AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Actress Urvashi: അത് നേരിൽ കണ്ടതുകൊണ്ടാണ് ആ കുട്ടിയോട് അങ്ങനെ പറയേണ്ടി വന്നത്! വിവാദങ്ങളിൽ പ്രതികരിച്ച് ഉർവശി

Actress Urvashi about Anchor English language Controversy:മറ്റൊരു പക്ഷം ആകട്ടെ ഉറവശി പറഞ്ഞതാണ് സത്യമാണെന്നും അനാവശ്യമായി വേണ്ടയിടത്തും വേണ്ടാത്തിടത്തും ഇംഗ്ലീഷിൽ സംസാരിക്കേണ്ട ആവശ്യമില്ല ഒരു മലയാളം സിനിമയുടെ പ്രമോഷൻ വർക്ക് നടക്കുമ്പോൾ അവിടെ മലയാളത്തിൽ സംസാരിക്കുന്നത് ഒരു കുറവാണോ? അല്ലെങ്കിലും ഇപ്പോൾ ആളുകൾക്ക് ഇംഗ്ലീഷ് സംസാരിക്കുന്നത് മാത്രമാണ് താല്പര്യം എന്നിങ്ങനെയൊക്കെയാണ് ആളുകളുടെ ചർച്ച...........

Actress Urvashi: അത് നേരിൽ കണ്ടതുകൊണ്ടാണ് ആ കുട്ടിയോട് അങ്ങനെ പറയേണ്ടി വന്നത്! വിവാദങ്ങളിൽ പ്രതികരിച്ച് ഉർവശി
Urvashi Image Credit source: Social Media
Ashli C
Ashli C | Published: 17 Sep 2026 | 12:35 PM

വേദിയിൽ ഇംഗ്ലീഷിൽ സംസാരിച്ച അവതാരികയോട് മലയാളത്തിൽ സംസാരിച്ചൂടെ എന്ന് നടി ഉർവശി പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ആശ എന്ന സിനിമയുടെ പ്രമോഷൻ വർക്കിന്റെ ഭാഗമായാണ് വേദിയിൽ ഉർവ്വശി, ഐശ്വര്യലക്ഷ്മി തുടങ്ങിയ നടികൾ ഉൾപ്പെടെ സിനിമയുമായി ബന്ധപ്പെട്ടവരെല്ലാം എത്തിയത്. ഇതിനിടയിൽ അവതാരകയയായി സംസാരിച്ച പെൺകുട്ടി ഇംഗ്ലീഷിൽ സംസാരിക്കുന്നതിനിടയിൽ എന്തിനാണ് കൊച്ചേ ഇങ്ങനെ ഇംഗ്ലീഷിൽ കടുക് വറക്കുന്നത് ഇവിടെയുള്ളവർ എല്ലാവരും മലയാളികളല്ലേ എന്ന് ഉർവശി ചോദിച്ചിരുന്നു.

ഇതിന് പിന്നാലെ അവതാരക സോറി എന്ന് പറയുകയും പിന്നീട് ഉണ്ടായ ഒരു ചെറിയ സംസാരവും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മൊത്തം ചർച്ചയായി മാറുന്നത്. എന്തുതന്നെയായാലും പരസ്യമായി അവതാരകയെ അപമാനിച്ചതിന് തുല്യമാണ് എന്നാണ് ഒരുപക്ഷം ആളുകൾ പറയുന്നത്. മറ്റൊരു പക്ഷം ആകട്ടെ ഉറവശി പറഞ്ഞതാണ് സത്യമാണെന്നും അനാവശ്യമായി വേണ്ടയിടത്തും വേണ്ടാത്തിടത്തും ഇംഗ്ലീഷിൽ സംസാരിക്കേണ്ട ആവശ്യമില്ല ഒരു മലയാളം സിനിമയുടെ പ്രമോഷൻ വർക്ക് നടക്കുമ്പോൾ അവിടെ മലയാളത്തിൽ സംസാരിക്കുന്നത് ഒരു കുറവാണോ? അല്ലെങ്കിലും ഇപ്പോൾ ആളുകൾക്ക് ഇംഗ്ലീഷ് സംസാരിക്കുന്നത് മാത്രമാണ് താല്പര്യം എന്നിങ്ങനെയൊക്കെയാണ് ആളുകളുടെ ചർച്ച.

