Maharaja Hostel OTT : അഖിൽ NRD നായകനായ ചിത്രം, മഹരാജ ഹോസ്റ്റൽ ഒടിടിയിൽ എത്തി
Maharaja Hostel Malayalam Movie OTT Platform : ഈ കഴിഞ്ഞ ജൂണിലാണ് മഹാരാജ ഹോസ്റ്റൽ ചിത്രം തിയറ്ററിൽ എത്തിയത്. സോഷ്യൽ മീഡിയ താരം അഖിൽ എൻആർഡി, അഖിൽ ഷാ, ശരത്ത് ബാബു സന്ദീപ് എസ്.പി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് മഹാരാജ ഹോസ്റ്റൽ.
സോഷ്യൽ മീഡിയ താരങ്ങളായ അഖിൽ എൻആർഡി, അഖിൽ ഷാ, ശരത്ത് ബാബു തുടങ്ങിയ വൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് മഹരാജ ഹോസ്റ്റൽ. ഹൊറർ കോമഡി എന്ന വിഭാഗത്തിൽ അവതരിപ്പിച്ച ചിത്രം ഈ കഴിഞ്ഞ ജൂലൈയിലായിരുന്നു തിയറ്ററിൽ എത്തിയത്. വലിയ രീതിയിൽ ബോക്സ്ഓഫീസിൽ ശ്രദ്ധ നേടിയെടുക്കാൻ സാധിക്കാതെ പോയ ചിത്രത്തിന് കൂടുതൽ പ്രേക്ഷകരിലേക്കെത്താൻ സാധിച്ചില്ല. സിനിമ അന്ന് കാണാൻ സാധിക്കാത്തവർക്ക് ഇന്ന് സന്തോഷ വാർത്തയുണ്ട്, മഹരാജ ഹോസ്റ്റൽ ചിത്രം ഒടിടിയിൽ എത്തി.
മഹരാജ ഹോസ്റ്റൽ ഒടിടി
ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിൻ്റെ ഒടിടി അവകാശം പ്രധാനമായി സ്വന്തമാക്കിയിരിക്കുന്നത്. ആഹാ എന്ന പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം തെലുങ്ക് ഭാഷയിലും സംപ്രേഷണം ചെയ്യുന്നത്. ഇന്ന് സെപ്റ്റംബർ 11-ാം തീയതി മഹാരാജ ഹോസ്റ്റൽ സിനിമയുടെ ഒടിടി സംപ്രേഷണം ആരംഭിച്ചിരിക്കുന്നത്. സൂചനകൾ പ്രകാരം പേ പെർ വ്യൂ അടിസ്ഥാനത്തിലാകും സംപ്രേഷണം.
ALSO READ : September OTT Releases 2026: തുടക്കവും വരവും മാത്രമല്ല, ഈ ആഴ്ച സൂര്യയുടെ വിശ്വനാഥൻ ആൻ്റ് സൺസും ഒടിടിയിൽ
ചാരുച്ചിത്ര പ്രൊഡക്ഷൻസ്, മധുമിത് പ്രൊഡക്ഷൻസ്, മൺസൂൺ ടെയിൽസ് എന്നീ ബാനറുകളിൽ ചർവക ബ്രഹ്മനപള്ളി, കുറുമുറു രഘുരാമു, രാഹുൽ മൊപിദേവി, രമ്യ വെമുലപട്ടി, സായി പ്രകാശ് ഭുവനഗിരി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അഖിൽ എൻആർഡിക്കും അഖിൽ ഷായ്ക്കും പുറമെ ശരത്ത് ബാബു, സജിൻ ചെറുകായിൽ, സന്ദീപ് എസ്.പി, ആൻ മരിയ, ചിത്ര നായർ, അഭിരാമി ഗിരിഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ചാരു വകനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സംവിധായകൻ തന്നെ സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. രാജയാണ് ചിത്രത്തിൻ്റെ സംഭാഷണങ്ങൾ എഴുതിട്ടുള്ളത്. അശ്വിൻ റാം ആണ് സംഗീത സംവിധായകൻ. അഷ്കറാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. അശ്വമേധ സ്റ്റുഡിയോസാണ് എഡിറ്റിങ്.
English Summary
Malayalam Movie Maharaja Hostel OTT Streaming Started In Amazon Prime Video And Aha. Malayalam Movie Star Studded With Social Media Influencers Like Akhil NRD, Sandeep SP, Sarath Babu.