AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Dhyan Sreenivasan: വിജയിയെ പറ്റിയല്ല പറഞ്ഞത്, നിങ്ങൾ തെറ്റിദ്ധരിച്ചതാണ്; വാക്കുകളിൽ വ്യക്തത വരുത്തി ധ്യാനും

Dhyan Sreenivasan:ഞാൻ പറഞ്ഞത് വിജയി ചാരിറ്റി ചെയ്യുന്നതുപോലെ നമ്മൾ ചാരിറ്റി ചെയ്ത് കണ്ണിൽ പൊടി ഇടാമെന്ന് അജു പറഞ്ഞു എന്നാണ് താൻ ഉദ്ദേശിച്ചത് എന്നാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്. അത് പറഞ്ഞത് അജു വർഗീസ് ആണ് മാത്രമല്ല വിജയിയെ അല്ല പറഞ്ഞത് ഞങ്ങൾ ചെയ്യുന്ന കാര്യത്തെ കുറിച്ചാണ് പറഞ്ഞത് എന്നും ധ്യാൻ വിശദീകരണം നൽകുന്നു.അങ്ങനെ ഒരു പരാമർശം നടത്തിയതിന്റെ പേരിൽ താൻ ഇന്ന് രാവിലെ കൂടി ചീത്തവിളി കേട്ടു എന്നും ധ്യാൻ പറയുന്നു. നമ്മൾ ഒരു കാര്യം പറഞ്ഞിട്ട് ആർക്കെങ്കിലും വിഷമം ആയിട്ടുണ്ടെങ്കിൽ അതിന് മാപ്പ് പറയേണ്ട ഉത്തരവാദിത്യം നമുക്കുണ്ട്.

Dhyan Sreenivasan: വിജയിയെ പറ്റിയല്ല പറഞ്ഞത്, നിങ്ങൾ തെറ്റിദ്ധരിച്ചതാണ്; വാക്കുകളിൽ വ്യക്തത വരുത്തി ധ്യാനും
Dhyan Sreenivasan, VijayImage Credit source: Social Media
Ashli C
Ashli C | Published: 29 Jul 2026 | 01:01 PM

ഇപ്പോൾ വ്യക്തതകളുടെ കാലമാണെന്ന് തോന്നുന്നു. ഒരാൾ ഒരു കാര്യം പറഞ്ഞു കഴിഞ്ഞാൽ അത് ഒന്നോ രണ്ടോ തവണ കേട്ടാലും കേൾക്കുന്നവന് മനസ്സിലാകണമെന്നില്ല അത് കേൾക്കുന്നവന്റെ മൂഡ് അനുസരിച്ച് ഇരിക്കും. ചിലത് അവർ ഉദ്ദേശിക്കുന്ന ടോണിൽ ആയിരിക്കില്ല മറ്റുള്ളവരുടെ ടോൺ. അങ്ങനെ മൊത്തത്തിൽ പറയുന്നവനും കേൾക്കുന്നവനും തമ്മിൽ ഒരു ക്ലാരിഫിക്കേഷൻ കുറവാണ് സോഷ്യൽ മീഡിയയിൽ മൊത്തത്തിൽ നടക്കുന്നത്. കഴിഞ്ഞദിവസം താൻ പറഞ്ഞ ഒരു കാര്യത്തിലെ വ്യക്തതയുമായി നടിയും അവതാരകയുമായ പേളി മാണി രംഗത്തെത്തിയിരുന്നു.

ഡൽഹിയിലെ ജന്ദർ മന്ദറിലെ കുട്ടികളുടെ പ്രതിഷേധത്തെ താൻ പറഞ്ഞ അല്ലെങ്കിൽ ഉദ്ദേശിച്ച ടോണിൽ അല്ല നിങ്ങൾ വായിച്ചത് എന്ന ഒരു വിശദീകരണം ആയിരുന്നു പേളി മാണി നൽകിയത്. അതുപോലെ വിജയുമായി ബന്ധപ്പെട്ട നടത്തിയ പ്രസ്താവനയിൽ നിങ്ങൾ ഞാൻ ഉദ്ദേശിച്ചതല്ല ഉദ്ദേശിച്ചത് എന്നാണ് ഇപ്പോൾ ധ്യാൻ ശ്രീനിവാസനും പറയുന്നത്.