ALSO READ:അച്ഛന്റെ കൂട്ടുകാർ എന്നെ മടിയിലിരുത്തുമ്പോൾ അമ്മ ചെയ്യാറുള്ളത്! അമ്മമാർ എങ്ങനെയാകണമെന്ന് കണ്ടുപഠിച്ചത് തന്റെ അമ്മയിൽ നിന്നാണ്; ഉർവശി

സന്ദർഭത്തിനനുസരിച്ച് പെരുമാറാൻ സാധിക്കണം…

ഇപ്പോഴിതാ ഇതിനോട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ഉർവശി. താൻ അങ്ങനെ ആ വേദിയിൽ വച്ച് അവതാരകയോട് പറയാൻ ഉണ്ടായതിന് വ്യക്തമായ കാരണമുണ്ട് എന്നാണ് ഉർവശി പറയുന്നത്. അവിടെ ആ പ്രമോഷൻ നടക്കുമ്പോൾ ഒരു കുടുംബത്തെ താൻ കണ്ടു. അതിൽ പ്രായമായ ഒരു അമ്മയുമുണ്ട് ഇവർ ഓരോന്നും ഇംഗ്ലീഷിൽ പറയുമ്പോൾ ആ തൊട്ടടുത്ത് നിൽക്കുന്ന അമ്മ ഇത് മലയാളത്തിൽ എന്താണ് എന്ന് തൊട്ടടുത്തുള്ള ആളുകളോട് ചോദിച്ചുകൊണ്ടിരിക്കുകയാണ്. ആ ഒരു അവസ്ഥ ഉണ്ടായത് കണ്ടപ്പോഴാണ് താൻ മലയാളത്തിൽ പറയാനായി പറഞ്ഞത്. സന്ദർഭത്തിനനുസരിച്ച് പെരുമാറാൻ സാധിക്കണം എന്നാണ് ഉർവശി പറയുന്നത്.ആ സമയത്ത് അങ്ങനെയൊരു സാഹചര്യം ഉണ്ട് എന്ന് കണ്ടതുകൊണ്ട് മാത്രമാണ് താൻ അവരോട് ഇംഗ്ലീഷിൽ ഉള്ള സംസാരം നിർത്തി മലയാളത്തിൽ ആക്കാൻ പറയുകയും ചെയ്തത്.

അതേസമയം നടി ഐശ്വര്യ ലക്ഷ്മിക്കും ഈ വിഷയത്തിൽ വിവാദങ്ങൾ എത്തുന്നുണ്ട് കാരണം ഉർവശി കാര്യം പറയുമ്പോൾ തൊട്ടടുത്തിരുന്നു കൊണ്ട് ഐശ്വര്യ ലക്ഷ്മി ചിരിക്കുന്നുണ്ട്. ഒരു വ്യക്തിയെ പരസ്യമായി ഇത്തരത്തിൽ അപമാനിക്കുന്നത് കണ്ടിട്ടും യാതൊരു പ്രശ്നവുമില്ലാതെ അതിന് കൂടെ ചിരിക്കുന്നത് അതിനു കൂട്ടുനിൽക്കുന്നതിന് സമമാണെന്നാണ് ഒരുപറ്റം ആളുകൾ പറയുന്നത്. അതൊരിക്കലും അംഗീകരിക്കാൻ സാധിക്കില്ല എന്നും ആ യുവതിയെ ആ വേദിയിൽ വച്ച് എല്ലാവരും ചേർന്ന് അപമാനിക്കുന്ന തരത്തിലാണ് കാര്യങ്ങൾ നടന്നത് എന്നുമാണ് ഒരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിൽ ചർച്ച നടത്തുന്നത്.

ENGLISH SUMMARY

A major controversy erupted after actress Urvashi asked the anchor, who was speaking in English on stage, why she couldn’t speak in Malayalam. Actresses Urvashi and Aishwarya Lekshmi, along with other members of the film’s team, had gathered on stage as part of the promotional activities for the movie *Asha*.

Follow Us