Omar Lulu: മുഖ്യമന്ത്രിയാവാൻ യോഗ്യത ആർക്ക്? UDFൽ വിഡി സതീശനല്ല, മറ്റൊരാൾ

Omar Lulu Picks for Kerala CM: മുഖ്യമന്ത്രിയാവാൻ യോ​ഗ്യത രണ്ട് പേർക്കാണ് വ്യക്തമാക്കി സംവിധായകൻ ഒമർ ലുലു. എൽഡിഎഫിന് തുടർഭരണം ലഭിച്ചാൽ പിണറായി വിജയനാണ് മുഖ്യമന്ത്രിയാകാൻ യോ​ഗ്യത. മൂന്ന് തവണ മുഖ്യമന്ത്രി എന്ന റെക്കോർഡും ലഭിക്കുമെന്ന് ഒമർ ലുലു സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

Omar Lulu: മുഖ്യമന്ത്രിയാവാൻ യോഗ്യത ആർക്ക്? UDFൽ വിഡി സതീശനല്ല, മറ്റൊരാൾ

Omar Lulu

Updated On: 

21 Apr 2026 | 10:44 PM

കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ യോ​ഗ്യത രണ്ട് പേർക്കാണ് വ്യക്തമാക്കി സംവിധായകൻ ഒമർ ലുലു. എൽഡിഎഫിന് തുടർഭരണം ലഭിച്ചാൽ പിണറായി വിജയനാണ് മുഖ്യമന്ത്രിയാകാൻ യോ​ഗ്യത. മൂന്ന് തവണ മുഖ്യമന്ത്രി എന്ന റെക്കോർഡും ലഭിക്കുമെന്ന് ഒമർ ലുലു സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. എന്നാൽ യുഡിഎഫിൽ നിന്ന് കുഞ്ഞാലികുട്ടിയെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. പോസ്റ്റിന് താഴെ അനുകൂലവും പ്രതികൂലമായും ആളുകൾ‌ അഭിപ്രായങ്ങൾ അറിയിച്ചിട്ടുണ്ട്.

തുടർ ഭരണം കിട്ടിയാൽ പിണറായി വിജയൻ. ഹാട്രിക് ചീഫ് മിനിസ്റ്റര്‍. വലിയൊരു റെക്കോര്‍ഡ് ആണ് അത്. ഭരണമാറ്റം വന്നാൽ യുഡിഎഫിൽ നിന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഭാവിയിലെ കേരളത്തിന് രാഷ്ട്രീയ മിടുക്കും, വികസന കാഴ്ചപ്പാടും വിദേശരാജ്യത്ത് അനുഭവസമ്പത്തും ഉള്ള ശക്തമായ ഒരു നേതാവ് തന്നെ വേണം മുന്നോട്ട് പോവാൻ. അത് പികെയോളം യോഗ്യത ഉള്ള മറ്റൊരു നേതാവ് ഇന്ന് യുഡിഎഫിൽ ഇല്ല എന്നായിരുന്നു ഒമർ ലുലുവിന്റെ കുറിപ്പ്.

ALSO READ: ശരണ്യയെ പോലെ ചേർത്ത് നിർത്തിയ ഒരാൾ; ആരെയും അറിയിക്കാതെ 2 വർഷം പോരാടി, അവസാനം വേദനയില്ലാത്ത ലോകത്തേക്ക് മടങ്ങി

യുഡിഎഫിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തിനായി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. മുഖ്യമന്ത്രി ചർച്ചകളും വടംവലികളും തുടരുന്നതിനിടെ ഒമർ ലുലുവിന്റെ പോസ്റ്റ് ചർച്ചയാവുകയാണ്. മുഖ്യമന്ത്രിയെ ആരാക്കണമെന്ന് ഭൂരിപക്ഷം കിട്ടിയതിന് ശേഷം യുഡിഎഫ് തീരുമാനിച്ചുകൊള്ളും എന്നാണ് ചില കമന്റുകൾ.

അതേസമയം, തന്റെ രാഷ്ട്രീയ പശ്ചാത്തലം മറച്ചുവെക്കാതെ വെളിപ്പെടുത്തിയ സംവിധായകനാണ് ഒമർ ലുലു. താൻ മുസ്ലീം ലീ​ഗ് അനുഭാവിയായിരുന്നു, നിലവിൽ രാഷ്ട്രീയമേയില്ല, ഇനി പിടിക്കുന്നുവെങ്കിൽ പണ്ട് പിടിച്ച് അതേ പച്ചക്കൊടിയെ പിടിക്കുവെന്നുമാണ് ഒമർ പറഞ്ഞിരുന്നത്.

ഒമർ ലുലുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഏപ്രിൽ ഒമ്പതിനാണ് കേരളനിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. മെയ് നാലിനാണ് വോട്ടെണ്ണൽ. ഇത്തവണ പോളിങ് ശതമാനം എത്രയായിരുന്നു എന്നതിന്റെ കൃത്യമായ കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്ത് വിട്ടിട്ടില്ല. 79.63 ശതമാനം എന്ന ഏകദേശ കണക്കാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ നൽകിയത്. സർവീസ് വോട്ട്, തിരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥരുടെ വോട്ട് എന്നിവയുടെ കണക്ക് ഇനിയും അന്തിമമാക്കിയിട്ടില്ല. കൂടാതെ, സംസ്ഥാനത്തെ കണക്കുകൾ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ അം​ഗീകരിച്ച ശേഷമേ പുറത്ത് വിടുകയുള്ളൂ എന്നാണ് വിവരം.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