Sangeeth Prathap: മിമിക്രി മുതൽ നാടോടി നൃത്തം വരെ; സംഗീത് പ്രതാപ് സ്കൂളിലും രസികൻ തന്നെ!

From Mimicry to Folk Dance: Sangeeth Prathap Opens Up About His School Arts Festival Days: “ഞാൻ ഭയങ്കര നാടോടി നൃത്തമായിരുന്നില്ലേ എട്ടാം ക്ലാസു വരെ” ആ രഹസ്യം കേട്ട് ഞെട്ടിയ സഹതാരം അഖിലക്കുള്ള സംഗീതിൻ്റെ മറുപടി ഇങ്ങനെയായിരുന്നു. അമ്മയാണ് നാടോടി നൃത്തത്തിന് പിന്നിലെ കാരണം എന്ന് താരം പറയുന്നു

Sangeeth Prathap: മിമിക്രി മുതൽ നാടോടി നൃത്തം വരെ; സംഗീത് പ്രതാപ് സ്കൂളിലും രസികൻ തന്നെ!

സംഗീത് പ്രതാപ്

Published: 

09 Sep 2026 | 08:36 PM

അഭിനയതാവും എഡിറ്ററുമായ സംഗീത് പ്രതാപിനെ നമുക്കറിയാം. എന്നാൽ കേരള സ്കൂൾ കലോത്സവ വേദികളിൽ മിമിക്രിയും നാടോടി നൃത്തവുമെല്ലാമായി ശ്രദ്ധ നേടിയ കൗമാരക്കാരൻ സംഗീത് പ്രതാപിനെ കുറിച്ച് എത്രപേർക്ക് അറിയാം. സ്കൂൾ കാലത്തെ കലാത്സവ മത്സരങ്ങളെ കുറിച്ചുള്ള പഴയ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സഗീത് പ്രതാപ് ഇപ്പോൾ. ‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ എന്ന സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി പോർട്രയൽസ് ബൈ ഗദ്ദാഫി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്കൂൾ കാലത്തെ കുറിച്ച് താരം ഓർത്തെടുക്കുന്നത്.

സ്കൂളിൽ പഠിക്കുന്ന കാലത്ത് താൻ കലോത്സങ്ങളിലെ മിമിക്രി വേദികളിൽ സജിവമായിരുന്നു എന്നത് സിനിമയിൽ പലർക്കും അറിയാത്ത കര്യമാണെന്ന് സംഗീത് പറയുന്നു. ഉമ്മൻ ചാണ്ടി, അച്ചുതാനന്തൻ, സന്തോഷ് പണ്ഡിറ്റ്, പൃഥ്വിരാജ്, കണ്ണാടിയിലെ ടി.എൻ ഗോപകുമാർ, എന്നിങ്ങനെ ഓരുപാട് പേരെ അനുകരിക്കുമായിരുന്നു. ഏറ്റവും കുടുതൽ കയ്യടി ലഭിച്ചിരുന്നത്. സന്തോഷ് പണ്ഡിറ്റിനെ അനുകരിക്കുമ്പോഴായിരുന്നു എന്ന് സംഗീത് ഓർത്തെടുക്കുന്നുണ്ട്. അക്കാലത്ത് സന്തോഷ് പണ്ഡിറ്റിനെ ആരും അനുകരിച്ച് തുടങ്ങിയിട്ടില്ല. സന്തോഷ് പണ്ഡിറ്റിനെ താനണോ ആദ്യം അനുകരിച്ചത് എന്ന് പോലും സംശയമുണ്ടെന്നും സംഗീത് പറയുന്നുണ്ട്.

Also Read: Suriya Scene Movie : ഇത് ‘സീൻ’ വേറെ! ആവേശം സിനിമ സംവിധായകൻ ജിത്തു മാധവൻ-സൂര്യ ചിത്രം ടൈറ്റിൽ പുറത്ത്

ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ റോബോട്ടായി വേഷമിട്ട നടൻ സൂരജിനൊപ്പം മത്സരിച്ചപ്പോഴുള്ള അനുഭവവും താരം പങ്കുവയ്ക്കുന്നുണ്ട്. സംസ്ഥാന കലോത്സവത്തിൽ തൃശൂരിൽ വച്ചായിരുന്ന് മത്സരം എന്നാണ് സംഗിത് ഓർമ്മയിൽ നിന്നും പറയുന്നത്. “ഞാൻ പരിപാടി അവതരിപ്പിച്ച് കഴിഞ്ഞപ്പോൾ എനിക്ക് അത്യാവശ്യം കയ്യടയൊക്കെ കിട്ടി. എന്നാൽ സ്റ്റേജിൽ നിന്നും ഇറങ്ങുന്ന സമയത്ത് പെട്ടന്നാണ് ഭയങ്കര കയ്യടി ഉണ്ടായത്. എന്നിക്കുള്ള കയ്യടിയെന്നാണ് ആദ്യം കരുതിയത്. എന്നാൽ അടുത്തതായി സ്റ്റേജിൽ കയറിയ സൂരജിനുള്ളതായിരുന്നു അതെന്ന് പിന്നീടാണ് മനസ്സിലായത്” സംഗീത് പറഞ്ഞൂ. പ്ലസ് ടു കഴിഞ്ഞതോടെ മിമിക്രി നിർത്തിയെന്നും കോളേജിൽ ചെറുതായി ഒന്ന് പരീക്ഷികുക മാത്രമാണ് ചെയ്തത് എന്നും സംഗീത് കൂട്ടിച്ചേർത്തു.

