AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Dhyan Sreenivasan : കൈയ്യിലിരുപ്പ് കൊണ്ട് ചീത്തകേട്ടതിന് നമ്മൾ എന്ത് ചെയ്യാനാ, ധ്യാന്റെ ഒറ്റ ഡയലോ​ഗിൽ മസ്താനി കരഞ്ഞു പോയി

ഒരുപക്ഷേ സിനിമയെക്കാളേറെ ധ്യാൻ ശ്രീനിവാസനെ ജനഹൃദയങ്ങളിലേക്ക് എത്തിച്ചത് അദ്ദേഹത്തിന്റെ അഭിമുഖങ്ങളാണ്. ധ്യാന്റെ എല്ലാ അഭിമുഖങ്ങളും മിക്കവാറും ട്രെൻഡിങ് ആയി മാറാറുണ്ട്. മുഖവര ഇല്ലാത്ത സംസാരവും തുറന്നടിച്ചുള്ള ശൈലിയും എല്ലാം താരത്തെ കൂടുതൽ ജനകീയമാക്കിയിട്ടുണ്ട്. പുതുതായി ഇറങ്ങാൻ പോകുന്ന സിനിമയുമായി ബന്ധപ്പെട്ട് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞോടുന്നത്.

Dhyan Sreenivasan : കൈയ്യിലിരുപ്പ് കൊണ്ട് ചീത്തകേട്ടതിന് നമ്മൾ എന്ത് ചെയ്യാനാ, ധ്യാന്റെ ഒറ്റ ഡയലോ​ഗിൽ മസ്താനി കരഞ്ഞു പോയി
Dhyan Sreenivsan, MastaniImage Credit source: Screen Grab
Amal KV
Amal KV | Updated On: 28 Jul 2026 | 12:50 PM

ഒരുപക്ഷേ സിനിമയെക്കാളേറെ ധ്യാൻ ശ്രീനിവാസനെ ജനഹൃദയങ്ങളിലേക്ക് എത്തിച്ചത് അദ്ദേഹത്തിന്റെ അഭിമുഖങ്ങളാണ്. ധ്യാന്റെ എല്ലാ അഭിമുഖങ്ങളും മിക്കവാറും ട്രെൻഡിങ് ആയി മാറാറുണ്ട്. മുഖവര ഇല്ലാത്ത സംസാരവും തുറന്നടിച്ചുള്ള ശൈലിയും എല്ലാം താരത്തെ കൂടുതൽ ജനകീയമാക്കിയിട്ടുണ്ട്. പുതുതായി ഇറങ്ങാൻ പോകുന്ന സിനിമയുമായി ബന്ധപ്പെട്ട് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞോടുന്നത്. ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മസ്താനിയാണ് ധ്യാനിന്റെ ഇന്റർവ്യൂ എടുത്തത്. ഇന്റർവ്യൂവിന് ഇടയിൽ ധ്യാനിന്റെ പതിവ് ശൈലിയിലുള്ള മറുപടിയിൽ മസ്താനി കരഞ്ഞു പോയി.

സംഭവം ഇങ്ങനെയാണ്, പുതിയ സിനിമയിൽ ധ്യാനിന് ഒപ്പം അഭിഷേക് എന്ന മുൻ ബിഗ് ബോസ് താരവും വേഷമിട്ടിട്ടുണ്ട്. അഭിമുഖത്തിനായി അഭിഷേകും ധ്യാനൊപ്പം ഉണ്ടായിരുന്നു. സംസാരിച്ചു വരവെ ബിഗ് ബോസ് എന്ന വിഷയവും കയറി വന്നു. അഭിഷേക് മൂന്നാം സ്ഥാനം നേടിയാണ് ബിഗ് ബോസിൽ നിന്ന് വിജയിച്ചു വന്നത്. എന്നാൽ മസ്താനി വളരെ കുറച്ചു ദിവസം മാത്രം നിന്ന് പുറത്താവുകയും ചെയ്തു. ഇരുവരും രണ്ടു സീസണിലാണ് മത്സരിച്ചത്. ഈ വിഷയം സംസാരിച്ച് വരെ ധ്യാൻ മസ്താനിയെ തമാശ രൂപേണ കളിയാക്കി. അവൻ ബിഗ് ബോസിൽ മത്സരിക്കുകയും ചെയ്തു ജയിക്കുകയും ചെയ്തു. നീയാണേൽ തോറ്റു പുറത്താവുകയും ചെയ്തു.

തന്നെപ്പോലെ നെഗറ്റീവ് വന്നിട്ട് അതൊക്കെ ക്ലിയർ ചെയ്ത വേറെ ആരുണ്ട് എന്ന് മസ്താനി തിരിച്ച് ധ്യാനിനോട് ചോദിച്ചു. നീയതിന് ബിഗ് ബോസില്‍ അല്ലല്ലോ നാട്ടിലല്ലേ റീ എൻട്രി നടത്തിയത്. നീ തോറ്റിട്ടല്ലേ വന്നത്. നീ ബിഗ് ബോസിൽ എന്താ ചെയ്തേ എന്നുള്ളത് ചരിത്രമാണ്. നീ എല്ലാം ക്ലിയർ ചെയ്തിട്ടാണ് വന്നത് എന്നുള്ളത് നിന്റെ വെറും തോന്നൽ മാത്രമാണ്. ഞങ്ങളുടെയൊക്കെ മനസ്സിൽ അതൊരു കരട് പോലെയാണ് നിൽക്കുന്നത്. അറ്റാക്ക് ചെയ്തു മടുത്തിട്ട് ഇവളോട് ആളുകൾക്ക് ഇഷ്ടം തോന്നിയതാകും. ഇതൊക്കെ സത്യമാണ് പറയുന്നതുകൊണ്ട് വിഷമിച്ചിട്ട് കാര്യമില്ല, ധ്യാൻ പറഞ്ഞു.

ഇത് ശരിക്കും ഫീൽ ചെയ്ത മസ്താനി കരയാൻ തുടങ്ങുകയും ധ്യാൻ പിന്നീട് അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. ആശ്വസിപ്പിക്കലും തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആയിരുന്നു എന്ന് മാത്രം. നീ വീണ്ടും ക്ലിയർ ചെയ്യുകയാണോ. ആർക്കും ഇഷ്ടമല്ലെങ്കിലും എനിക്ക് നിന്നെ ഇഷ്ടമാണ്. ഞാൻ കളിയാക്കിയില്ലെങ്കിൽ പിന്നെ ആരാണ് നിന്നെ കളിയാക്കുക. അവൾ കയ്യിൽ ഇരുപ്പിന്റെ പേരിൽ ചീത്ത കേട്ടതിന് നമ്മൾ ഇപ്പൊ എന്ത് ചെയ്യാനാ. ധ്യാൻ അങ്ങനെ പറഞ്ഞ് ആ വിഷയം അവിടെ അവസാനിപ്പിച്ചു.

English Summary

An interview given by Dhyan Sreenivasan to ‘Variety Media’ regarding his upcoming film is currently making waves on social media. The interview was conducted by Mastani, a Bigg Boss star and social media influencer. During the conversation, Mastani was moved to tears by one of Dhyan’s characteristic responses.

Follow Us