AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vismaya Mohanlal’s Thudakkam Movie : ‘തുടക്കം സംഭവിക്കുന്നത് ഇങ്ങനെ… ‘വിസ്മയ മോഹൻലാലിന്റെ ആദ്യ സിനിമയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സംവിധായകൻ

Jude Anthany Joseph On Thudakkam Movie : മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി എത്തുന്ന പുതിയ സിനിമ തുടക്കം ഓഗസ്റ്റ് ഏഴിന് തീയേറ്ററുകളിൽ എത്തുകയാണ്. മോഹൻലാലിന്റെ മകൾ ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന നിലയിലും ആദ്യമായി മോഹൻലാലും മകളും ഒരുമിച്ച് അഭിനയിക്കുന്നു എന്ന സിനിമ എന്ന നിലയിലും സംവിധായകൻ ജൂഡ് ആന്റണിയും മോഹൻലാലും ഒന്നിക്കുന്ന ആദ്യ സിനിമ എന്ന നിലയിലും തുടക്കത്തിന് വളരെയധികം പ്രേക്ഷകശ്രദ്ധയാണ് ഇതിനകം കൈവന്നിരിക്കുന്നത്.

Vismaya Mohanlal’s Thudakkam Movie : ‘തുടക്കം സംഭവിക്കുന്നത് ഇങ്ങനെ… ‘വിസ്മയ മോഹൻലാലിന്റെ ആദ്യ സിനിമയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സംവിധായകൻ
Vismaya, Suchithra, Jude Anthany JosephImage Credit source: Facebook / Jude Anthany
Amal KV
Amal KV | Published: 04 Aug 2026 | 12:43 PM

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി എത്തുന്ന പുതിയ സിനിമ തുടക്കം ഓഗസ്റ്റ് ഏഴിന് തീയേറ്ററുകളിൽ എത്തുകയാണ്. മോഹൻലാലിന്റെ മകൾ ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന നിലയിലും ആദ്യമായി മോഹൻലാലും മകളും ഒരുമിച്ച് അഭിനയിക്കുന്നു എന്ന സിനിമ എന്ന നിലയിലും സംവിധായകൻ ജൂഡ് ആന്റണിയും മോഹൻലാലും ഒന്നിക്കുന്ന ആദ്യ സിനിമ എന്ന നിലയിലും തുടക്കത്തിന് വളരെയധികം പ്രേക്ഷകശ്രദ്ധയാണ് ഇതിനകം കൈവന്നിരിക്കുന്നത്. ആരാധകരും സിനിമ പ്രേമികളും ചിത്രത്തെ വരവേൽക്കാനുള്ള എല്ലാം ഒരുപോലെ ആവേശത്തിലാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങൾ നിറയെ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മോഹൻലാലും വിസ്മയയും സുചിത്ര മോഹൻലാലും സംവിധായകൻ ജൂഡ് ആന്റണിയും നൽകിയ അഭിമുഖങ്ങളാണ് പ്രചരിക്കുന്നത്.

മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ എങ്ങനെയാണ് ഈ സിനിമ സംഭവിച്ചതെന്നും വിസ്മയ മോഹൻലാൽ തുടക്കത്തിലേക്ക് എത്തിയത് എങ്ങനെയെന്നും സംവിധായകൻ ജൂഡ് ആന്റണിയും മോഹൻലാലും വിശദീകരിച്ചിരുന്നു. വിസ്മയ പഠനകാലത്ത് സ്കൂളിൽ നാടകങ്ങളിലും മറ്റു പെർഫോമൻസുകളിലും പങ്കെടുക്കുമായിരുന്നു. സ്കൂൾ കാലത്ത് മികച്ച നടിയായി മാറിയിട്ടുണ്ട്. അഭിനയം തിയേറ്റർ ഡ്രാമ ഇതൊക്കെ അവർക്കുള്ളിൽ നേരത്തെ തന്നെ ഉണ്ടായിരുന്നതാണ് – മോഹൻലാൽ പറഞ്ഞു.

