AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Dhyan Sreenivasan : ധൈര്യത്തിന് രണ്ടെണ്ണം അടിച്ചിട്ടുണ്ട്, ധ്യാനില്‍ നിന്ന് ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ലെന്ന് കാണികള്‍, സഹകരിക്കണമെന്ന് താരം

Dhyan Sreenivasan's performance with KS Chithra: മലയാളി പ്രേക്ഷകരെ എപ്പോഴും കഥകള്‍ പറഞ്ഞും തഗ്ഗ് ഡയലോഗുകള്‍ അടിച്ചും ചിരിപ്പിച്ച് രസിപ്പിക്കുന്ന താരമാണ് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. ഇപ്പോഴിതാ ഒരു സ്‌റ്റേജ് ഷോയില്‍ കാണികളെയും ഒപ്പം പെര്‍ഫോം ചെയ്യുന്നവരെയും ഞെട്ടിച്ചിരിക്കുകയാണ് ധ്യാന്‍. മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ വന്‍ താര നിര അണിനിരന്ന സ്‌റ്റേജ് ഷോ കഴിഞ്ഞ ദിവസമാണ് ജര്‍മ്മനിയില്‍ നടന്നത്.

Dhyan Sreenivasan : ധൈര്യത്തിന് രണ്ടെണ്ണം അടിച്ചിട്ടുണ്ട്, ധ്യാനില്‍ നിന്ന് ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ലെന്ന് കാണികള്‍, സഹകരിക്കണമെന്ന് താരം
Dhyan SreenivasanImage Credit source: Facebook / Dhyan Sreenivasan, UK EventLife
Amal KV
Amal KV | Published: 30 Jun 2026 | 07:37 PM

മലയാളി പ്രേക്ഷകരെ എപ്പോഴും കഥകള്‍ പറഞ്ഞും തഗ്ഗ് ഡയലോഗുകള്‍ അടിച്ചും ചിരിപ്പിച്ച് രസിപ്പിക്കുന്ന താരമാണ് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. പലപ്പോഴും താരത്തിന്റെ സിനിമകളെക്കാള്‍ കൂടുതല്‍ ശ്രദ്ധനേടുന്നത് അഭിമുഖങ്ങളും സ്‌റ്റേജ് പരിപാടികളുമൊക്കെയാണ്. ധ്യാനിന്റെ എല്ലാ അഭിമുഖങ്ങളും ട്രെന്‍ഡിങ്ങായി മാറാറുണ്ട്. സ്വതസിദ്ധമായ ശൈലിയിലൂടെ തന്റെ കുടുംബത്തിലുള്ളവരെ വരെ ട്രോളിക്കൊണ്ട് ധ്യാന്‍ സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ഒരു സ്‌റ്റേജ് ഷോയില്‍ കാണികളെയും ഒപ്പം പെര്‍ഫോം ചെയ്യുന്നവരെയും ഞെട്ടിച്ചിരിക്കുകയാണ് ധ്യാന്‍. താന്‍ രണ്ടെണ്ണം അടിച്ചിട്ടാണ് വന്നിരിക്കുന്നത് എന്നാണ് താരം പരസ്യമായി പറഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്.

സംഭവം നടക്കുന്നത് ജര്‍മ്മനിയിലാണ്. മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ വന്‍ താര നിര അണിനിരന്ന സ്‌റ്റേജ് ഷോ കഴിഞ്ഞ ദിവസമാണ് നടന്നത്. സംഘത്തില്‍ ധ്യാനും ഉണ്ടായിരുന്നു. ഷോ തുടങ്ങിയപ്പോള്‍ അപ്രതീക്ഷിതമായിട്ടാണ് പ്രശസ്ത ഗായിക കെ.എസ് ചിത്ര പാടാന്‍ ഒരുങ്ങുമ്പോള്‍ ധ്യാനും സ്‌റ്റേജിലേക്ക് എത്തുന്നത്. ചിത്രയ്‌ക്കൊപ്പം പാടാനെത്തിയ ധ്യാന്‍ ആദ്യം തന്നെ ഒരു ജാമ്യം എടുത്തു. താന്‍ ധൈര്യത്തിന് രണ്ടെണ്ണം അടിച്ചിട്ടാണ് എത്തിയിരിക്കുന്നത് എന്ന് ചിത്രയോടും പുതിയ ശ്രമമാണ് സഹകരിക്കണമെന്ന് പ്രേക്ഷരോടും അഭ്യര്‍ത്ഥിച്ചു.

