AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Maruti Suzuki EV Cars: ഒന്നല്ല, അഞ്ച് ഇലക്ട്രിക് കാറുകൾ അണിയറയിൽ !‍‍‍ ഞെട്ടിക്കാൻ മാരുതി

Five New Maruti EV Cars Will Arrive : ഇന്ത്യൻ വാഹന വിപണിയിൽ ഇത് മാറ്റത്തിന്റെ കാലമാണ്. ഇലക്ട്രിക് യു​ഗത്തിലേക്കാണ് വാഹന വിപണിയുടെ യാത്ര എന്ന് വ്യക്തമാകുന്ന സൂചനകളും കണക്കുളുമാണ് അനുദിനം പുറത്ത് വരുന്നത്. ഈ മാറ്റത്തിന്റെ പാതയിലേക്ക് മാരുതി സുസുക്കിയും വലിയ ചുവട് വെയ്പ് നടത്തകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനിയാണ് മാരുതി എങ്കിലും അവർ ഇതുവരെ ഇലക്ട്രിക് മോഡലുകളിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല.

Maruti Suzuki EV Cars: ഒന്നല്ല, അഞ്ച് ഇലക്ട്രിക് കാറുകൾ അണിയറയിൽ !‍‍‍ ഞെട്ടിക്കാൻ മാരുതി
Maruti E VitaraImage Credit source: Facebook / Maruti
Amal KV
Amal KV | Published: 17 Sep 2026 | 08:59 PM

ഇന്ത്യൻ വാഹന വിപണിയിൽ ഇത് മാറ്റത്തിന്റെ കാലമാണ്. ഇലക്ട്രിക് യു​ഗത്തിലേക്കാണ് വാഹന വിപണിയുടെ യാത്ര എന്ന് വ്യക്തമാകുന്ന സൂചനകളും കണക്കുളുമാണ് അനുദിനം പുറത്ത് വരുന്നത്. ഈ മാറ്റത്തിന്റെ പാതയിലേക്ക് മാരുതി സുസുക്കിയും വലിയ ചുവട് വെയ്പ് നടത്തകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനിയാണ് മാരുതി എങ്കിലും അവർ ഇതുവരെ ഇലക്ട്രിക് മോഡലുകളിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. ഇന്ത്യൻ കമ്പനികളായ ടാറ്റയും മഹീന്ദ്രയും ഉൾപ്പെടെ നിരവധി ഇലക്ട്രിക് മോഡൽ പുറത്തിറക്കി വിജയിപ്പിച്ചു എങ്കിലും മാരുതി ഇതുവരെ ആകെ ഒരു ഇ.വി വാഹനമാണ് നിരത്തിലിറക്കിയത്. ഇ വിറ്റാര ആണ് ആ മേഡൽ.

എന്നാൽ ഇനിയങ്ങോട്ട് ഇലക്ട്രിക്കിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനൊരുങ്ങുകയാണ് മാരുതി എന്നാണ് റിപ്പോർട്ടുകൾ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തങ്ങളുടെ ഉൽപ്പന്ന നിരയിൽ വലിയ മാറ്റങ്ങൾ വരുത്താനാണ് മാരുതി സുസുക്കി തയ്യാറെടുക്കുന്നത്. അഞ്ച് ഇലക്ട്രിക് വാഹനങ്ങൾ (EV) പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. മാറുന്ന സാഹചര്യത്തിന് അനുസരിച്ച് ഉപഭോക്താക്കൾക്ക് താൽപര്യമുള്ള മോഡലുകളെ അവതരിപ്പിച്ച് വാഹന വിപണയിലെ തങ്ങളുടെ മേൽക്കൈ നിലനിർത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.

Also Read : ഇലക്ട്രിക് കാറല്ല, ‘വാൻ’! കിയയുടെ സർജിക്കൽ സ്ട്രൈക്ക്

നിലവിൽ വിപണിയിലുള്ള ഇ വിറ്റാര (e Vitara) ബോൺ-ഇവി’ (born-EV) പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്. 49kWh, 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാവുക. ഇ വിറ്റാരയുടെ ടോപ് വേരിയന്റുകളിൽ 500 കിലോമീറ്ററിലധികം റേഞ്ചാണ് വാ​ഗ്ദാനം ചെ‌യ്യുന്നത്. 2027-ഓടെ ഇ-വിറ്റാരയുടെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ത്രീ റോ സീറ്റ് കോൺഫി​ഗറേഷനിൽ വരുന്ന ഒരു ഇലക്ട്രിക് വാഹനത്തെ കമ്പനി അവതരിപ്പിക്കുമെന്നാണ് സൂചന. അടുത്തത് ഒരു ഇലക്ട്രിക് എംപിവി കൂടാതെ ഇ-ഹിയാർടെക്റ്റ് എന്ന (e-HEARTECT) പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കുന്ന മറ്റ് ഇലക്ട്രിക് വാഹനങ്ങളും വികസനഘട്ടത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. ഈ മോഡലുകൾക്ക് പുറമെ നിലവിൽ പെട്രോൾ ഹൈബ്രിഡ് പവർട്രെയിനിൽ വരുന്ന ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കിയുള്ള ഇ.വി സെവൻ സീറ്ററും പണിപ്പുരയിൽ ഉണ്ടെന്നാണ് വാഹന ലോകത്തെ സംസാരം.

പെട്രോൾ, സി.എൻ.ജി വാഹനങ്ങളിൽ ഇപ്പോഴും ടോപ് സെല്ലിം​ഗ് ലിസ്റ്റിൽ കൂടുതലായുള്ളത് മാരുതിയുടെ കാറുകൾ തന്നെയാണ്. പല കമ്പനികളും തുടർച്ചയായി ശ്രമങ്ങൾ നടത്തിയിട്ടും മാരുതിയുടെ സെയിൽസിനെ കാര്യമായി അത് ബാധിച്ചിട്ടില്ല. ഇന്നും സാധാരണക്കാർക്ക് ഉൾപ്പെടെ മാരുതിയുടെ വാഹനങ്ങളോടാണ് പ്രിയം. വിശ്വാസ്യതയും ഇന്ധനക്ഷമതയും സർവീസ് ​ഗ്യാരണ്ടിയുമാണ് മാരുതിയെ മറ്റ് ബ്രാന്റുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

English Summary

The reports indicate that Maruti is now preparing to focus more on electric vehicles. Maruti Suzuki is gearing up to make significant changes to its product lineup over the next five years, with plans to launch five electric vehicles (EVs).

Follow Us