Also Read : ചിലത് എനിക്ക് ഇഷ്ടമാവാറില്ല… മോഹൻലാലിന്റെ സിനിമകളെ കുറിച്ച് തുറന്ന് പറഞ്ഞ് സുചിത്രയും വിസ്മയയും

അങ്ങനെ ഒരു പശ്ചാത്തലമുള്ള ആൾ തനിക്ക് സിനിമ ചെയ്താൽ കൊള്ളാം എന്ന് ഒരു ആഗ്രഹം പറയുന്നു. അപ്പോൾ തങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സിസ്റ്റം സ്വന്തമായി ഉണ്ട്. അങ്ങനെ ആലോചിച്ചപ്പോൾ ജൂഡ് ആന്റണിയുടെ കയ്യിൽ ഒരു സ്ക്രിപ്റ്റ് ഉണ്ടെന്ന് മനസ്സിലായി. അത് മായയ്ക്ക് നന്നായി ചെയ്യാൻ കഴിയും എന്ന് ജൂഡിന് തോന്നി. കഥ കേട്ട സമയത്ത് വളരെ ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള സിനിമയാണെന്ന് തോന്നി. ആദ്യമായി സിനിമയിലേക്ക് കടന്നു വരുന്ന ഏതൊരു നടിയെയും സംബന്ധിച്ചിടത്തോളം ഒരു പോസിബിലിറ്റി ഈ സിനിമയിലുണ്ട് എന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഈ സിനിമ ഉണ്ടാകുന്നത് എന്ന് മോഹൻലാൽ വ്യക്തമാക്കി.

സിനിമയുടെ നാൾവഴികൾ സംവിധായകൻ ജൂഡ് ആന്റണിയും വിശദീകരിച്ചു. തന്റെ സുഹൃത്തായ വിശാഖ് സുബ്രഹ്മണ്യം വഴി സുചിത്ര ചേച്ചിയാണ് തന്നെ ആദ്യം വിളിക്കുന്നത്. വളരെ മുൻപ് 2020 ലാണ് ഈ സംഭവം നടക്കുന്നത്. അന്ന് 2018 എന്ന സിനിമ പോലും ചെയ്തിട്ടില്ല. പിന്നീട് ചേച്ചിയെ നേരിൽ കണ്ടു അങ്ങനെ ഇടയ്ക്കിടയ്ക്ക് സംസംസാരങ്ങൾ ഉണ്ടായി. ശേഷം മോഹൻലാൽ സാറിനെ നേരിൽ കണ്ടു. അപ്പോഴൊന്നും അത്ര പെട്ടെന്ന് സിനിമ ചെയ്യണം എന്നുള്ള തീരുമാനം ഉണ്ടായിരുന്നില്ല. അങ്ങനെ ഒരിക്കൽ സിനിമ ചെയ്യാം എന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു. ഈ സിനിമയിൽ സുചിത്ര ചേച്ചിയുടെ ഭാഗത്ത് നിന്ന് ഒരുപാട് സംഭാവനകൾ ഉണ്ടായിട്ടുണ്ട്. മോഹൻലാൽ സാറിന്റെ ഭാഗത്ത് നിന്നും ഒരു പ്രധാന ഇൻപുട്ട് ലഭിച്ചിരുന്നു എന്നും ജൂഡ് പറഞ്ഞു. തനിക്ക് സിനിമ ചെയ്തിട്ട് വളരെ ഇഷ്ടപ്പെട്ടുഎന്നും അഭിനയം തുടരണമെന്ന ആഗ്രഹമുണ്ട്, വ്യത്യസ്തമായ കൂടുതൽ കഥാപാത്രങ്ങൾ ചെയ്യാനാണ് താല്പര്യമെന്ന് വിസ്മയയും
പ്രതികരിച്ചു.

English Summary

Thudakkam, the new film starring Vismaya Mohanlal daughter of the beloved Malayalam actor Mohanlal is set to hit theaters on August 7th. The movie has already garnered significant audience attention, as it marks Vismaya’s acting debut, the first time father and daughter are sharing the screen, and the first collaboration between director Jude Anthany and Mohanlal.

Follow Us