Also Read:  ജർമ്മനി കത്തിച്ച് ലാലേട്ടൻ, സ്റ്റേജ് ഷോയിലെ ഡാൻസ് വേറെ ലെവലെന്ന് സോഷ്യൽ മീഡിയ

പിന്നീട് പാട്ടിലേക്ക് വന്നപ്പോഴാണ് ഏവരും ഞെട്ടിയത്. എക്കാലത്തെയും ഹിറ്റ് പാട്ടായ നരനിലെ ഓമല്‍ കണ്‍മണി എന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് ആലപിച്ചത്. ദീപക് ദേവിന്റെ സംഗീത സംവിധാനത്തില്‍ ചിത്രയും ധ്യാനിന്റെ സഹോദരനുമായ വിനീത് ശ്രീനിവാസനുമാണ് സിനിമയില്‍ ഗാനം ആലപിച്ചിരിക്കുന്നതെങ്കില്‍ ഇവിടെ വിനീതിന് പകരം ധ്യാനാണ് പാടുന്നത്. വളരെ മനോഹരമായാണ് ഇരുവരും ചേര്‍ന്ന് പാട്ട് പാടി തീര്‍ത്തത്. ഓ ഓ ഓ ഞാനൊരു നരന്‍ എന്ന ഹൈപിച്ച് ഭാഗം ധ്യാന്‍ പാടിയപ്പോള്‍ വന്‍ കൈയ്യടിയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ധ്യാനില്‍ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ലെന്നാണ് പലരും പറയുന്നത്.

ചേട്ടനിപ്പോള്‍ പൊതുവെ സ്റ്റേജ് ഷോ കുറവാണെന്നും താനാണ് ഇപ്പോള്‍ കൂടുതല്‍ പാടുന്നതെന്നും ധ്യാന്‍ തമാശ രൂപത്തില്‍ പറയുകയും ചെയ്തു. ഇതിന് മുമ്പ് പല അഭിമുഖങ്ങളിലും വിനീത് ശ്രീനിവാസന്‍ ധ്യാന്‍ പാട്ട് പഠിച്ചിട്ടുണ്ടെന്നും അവന്‍ പാടുമെന്നും പറഞ്ഞിട്ടുണ്ട്. ചില വേദികളില്‍ ധ്യാന്‍ പാടിയിട്ടുമുണ്ട് എന്നാല്‍ സാക്ഷാല്‍ ചിത്ര ചേച്ചിയ്‌ക്കൊപ്പം ഒരു വേദിയില്‍ നിന്ന് അതും ഓമല്‍ കണ്‍മണി എന്ന ടഫ് പാട്ട് പാടാന്‍ കാണിച്ച ധൈര്യത്തെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നത്. ജര്‍മ്മനിയിലെ ഷോയില്‍ ഇതിന് പുറമെ ഒന്നിലധികം പാട്ടുകളിലും സ്‌കിറ്റിലും ധ്യാന്‍ പെര്‍ഫോം ചെയ്തു. പരിപാടിയിലെ മോഹന്‍ലാലിന്റെ ഡാന്‍സും ഏറെ വൈറലായിരുന്നു.

English Summary

Actor  Dhyan Sreenivasan is a star who always entertains Malayali audiences with his stories and hilarious dialogues. Now, Dhyan has shocked the audience and his performers with a stage show. The stage show, which featured a huge star cast led by Mohanlal, was held in Germany the other day.

Follow Us