Dhyan Sreenivasan: എന്നെ അപമാനിക്കുന്നത് അച്ഛന്റെ സ്ഥിരം ഹോബിയായിരുന്നു…. ശ്രീനിവാസന്റെ ഓർമകളിൽ ധ്യാൻ

Dhyan Sreenivasan talk about Sreenivasan: അച്ഛന്റെ പേരിൽ നടക്കുന്ന പല ചാരിറ്റി പ്രവർത്തനങ്ങളും കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നുണ്ടെന്നും, ആ സഹായങ്ങൾ ലഭിക്കുന്നവരേക്കാൾ കൂടുതൽ സന്തോഷം ഇപ്പോൾ അച്ഛനുണ്ടാകുമെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

Dhyan Sreenivasan: എന്നെ അപമാനിക്കുന്നത് അച്ഛന്റെ സ്ഥിരം ഹോബിയായിരുന്നു.... ശ്രീനിവാസന്റെ ഓർമകളിൽ ധ്യാൻ

Dhyan Sreenivasan

Updated On: 

10 Feb 2026 | 03:12 PM

മലയാളികളുടെ പ്രിയ നടൻ ശ്രീനിവാസൻ വിടപറഞ്ഞിട്ട് ഒന്നരമാസം. അദ്ദേഹത്തിന്റെ മക്കളായ വിനീത് ശ്രീനിവാസനെയും ധ്യാൻ ശ്രീനിവാസനെയും ഓരോ മലയാളികളും അവരുടെ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് കാണുന്നത്. അച്ഛന്റെ മൃതദേഹത്തിനരികെ ഇരുന്ന് പൊട്ടിക്കരയുന്ന അവരുടെ മുഖം ഇന്നും മനസിലുണ്ട്. ഇപ്പോഴിതാ, ശ്രീനിവാസന്റെ  വിയോഗത്തിന് ശേഷം ആദ്യമായി ഒരു പൊതുവേദിയിൽ സംസാരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. വർഗീസ് ബ്ലൂ ഹിൽ ഫൗണ്ടേഴ്സിന്റെ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അച്ഛൻ വിടവാങ്ങിയിട്ട് ഒന്നര മാസം മാത്രമേ ആയിട്ടുള്ളൂവെന്നും, ഇപ്പോൾ തമാശകൾ പറയാനോ എല്ലാവരെയും ചിരിപ്പിക്കാനോ ഉള്ള ഒരു മാനസികാവസ്ഥയിലല്ല താനെന്നും ധ്യാൻ തുറന്നു പറഞ്ഞു. തന്റെ കോളേജ് കാലത്തെ ചില രസകരമായ ഓർമ്മകളും ധ്യാൻ വേദിയിൽ പങ്കുവെച്ചു. ‘കോളേജിൽ പഠിക്കുമ്പോൾ വീട്ടിൽ വരുന്ന കൂട്ടുകാരുടെ മുന്നിൽ വെച്ച് എന്നെ അപമാനിക്കുന്നത് അച്ഛന്റെ ഒരു സ്ഥിരം ഹോബിയായിരുന്നു. പലപ്പോഴും അതിന് താൻ അർഹനാണെന്ന് കരുതി അച്ഛൻ പറയുന്നത് കേട്ട് ഞാൻ മിണ്ടാതെ നിൽക്കാറാണ് പതിവ്’ ധ്യാൻ ഓർത്തെടുത്തു.

ALSO READ: ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാ​ഗം എപ്പോൾ ? സംവിധായകൻ പറയുന്നു

കൂടാതെ, അച്ഛന്റെ സുഹൃത്ത് നൽകിയ ഒരു വലിയ ഉപദേശത്തെക്കുറിച്ചും ധ്യാൻ സംസാരിച്ചു. ഭാവിയിൽ പണം സമ്പാദിക്കുമ്പോൾ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങണമെന്നും അതിൽ ആദ്യത്തേത് ജീവിതച്ചെലവുകൾക്കായും രണ്ടാമത്തേത് നികുതി അടയ്ക്കാൻ, മൂന്നാമത്തേത് ചാരിറ്റിക്കായി മാറ്റി വെക്കണമെന്നുമായിരുന്നു ആ ഉപദേശം. ആഡംബര ജീവിതത്തേക്കാൾ ഒരാൾക്ക് കൂടുതൽ സന്തോഷം നൽകുന്നത് മറ്റുള്ളവരെ സഹായിക്കുമ്പോഴാണെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ന് അച്ഛന്റെ പേരിൽ നടക്കുന്ന പല ചാരിറ്റി പ്രവർത്തനങ്ങളും കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നുണ്ടെന്നും, ആ സഹായങ്ങൾ ലഭിക്കുന്നവരേക്കാൾ കൂടുതൽ സന്തോഷം ഇപ്പോൾ അച്ഛനുണ്ടാകുമെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
Actress Urvashi: “സിനിമയിലെ പ്രതിഫലം എത്രയെന്നോ അത് എന്ത് ചെയ്യുന്നുവെന്നോ ഞാൻ അറിഞ്ഞിരുന്നില്ല”; വെളിപ്പെടുത്തി ഉർവശി
Bigg Boss Malayalam Seson 8 : പുരുഷ കമ്മീഷൻ സ്ഥാപിക്കാൻ പോയ രാഹുൽ സ്ത്രീ പക്ഷ വാദിയായെന്ന് അഖിൽ മാരാർ, ശ്രീലക്ഷ്മിയ്ക്കും കൊട്ട്
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