾ പലരും തുറന്നുപറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരം ഒരു അനുഭവം തുറന്നു പറയുകയാണ് മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ ഷാജോൺ. മോഹൻലാലിൻ്റെ.സ്റ്റേജ് ഷോയ്ക്കിടെ അദ്ദേഹം തന്നെ തനിക്ക് മേക്കപ്പ് ചെയ്ത് തന്ന കഥയാണ് ‘ഓട്ടം തുള്ളൽ’ എന്ന പുതിയ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ താരം വിവരിക്കുന്നത്.

സ്റ്റേജ് ഷോയിലെ കലഭവൻ ഷാജോണിൻ്റെ പ്രകടനവും പാട്ടുകളും സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു, മോഹൻലാലിൽ നിന്നും ലഭിക്കുന്ന എനേർജി കൊണ്ടാണ് അത്ര ഭഗംഗിയായി ഷോ പൂർത്തിയാക്കാനായത് എന്ന് ഷാജോൺ പറയുന്നു. ന്യൂസ്ലൻഡിലെ സ്റ്റേജ് ഷോയ്ക്ക് പോയപ്പോൾ മേക്കപ്പ് ബോസ്ക് എടുക്കാൻ മറന്നു എന്നും മോഹൻലാൽ തന്നെയാണ് അദ്ദേഹത്തിൻ്റെ മേക്കപ്പ് ബോക്സ് ഉപയോഗിച്ച് തനിക്ക് മേക്കപ്പ് ചെയ്ത് തന്നത് എന്നും ഷാജോൺ പറയുന്നു.

Also Read: Actress Urvashi: “സിനിമയിലെ പ്രതിഫലം എത്രയെന്നോ അത് എന്ത് ചെയ്യുന്നുവെന്നോ ഞാൻ അറിഞ്ഞിരുന്നില്ല”; വെളിപ്പെടുത്തി ഉർവശി

പരിപാടി നടക്കുന്നിടത്തെത്തി ബാഗ് തുറന്നപ്പോഴാണ് മേക്കപ്പ് ബോക്സ് എടുത്തിട്ടില്ല എന്ന് മനസ്സിലാകുന്നത്. കൂടെയുള്ള അജുവും, ധ്യാനും ഒന്നും സ്റ്റേജ് പ്രോഗ്രാമുകൾക്ക് മേക്കപ്പ് ഇടാറില്ല. അങ്ങനെ നിൽക്കുമ്പോഴാണ് ലാലേട്ടൻ്റെ പേഴ്സണൽ അസിസ്റ്റൻ്റ് ബിജീഷിനെ കണ്ടത്. “ലാലേട്ടൻ്റെ മേക്കപ്പ് കിറ്റിൽ നിന്നും എനിക്ക് പറ്റുന്ന രണ്ട് സ്റ്റിക്ക് എടുത്ത് തരുമോ” എന്ന് ബിജീഷിനോട് ചോദിച്ചിരുന്നു. എടുത്ത തരാം എന്ന് ബിജീഷും പറഞ്ഞൂ. ലാലേട്ടനോട് പറയരുത് എന്ന് ബിജീഷിനോട് പ്രത്യേകം പറഞ്ഞിരുന്നതാണെ എന്നും ഷാജോൺ പറയുന്നുണ്ട്.

എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ ലാലേട്ടൻ വിളിക്കുന്നുണ്ട് എന്ന് ബിജീഷ് വന്ന് പറഞ്ഞു. ചെന്നപ്പോൾ അദ്ദേഹം മേക്കപ്പ് ചെയ്യുകയാണ്. എന്നെ കണ്ടതും “ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം” എന്ന് ലാലേട്ടൻ പറഞ്ഞു. “ഇത് ജീവിതത്തിൽ ഒരിക്കലും കിട്ടാനിടയില്ലാത്ത ഒരു ഭാഗ്യമാണെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി വേണ്ടാ എന്നാണ് ആദ്യം പറഞ്ഞത്. പക്ഷേ ലലേട്ടൻ സമ്മതിച്ചില്ല എന്നെ ഇരുത്തി അദ്ദേഹം തന്നെ മേക്കപ്പ് ചെയ്ത് തന്നു”.ചില മറവികൾ നമുക്ക് ഒരിക്കലും മറക്കാൻ പറ്റാത്തതായി മാറും എന്ന് താൻ കുറിപ്പെഴുതാൻ കാരണം അതാണെന്നും കലാഭവൻ ഷാജോൺ പറയുന്നു.

English Summary

Actor Kalabhavan Shajon shared a heartwarming experience during a New Zealand stage show where superstar Mohanlal personally did his makeup after Shajon forgot his kit, calling it an unforgettable moment.

Follow Us