Bigg Boss Malayalam Seson 8 : പുരുഷ കമ്മീഷൻ സ്ഥാപിക്കാൻ പോയ രാഹുൽ സ്ത്രീ പക്ഷ വാദിയായെന്ന് അഖിൽ മാരാർ, ശ്രീലക്ഷ്മിയ്ക്കും കൊട്ട്
Akhil Marar on Bigg Boss Season 8 Contestants : ബിഗ് ബോസ് മലയാളം ടൈറ്റിൽ വിന്നർ കൂടിയായ അഖിൽ മാറാർ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സീസൺ എട്ടിലെ താരങ്ങളുടെ പ്രകടനം സംബന്ധിച്ച് തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഏറ്റവും ഒടുവിലായി അഖിൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത് നിലവിലെ...
ബിഗ് ബോസ് മലയാളം ടൈറ്റിൽ വിന്നർ കൂടിയായ അഖിൽ മാറാർ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സീസൺ എട്ടിലെ താരങ്ങളുടെ പ്രകടനം സംബന്ധിച്ച് തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഏറ്റവും ഒടുവിലായി അഖിൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത് നിലവിലെ ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികളായ രാഹുൽ ഈശ്വരന്റെയും ശ്രീലക്ഷ്മി അറക്കലിന്റെയും പ്രകടനത്തെ കുറിച്ചാണ്.
ഇത്തവണത്തെ സീസൺ ലോഞ്ച് ചടങ്ങിൽ തന്നെ രാഹുൽ ഈശ്വർ തന്റെ ബിഗ്ബോസിലേക്കുള്ള വരവ് എന്തിനാണെന്ന് ആവർത്തിച്ചു പറഞ്ഞിരുന്നു. പുരുഷന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മെൻസ് കമ്മീഷൻ യാഥാർത്ഥ്യമാക്കുക എന്ന സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കാനും അതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ആണ് താൻ ബിഗ്ബോസിൽ പങ്കെടുക്കുന്നത് എന്നാണ് ഉദ്ഘാടന വേദിയിൽ മോഹൻലാലിനോട് രാഹുൽ പറഞ്ഞത്.
മെൻസ് കമ്മീഷൻ സ്ഥാപിക്കണമെന്ന് പറഞ്ഞു ഷോയിലേക്ക് എത്തിയ രാഹുൽ ഇപ്പോൾ സ്ത്രീപക്ഷ വാദിയായി മാറിയെന്നാണ് അഖിൽ പറയുന്നത്. ഇത് നല്ല മാറ്റമാണെന്നും മനോഹരമായ കാഴ്ചയാണെന്നും മാരാർ പറയുന്നു. എന്നാൽ ശ്രീലക്ഷ്മി അറയ്ക്കലിന്റേത് തീർത്തും കപടമായ ഫെമിനിസം വാദമാണെന്നാണ് അഖിൽ പറയുന്നത്. ബിഗ് ബോസിലെ അംഗങ്ങൾക്കെതിരെ പരസ്യമായി തുപ്പുന്നതും ആഘോഷിക്കുന്നതും എല്ലാം താൻ വളർന്ന സാഹചര്യങ്ങളുടെ പ്രശ്നമാണെന്നാണ് ശ്രീലക്ഷ്മി പറയുന്നു. തീർത്തും തെറ്റായ കാര്യമാണ്.