മിമിക്രിയിൽ മാത്രം ഒരുങ്ങുന്നില്ല നാടോടി നൃത്തത്തിലും സംഗീത് ഒരുകൈ നോക്കിയിട്ടുണ്ട്. “ഞാൻ ഭയങ്കര നാടോടി നൃത്തമായിരുന്നില്ലേ എട്ടാം ക്ലാസു വരെ” ആ രഹസ്യം കേട്ട് ഞെട്ടിയ സഹതാരം അഖിലക്കുള്ള സംഗീതിൻ്റെ മറുപടി ഇങ്ങനെയായിരുന്നു. അമ്മയാണ് നാടോടി നൃത്തത്തിന് പിന്നിലെ കാരണം എന്ന് താരം പറയുന്നു. “നാടോടി നൃത്തമായിരുന്നു അമ്മയുടെ മെയിൻ ഐറ്റം. ഞാൻ എൽ.കെ.ജിയിൽ തുടങ്ങി ഏഴാം ക്ലാസോ എട്ടാം ക്ലാസോ വരെ തുടർച്ചയയായി എല്ലാ വർഷവും നാടോടി നൃത്തം കളിച്ചിരുന്നു. പാമ്പാട്ടിയായും പപ്പടക്കാരനായുമൊക്കെ അന്ന് വേഷമിട്ടിട്ടുണ്ട് എന്ന് സംഗീത് ചിരിയോടെ ഓർത്തെടുക്കുന്നു.

English Summary

Actor Sangeeth Prathap recalled his school Kalolsavam days, sharing his fun experiences performing mimicry and folk dance, during a recent interview for his film ‘It’s a Medical Miracle’.

Loading...
Unable to load recommendations.
Follow Us
Related Stories
Big Boss Malayalam Season 8: ” yes im evicted..!” പ്രാങ്ക് ആകുമെന്ന് കരുതി, ഇത് ന്യായമാണോ? ; വീഡിയോയുമായി ഗായത്രി സുരേഷ്
“സ്ത്രീയോട് അങ്ങനെ പറയാൻ പാടില്ല, മിഥുനത്തിൽ മോഹൻലാൽ പറഞ്ഞ ആ ഡയലോഗിനോട് വിയോജിപ്പ് തോന്നി”; കാരണം വിശദീകരിച്ച് ഉർവ്വശി
Suriya Scene Movie : ഇത് ‘സീൻ’ വേറെ! ആവേശം സിനിമ സംവിധായകൻ ജിത്തു മാധവൻ-സൂര്യ ചിത്രം ടൈറ്റിൽ പുറത്ത്
Big boss Malayalam Season 8: ​ഗായത്രി സുരേഷ് വീണ്ടും ബി​ഗ് ബോസിലേക്ക്? എവിക്ഷന് പിന്നാലെ പ്രതികരിച്ചു
Short Film From Bethlehem Kudumba Unit : സാത്തുക്കുടി ഇനി തെലുങ്കർക്കും കുടിക്കാം! ‘ഒരു സാത്തുക്കുടി പ്രണയം’ തെലുങ്കിലേക്ക്
Big boss Malayalam Season 8: വെറുതെയല്ല ഇവർ ബിഗ് ബോസിൽ എത്തിയത്! മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ യഥാർത്ഥ മാനദണ്ഡങ്ങൾ ഇതാ!
രണ്ട് നോട്ട് പ്രോ 5G സ്മാർട്ട്ഫോണുകൾ വരുന്നുണ്ട്!
ഹെൽമറ്റ് കാരണം മുടി കൊഴിയുന്നോ? പരിഹാരമുണ്ട്!
എല്ലാവർക്കും നെയ്യ് കഴിക്കാമോ? അറിയാം ഗുണങ്ങളും പാർശ്വഫലങ്ങളും!
നിങ്ങളുടെ ഭൂമിയില്‍ സ്വര്‍ണമുണ്ടോയെന്ന് എങ്ങനെ കണ്ടെത്താം?
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