ALSO READ:വ്യക്തതയ്ക്കും വ്യക്തത പോരാ… നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്

അത് മറ്റൊന്നുമല്ല നടൻ വിജയുമായി ബന്ധപ്പെട്ട് ധ്യാൻ നടത്തിയ ചില പരാമർശങ്ങൾ ആണ്. അതിൽ വിജയിയുടെ മുഖ്യമന്ത്രി ആയിട്ടുള്ള സത്യപ്രതിജ്ഞ ചടങ്ങിൽ തൃഷയുമായി ബന്ധപ്പെടുത്തി ധ്യാൻ പറഞ്ഞ ചില പരാമർശങ്ങൾ അദ്ദേഹത്തെ ഏറെയിലാക്കിയിരുന്നു. അതിനൊപ്പം തന്നെ ഇപ്പോൾ മറ്റൊരു വിമർശനത്തിന് കാരണമാവുകയാണ് ധ്യാൻ ശ്രീനിവാസൻ വിജയുടെ ചാരിറ്റിയുമായി ബന്ധപ്പെട്ട് നടത്തിയ ചില പരാമർശങ്ങൾ. തൃഷയുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തതക്ക് ഒരു കുറവും ഇല്ലെങ്കിലും ഈ കാര്യത്തിൽ നടൻ ഒരു വ്യക്തത വരുത്തിയിരിക്കുകയാണ്.

അത് പറഞ്ഞത് അജു വർഗീസ് ആണ് മാത്രമല്ല വിജയിയെ അല്ല പറഞ്ഞത്….

വിജയ് ഫാൻ ആയിട്ടുള്ള എന്റെ കൂടെ സുഹൃത്തായ ഒരു തമിഴനാണ് ഇതിനെക്കുറിച്ച് തന്നെ ഫോൺ വിളിച്ചു സംസാരിച്ചത് എന്നും ഈ സാഹചര്യത്തിൽ താൻ അതിനെക്കുറിച്ച് വ്യക്തത വരുത്തുവാൻ ആഗ്രഹിക്കുന്നു എന്നുമാണ് ധ്യാൻ പറയുന്നത്. വിജയിയുടെ ചാരിറ്റി കണ്ണിൽ പൊടിയാണ് എന്ന് പറഞ്ഞത് ശരിയായില്ല എന്നാണത്രേ ആ സുഹൃത്ത് തന്നെ വിളിച്ചു പറഞ്ഞത്. എന്നാൽ ഇതിൽ പറയാനുള്ളത് വിജയിയുടെ ചാരിറ്റിയെ അല്ല കുറ്റം പറഞ്ഞത്. ഞാൻ പറഞ്ഞത് വിജയി ചാരിറ്റി ചെയ്യുന്നതുപോലെ നമ്മൾ ചാരിറ്റി ചെയ്ത് കണ്ണിൽ പൊടി ഇടാമെന്ന് അജു പറഞ്ഞു എന്നാണ് താൻ ഉദ്ദേശിച്ചത് എന്നാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്. അത് പറഞ്ഞത് അജു വർഗീസ് ആണ് മാത്രമല്ല വിജയിയെ അല്ല പറഞ്ഞത് ഞങ്ങൾ ചെയ്യുന്ന കാര്യത്തെ കുറിച്ചാണ് പറഞ്ഞത് എന്നും ധ്യാൻ വിശദീകരണം നൽകുന്നു.

അങ്ങനെ ഒരു പരാമർശം നടത്തിയതിന്റെ പേരിൽ താൻ ഇന്ന് രാവിലെ കൂടി ചീത്തവിളി കേട്ടു എന്നും ധ്യാൻ പറയുന്നു. നമ്മൾ ഒരു കാര്യം പറഞ്ഞിട്ട് ആർക്കെങ്കിലും വിഷമം ആയിട്ടുണ്ടെങ്കിൽ അതിന് മാപ്പ് പറയേണ്ട ഉത്തരവാദിത്യം നമുക്കുണ്ട്. ചില സമയങ്ങളിൽ നമ്മളോട് കൈവിട്ടുപോകും അങ്ങനെയുള്ള സാഹചര്യങ്ങൾ അതിൽ വ്യക്തത വരുത്തുകയും മാപ്പ് പറയേണ്ടതാണെങ്കിൽ അത് പറയുകയും വേണം എന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു.

ENGLISH SUMMARY

These are some of the remarks made by Dhyan regarding actor Vijay. Among them, some of the remarks made by Dhyan regarding Trisha during Vijay’s swearing-in ceremony as the Chief Minister had made him a target. Along with this, now some of the remarks made by Dhyan Sreenivasan regarding Vijay’s charity are also causing another criticism.

Follow Us