‘സിനിമയെ വ്യഭിചരിക്കുന്നു’; അശ്വന്ത് കോക്കിനെതിരായ പരാമർശത്തിൽ വിശദീകരണവുമായി ബൈജു കൊട്ടാരക്കര

Baiju Kottarakkara Accuses Aswanth Kok of Paid Reviews: വിമർശനത്തിനും ഒരു പരിധിവേണം. അദ്ദേഹത്തിന് ഒരുപാട് പേരുടെ പിന്തുണ ഉണ്ട് എന്ന് കരുതി പറയുന്നതെല്ലാം ശരിയാണെന്നോ അത് ആളുകൾ ആ മട്ടിൽ തന്നെ സ്വീകരികുന്നു എന്നോ പറയാനാകില്ല. അശ്വന്ത് മോശം റിവ്യു പറഞ്ഞ പല സിനിമകളും തീയറ്ററുകളിൽ നന്നായി ഓടിയിട്ടുണ്ട്

‘സിനിമയെ വ്യഭിചരിക്കുന്നു’; അശ്വന്ത് കോക്കിനെതിരായ പരാമർശത്തിൽ വിശദീകരണവുമായി ബൈജു കൊട്ടാരക്കര

അശ്വന്ത് കോക്ക്, ബൈജു കൊട്ടാരക്കര

Published: 

08 Oct 2026 | 04:04 PM

യുട്യൂബറും സിനിമാ നിരൂപകനുമായ അശ്വന്ത് കോക്കിനെതിരെ നടത്തിയ അതുരുകടന്ന പരാമർശത്തിൽ വിശദീകരണവുമായി സംവിധായകൻ ബൈജു കൊട്ടാരക്കര. തിയറ്ററുകളിൽ നല്ല നിലയിൽ ഓടുന്ന സിനിമകളെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി നിരന്തരം മോശം അഭിപ്രായങ്ങൾ പറയുന്നയാളാണ് അശ്വന്ത് കോക്ക്. സിനിമയെ വിമർശിക്കാം എന്നാൽ ആക്ഷേപിക്കുന്ന നിലയുണ്ടാകരുത് എന്നും, നേട്ടം ഉള്ളതുകൊണ്ട് മാത്രമാകാം ചില സിനിമകൾക്ക് അശ്വന്ത് കോപ്പ് പൊസിറ്റീവ് റിവ്യു പറയുന്നത് എന്നും ന്യൂസ് 18 കേരളത്തിന് നൽകിയ അഭിമുഖത്തുൽ ബൈജു കൊട്ടാരക്കര ആരോപണം ഉന്നയിക്കുന്നുണ്ട്.

ഒരുപാട് പേരുടെ അധ്വാനത്തിലൂടെയാണ് ഒരു സിനിമ ഉണ്ടാകുന്നത്. സിനിമാ വ്യവസായത്തെ തന്നെ തകർക്കുന്ന നിലയിലാണ് അശ്വന്ത് കോക്കിൻ്റെ റിവ്യുകൾ. ഒരു സിനിമ ഇറങ്ങിയ ഉടനെ നിരന്തരം ആക്ഷേപിക്കുകയാണ്. വിമർശനത്തിനും ഒരു പരിധിവേണം. അദ്ദേഹത്തിന് ഒരുപാട് പേരുടെ പിന്തുണ ഉണ്ട് എന്ന് കരുതി പറയുന്നതെല്ലാം ശരിയാണെന്നോ അത് ആളുകൾ ആ മട്ടിൽ തന്നെ സ്വീകരികുന്നു എന്നോ പറയാനാകില്ല. അശ്വന്ത് മോശം റിവ്യു പറഞ്ഞ പല സിനിമകളും തീയറ്ററുകളിൽ നന്നായി ഓടിയിട്ടുണ്ട് എന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടുന്നു.

Also Read: ‘ശംഖുമുഖത്തെ ആ കാഴ്ചയിൽ നിന്നുമാണ് ‘ട്രിവാൻഡ്രം ലോഡ്ജ്’ ഉണ്ടായത്’; കഥ പറഞ്ഞ് അനൂപ് മേനോൻ

അശ്വന്ത് കോക്കിൻ്റെ വീഡിയോകൾ കണ്ട് ആളുകൾ ഒരു സിനിമ കാണുന്നതിൽ നിന്നും വിട്ടുനിന്നാൽ നഷ്ടം ആ സിനിമയുടെ നിർമ്മാതാക്കൾക്കാണ്. ഇൻഡസ്ട്രിയെ തകർക്കുന്ന രീതിയാണ് അദ്ദേഹത്തിനുള്ളത്. അതിനാലാണ് കടുത്ത ഭാഷയിൽ തന്നെ വിമർശിച്ചത്. എല്ലാ സിനിമകൾക്കും പോസിറ്റീവ് റിവ്യു പറയണം എന്ന അഭിപ്രായമില്ല. എന്നാൽ റിവ്യു പറയുന്നവർ അതിൽ ഒരു മര്യാദ പാലിക്കേണ്ടതുണ്ട്. അശ്വന്ത് കോക്കിനെതിരെ നടത്തിയ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു എന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി.

മദ്യപിച്ച് വാഹനമോടിച്ചതിന് അശ്വന്ത് കോക്ക് പിടിയിലായപ്പോൾ 90 ശതമാനം സിനിമാക്കാരും സന്തോഷിച്ചിട്ടുണ്ടാകും എന്നത് ഉറപ്പാണ്. സിനിമാ മേഖലയിലെ തന്നെ ദോഷകരമായി ബാധിക്കുന്ന തരത്തിലാണ് അദ്ദേഹത്തിൻ്റെ പ്രവർത്തനം. വല്ലപ്പോഴും മാത്രമേ സിനിമയെ കുറിച്ച് അശ്വന്ത് പോസിറ്റീവ് പറയാറൊള്ളു. അത് അദ്ദേഹത്തിന് എന്തെങ്കിലും ഗുണം കിട്ടുന്നതുകൊണ്ടാകാം. അശ്വന്ത് കോപ്പ് പണം വാങ്ങിയാണ് റിവ്യൂ ചെയ്യുന്നത് എന്ന് ആരോപിക്കുകയാണൊ എന്ന ചോദ്യത്തിന്, അങ്ങനെയാകാം എന്നാണ് ബൈജു കൊട്ടാരക്കരയുടെ മറുപടി. അല്ലെങ്കിൽ അദ്ദേഹം നെഗറ്റീവ് റിവ്യു പറയുന്നത് ആസ്വദിക്കാൻ ഒരുപാട് ആളുകൾ ഉണ്ടാകാം എന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർത്തു.

English Summary

Director Baiju Kottarakkara clarified his harsh remarks against YouTuber Aswanth Kok, accusing him of hurting the film industry with continuous negative reviews and alleging he takes money for positive reviews.

Loading...
Unable to load recommendations.
Follow Us
ഫ്രിഡ്ജിന്റെ ഡോറിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
ഹൈദെരാബാദിലേക്ക് പറന്നാലോ? കൊച്ചിയിൽ നിന്നും IRCTC-യുടെ ടൂർ പാക്കേജ്
ലാപ്‌ടോപ് കേടാകാതെ എങ്ങനെ വൃത്തിയാക്കാം?
മുടി കഴുകാൻ ഇനി കാപ്പിപ്പൊടി! ഫലം കണ്ടാൽ അത്ഭുതപ്പെടും
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു