Renji Panicker : വിചാരിക്കുന്നത് പോലെയല്ല, മാസ്സ് സിനിമകളിൽ കൈയ്യടി വരുന്നത് ഇവിടെയാണ് – രൺജി പണിക്കർ
Renji Panicker Open Ups About Mass Cinema : മലയാളത്തിലെ എണ്ണം പറഞ്ഞ മാസ് സിനിമകൾക്ക് തിരക്കഥ എഴുതി വിജയിപ്പിച്ച ആളാണ് രൺജി പണിക്കർ. അദ്ദേഹം എഴുതിയ തിരക്കഥകളും അതിലെ ഡയലോഗുകളും എല്ലാം ഇന്നും ആവർത്തിക്കപ്പെടുന്നുണ്ട്. ഒരുകാലത്ത് മലയാള മാസ്സ് സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു രഞ്ജി പണിക്കരുടെ തിരക്കഥ. മാസ്സ് സിനിമകളെ കുറിച്ചും...
മലയാളത്തിലെ എണ്ണം പറഞ്ഞ മാസ് സിനിമകൾക്ക് തിരക്കഥ എഴുതി വിജയിപ്പിച്ച ആളാണ് രൺജി പണിക്കർ. അദ്ദേഹം എഴുതിയ തിരക്കഥകളും അതിലെ ഡയലോഗുകളും എല്ലാം ഇന്നും ആവർത്തിക്കപ്പെടുന്നുണ്ട്. ഒരുകാലത്ത് മലയാള മാസ്സ് സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു രഞ്ജി പണിക്കരുടെ തിരക്കഥ. മാസ്സ് സിനിമകളെ കുറിച്ചും എങ്ങനെയാണത് തിയേറ്ററിൽ വർക്ക് ആവുന്നത് എന്നതിനെ സംബന്ധിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മാസ്സ് സിനിമകളെക്കുറിച്ച് മനസ്സു തുറന്നത്.
മാസ്സ് സിനിമ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തിയേറ്ററിൽ കയറിയത് മുതൽ ഇറങ്ങുന്നത് വരെ പ്രേക്ഷകനെ കൊണ്ട് മറ്റൊന്നും ചിന്തിപ്പിക്കാതെ ആ സിനിമയിലേക്ക് ചേർത്തു നിർത്തുക എന്നതാണ്. മാസ് സിനിമകളിൽ ഹീറോ ആയാലും മറ്റു കഥാപാത്രങ്ങളായാലും ചെയ്യുന്ന കാര്യങ്ങൾ ഒരിക്കലും യഥാർത്ഥ ജീവിതത്തിൽ സംഭവിക്കാത്തതാണ്. ഒരു റിയലിസ്റ്റിക് സിനിമ എടുക്കുമ്പോൾ അതിലെ അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം റിയലിസ്റ്റിക് ആയി ആ സ്പേസിൽ നിന്ന് പ്രേക്ഷകരെ കൺവിൻസ് ചെയ്താൽ മതി.
Also Read : സഹിക്കാനാവാത്ത അതിരുകടന്ന പ്രണയാഭ്യർത്ഥന, മഞ്ജു ആ സംഭാഷണം പുറത്ത് വിടണമെന്ന് മാലാ പാർവ്വതി
പക്ഷേ മാസ്സ് സിനിമകളിൽ കാര്യങ്ങൾ ഏറെ വ്യത്യസ്തമാണ്, ബോംബ് പൊട്ടുന്നു എന്ന് പറഞ്ഞാലും ഹീറോ പത്തുപേരെ അടിച്ചിടുന്നു എന്നു പറഞ്ഞാലും പ്രേക്ഷകർ വിശ്വസിക്കണം. ഇയാൾ കയറി മുഖ്യമന്ത്രിയുടെ കഴുത്തിനു പിടിക്കുന്നതും, പോലീസ് ഡിജിപിയെ ചവിട്ടി താഴെയിടുന്നതും ഒക്കെ സംഭവിക്കുന്നു എന്ന് പറഞ്ഞാൽ തിയേറ്ററിന് അകത്തിരിക്കുമ്പോൾ ആളുകൾ വിശ്വസിക്കുകയും സിനിമ കഴിഞ്ഞ് പുറത്തിറങ്ങി കഴിയുമ്പോൾ ആ കഥാപാത്രത്തിന്റെ ഒരു പകുതി അംശം തങ്ങളിൽ സന്നിവേശിപ്പിക്കുകയും ചെയ്യുമ്പോഴാണ് മാസ്സ് സിനിമകൾ യഥാർത്ഥത്തിൽ വിജയിക്കുന്നത്.
മാസ്സ് സിനിമകളിൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും ഒക്കെ കഥാപാത്രങ്ങളെ തിയേറ്ററിന് പുറത്തേക്ക് പ്രേക്ഷകർ പുറത്തേക്ക് കൊണ്ടുപോവുകയാണ് ചെയ്യുക. പ്രേക്ഷകനെ മറ്റൊന്നും ചിന്തിപ്പിക്കാതെ സിനിമയോട് ചേർത്ത് നിർത്തുക എന്നത് പ്രത്യേക വൈഭവം കൊണ്ട് സംഭവിക്കുന്ന കാര്യമൊന്നുമല്ല. സിനിമയുടെ എത്രാമത്തെ മിനിറ്റിൽ കയ്യടി കിട്ടുമെന്ന് ഒന്നും ജഡ്ജ് ചെയ്യുക അത്ര എളുപ്പമല്ല. കുറച്ചൊക്കെ മുൻകൂട്ടി കാണാൻ കഴിയുമെങ്കിലും നമ്മൾ പ്രതീക്ഷിക്കാത്ത ചില സീനുകളിൽ ആയിരിക്കും കൂടുതൽ കയ്യടി വരിക. ഓരോ മനുഷ്യനും അവരുടേതായ മാനസിക സംഘർഷങ്ങൾ ഉള്ളിൽ കൊണ്ടു നടക്കുന്നുണ്ട്. തങ്ങളുടെ ഉള്ളിലുള്ള ധാർമിക രോഷങ്ങളും ചിന്തകളും എല്ലാം ആ സിനിമയിലെ ഹീറോ വഴി പുറത്തേക്ക് വരുന്നു എന്ന് കാണുമ്പോൾ സ്വാഭാവികമായിട്ടും അവിടെ അയാൾ കയ്യടിക്കും എന്നും രൺജി പണിക്കർ പറഞ്ഞു.
English Summary
Renji Panicker has opened up about ‘mass’ movies and how they used to work in theatres. Renji Panicker is the man behind the screenplays of some of Malayalam cinema’s most celebrated ‘mass’ movies. The scripts he penned and the dialogues within them continue to be quoted to this day.