എന്തുകൊണ്ട് താൻ കിരീടത്തിന്റെ രണ്ടാം ഭാ​ഗം നിർമ്മിച്ചില്ല, വെളിപ്പെടുത്തി ദിനേശ് പണിക്കർ

Dinesh Panicker About Kireedam and Chenkol Movie :മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ഐക്കോണിക് ഹിറ്റ് ചിത്രമാണ് കിരീടം.മോഹൻലാലിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ഈ സിനിമ നിർമ്മിച്ചത് ദിനേശ് പണിക്കരും കിരീടം ഉണ്ണിയും ചേർന്നാണ്. എന്നാൽ കിരീടത്തിന്റെ രണ്ടാം ഭാഗം നിർമ്മിക്കുന്നതിൽ ദിനേശ് പണിക്കർ പങ്കാളി ആയിരുന്നില്ല. ഇതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ദിനേശ് പണിക്കർ ഇപ്പോൾ.

എന്തുകൊണ്ട് താൻ കിരീടത്തിന്റെ രണ്ടാം ഭാ​ഗം നിർമ്മിച്ചില്ല, വെളിപ്പെടുത്തി ദിനേശ് പണിക്കർ

Dinesh Panicker

Updated On: 

25 Jul 2026 | 01:15 AM

മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ഐക്കോണിക് ഹിറ്റ് ചിത്രമാണ് കിരീടം. 37 വർഷങ്ങൾക്കു മുമ്പ് ഇറങ്ങിയ ഈ സിനിമയുടെ റീമാസ്റ്റർ പതിപ്പ് കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് തിയേറ്ററിൽ വീണ്ടും റിലീസിന് എത്തിയത്. കാലം ഇത്ര കഴിഞ്ഞിട്ടും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. മോഹൻലാലിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ഈ സിനിമ നിർമ്മിച്ചത് ദിനേശ് പണിക്കരും കിരീടം ഉണ്ണിയും ചേർന്നാണ്. എന്നാൽ കിരീടത്തിന്റെ രണ്ടാം ഭാഗം നിർമ്മിക്കുന്നതിൽ ദിനേശ് പണിക്കർ പങ്കാളി ആയിരുന്നില്ല. ഇതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ദിനേശ് പണിക്കർ ഇപ്പോൾ. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നിർമാതാവും നടനും കൂടിയായ ദിനേശ് പണിക്കർ ഇക്കാര്യം തുറന്നുപറഞ്ഞത്.

കിരീടം എന്ന സിനിമ അവസാനിക്കുമ്പോൾ ഉണ്ണിയുമായി അത്ര നല്ല ബന്ധത്തിലല്ല പിരിഞ്ഞത്. താൻ സ്വന്തമായി എടുത്ത തീരുമാനമായിരുന്നു ഉണ്ണിയുമായുള്ള പാർട്ണർഷിപ്പ് പിരിയുക എന്നത്. പടം ഹിറ്റായെങ്കിലും എനിക്ക് സിനിമാക്കാരൻ എന്ന് അറിയപ്പെടാൻ താല്പര്യം ഉണ്ടായിരുന്നില്ല. ആ സമയത്ത് സ്വന്തമായി ബിസിനസും ജോലിയും എല്ലാം ഉണ്ടായിരുന്നു. അങ്ങനെ നിൽക്കുമ്പോഴാണ് ഉണ്ണി വന്ന് സിനിമയുടെ റൈറ്റ്സ് തരുമോ എന്ന് ചോദിക്കുന്നത്. അങ്ങനെ തരുകയാണെങ്കിൽ സിനിമയുടെ രണ്ടാം ഭാഗം തനിക്ക് എടുക്കാൻ ആലോചനയുണ്ട് എന്നും പറഞ്ഞു. അതുമായി ബന്ധപ്പെട്ട കരാറെല്ലാം തയ്യാറാക്കി കൊണ്ടായിരുന്നു ഉണ്ണി വന്നത്.

Also Read: ജോജുവും ജോഷിയും പിന്നെ അനൂപ് മേനോനും… റെഡിയായിരുന്നോ! വരുന്നത് ബി​ഗ് ബജറ്റ് പടം

തീർച്ചയായും എടുത്തോളൂ എന്ന മറുപടിയാണ് താൻ നൽകിയത്. വേണമെങ്കിൽ തനിക്ക് എതിർത്തു നിൽക്കാമായിരുന്നു. അല്ലെങ്കിൽ നിബന്ധനകൾ വയ്ക്കാമായിരുന്നു. ഇത് ഒന്നും നോക്കാതെ റൈറ്റ്സ്‌ അദ്ദേഹത്തിന് നൽകുക ആയിരുന്നു. ഒരു പൈസ പോലും വാങ്ങാതെ ആണ് റൈറ്റ്സ് കൈമാറിയത്. ഇന്നും തിരിഞ്ഞുനോക്കുമ്പോൾ അതിൽ തനിക്ക് യാതൊരുവിധ പശ്ചാത്താപവും ഇല്ല. കാരണം അതുകൊണ്ട് ഒരാൾ നന്നാവുകയാണല്ലോ ഉണ്ടായത്. ഉണ്ണിയുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായത് കിരീടം എന്ന സിനിമ കൊണ്ടാണ്. നെഗറ്റീവ് ആയിട്ടില്ല പോസിറ്റീവ് ആയിട്ടാണ് താൻ ഇക്കാര്യം പറയുന്നത്. ഞാനും അറിയപ്പെടുന്നത് ഈ സിനിമയിലൂടെ ആയിരുന്നു.

പിന്നീട് സെക്കൻഡ് പാർട്ട് എടുക്കാൻ തുടങ്ങിയപ്പോൾ തന്നെ അറിയിക്കുകയും ചെയ്തു. അപ്പോഴും ഒരു റിമാർക്സിനപ്പുറം താൻ മറ്റൊന്നും ആവശ്യപ്പെട്ടില്ല. എന്നാൽ അത് ഉണ്ടായില്ല. അതിന്റെ പേരിൽ ആ സമയത്ത് താൻ ചെറിയ ഉടക്ക് ഇടുകയും ചെയ്തു. പക്ഷെ ചെങ്കോൽ നന്നായതിൽ സന്തോഷിച്ചിട്ടെ ഉള്ളൂ. ആദ്യദിനം തന്നെ സിനിമ പോയി കണ്ടിരുന്നു. എന്നാൽ ഇപ്പോഴും ആലോചിക്കുമ്പോൾ മോഹൻലാലിനെ അവസാനം കൊല്ലേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു എന്നും ദിനേഷ് പണിക്കർ പറഞ്ഞു.

English Summary

Kireedam is an iconic hit film directed by Sibi Malayil and starring Mohanlal. Produced jointly by Dinesh Panicker and Kireedam Unni, the movie earned Mohanlal the National Award for Best Actor. However, Dinesh Panicker was not involved in the production of the film’s sequel. He has now revealed the actual reasons behind this.

Loading...
Unable to load recommendations.
Follow Us
Related Stories
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