‘എന്തോ അവിടെ സംഭവിക്കുന്നുണ്ട്, അത് നിവൻ ചേട്ടൻ്റെ അടുത്ത് മാത്രമേ ഞാൻ കണ്ടിട്ടൊള്ളു’: ഗിരീഷ് എ.ഡി
Girish AD on Nivin Pauly: 'His True Brilliance is Realized on the Editing Table': സിനിമയിലേക്ക് വന്ന് കഴിഞ്ഞപ്പോൾ നിവിൻ പോളിയുടെ അഭിനയം കുറച്ചുകൂടി എലിവേറ്റായി എന്നാണ് തോന്നിയത്. ‘ഞാൻ എനിക്ക് വരുന്ന പോലെ ചെയ്യാം’ എന്നാണ് കരയുന്ന രംഗം അഭിനയിക്കുന്ന സമയത്ത് നിവിൻ പറഞ്ഞത്. അത് ഷൂട്ട് ചെയ്യുമ്പോഴും എങ്ങനെ വരും എന്ന് അറിയില്ലായിരുന്നു എന്ന് ഗിരീഷ് തുറന്നു പറയുന്നുണ്ട്. പക്ഷേ എഡിറ്റ് ചെയ്ത് കാണുമ്പോഴാണ് ആ ഇംപാക്ട മനസ്സിലാകുന്നത്

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ചിത്രീകരണത്തിനിടെ നിവിൻ പോളിയും ഗിരീഷ് എ.ഡിയും
മലയാളത്തിലെ സകല ബോക്സ് ഓഫിസ് റെക്കോർഡുകളും മറികടന്ന് നിവിൻ ബെത്ലഹേം കുടുംബ യുണിറ്റ് മുന്നേറുകയാണ്. സിനിമ രണ്ടും മുന്നും വട്ടം തീയറ്ററിൽ പോയി കാണാൻ മലയാളി പ്രേക്ഷകർ മത്സരിക്കുകയാണ്. അത്ര മികച്ച സ്വീകാര്യതയാണ് സിനിമക്ക് ലഭിച്ചിരിക്കുന്നത്. സിനിമയിലെ ഓരോ കഥാപാത്രങ്ങളും കയ്യടി നേടുകയാണ്. ഇപ്പോഴിതാ സിനിമയിലെ നിവിൻ പോളിയുടെ അഭിനയത്തെ കുറിച്ച് സംവിധായകൻ ഗിരീഷ് എ.ഡി പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
നിവിൻ പോളി അഭിനയിക്കുന്ന സമയത്ത് പലപ്പോഴും ഷോട്ട് അങ്ങനെ മതിയോ എന്ന് ഒരു കൺഫ്യൂഷൻ തോന്നിയിരുന്നു എന്ന് ഗിരീഷ് എ.ഡി പറയുന്നു, എന്നാൽ എഡിറ്റ് ടേബിളിലേക്ക് എത്തുമ്പോഴാണ് അത് പെർഫെക്ടാണ് എന്ന് മനസ്സിലാവുക എന്നും സംവിധായകൻ വിവരിക്കുന്നു. എന്തോ ഒന്ന് അദ്ദേഹത്തത്തിൻ്റെ അഭിനയത്തിൽ സംഭവിക്കുന്നുണ്ട് എന്നും മറ്റാരുടെ അഭിനയത്തിലും ഇത്തരം ഒരു പ്രത്യേക താൻ കണ്ടിട്ടില്ല എന്നും ഇന്ത്യൻ എക്സ്പ്രെസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഗിരീഷ് എ,ഡി പറയുന്നു.
സിനിമയിലേക്ക് വന്ന് കഴിഞ്ഞപ്പോൾ നിവിൻ പോളിയുടെ അഭിനയം കുറച്ചുകൂടി എലിവേറ്റായി എന്നാണ് തോന്നിയത്. ‘ഞാൻ എനിക്ക് വരുന്ന പോലെ ചെയ്യാം’ എന്നാണ് കരയുന്ന രംഗം അഭിനയിക്കുന്ന സമയത്ത് നിവിൻ പറഞ്ഞത്. അത് ഷൂട്ട് ചെയ്യുമ്പോഴും എങ്ങനെ വരും എന്ന് അറിയില്ലായിരുന്നു എന്ന് ഗിരീഷ് തുറന്നു പറയുന്നുണ്ട്. പക്ഷേ എഡിറ്റ് ചെയ്ത് കാണുമ്പോഴാണ് ആ ഇംപാക്ട മനസ്സിലാകുന്നത് എന്നും സംവിധായകൻ വ്യക്തമാക്കി
“പുള്ളി അടിപൊളിയായിട്ട് പെർഫോം ചെയ്തിട്ടുണ്ട് എന്ന് നമുക്ക് നേരിട്ട് കാണുമ്പോൾ മനസ്സിലാകില്ല. കരയുന്ന രംഗത്തിൽ പുള്ളി പെട്ടന്ന് തന്നെ കണ്ണ് തുടക്കുന്നത് കാണാം. കരഞ്ഞുപോയി, അത് മറയ്ക്കാൻ കഴിയില്ല, എന്നാൽ അത് മറയ്ക്കാൻ വേണ്ടി അദ്ദേഹം പരിശ്രമിക്കുന്നുണ്ട്. ഭയങ്കര ഭംഗിയായിട്ട് ചെയ്തിട്ടുണ്ട് അത്” ഗിരീഷ് പറഞ്ഞു.
നിവിൻ കംഫർട്ടബിളായി ഇരിക്കുന്ന സമയത്തായിരുന്നില്ല ആ രംഗം ചിത്രീകരിച്ചത് എന്നും ഗിരീഷ് പറയുന്നു. ഷൂട്ട് നല്ല ഹെക്ടിക് ആയിരുന്നു ആ സമയത്ത്. പോരത്തതിന് കടുത്ത വെയിലും ചൂടും ഉണ്ടായിരുന്നു. പക്ഷേ സെറ്റിൽ അദ്ദേഹം എഫേർട്ട്ലെസ് ആയിരുന്നു. വളരെ സൂക്ഷമമായി അനായാസം അഭിനയിക്കുന്ന ആളായിട്ടാണ് നിവിൻ പോളിയെ തോന്നിയിട്ടുള്ളത്. അത് ഒരു വലിയ ക്വാളിറ്റിയാണെന്നും ഗിരീഷ് എ.ഡി വ്യക്തമാക്കി.
English Summary
Director Girish A.D. praised Nivin Pauly’s nuanced acting in their latest blockbuster. He noted that Nivin’s effortless and unique performance brilliance, especially in emotional scenes, became fully apparent during editing.