Bigg Boss Malayalam Seson 8 : പണി കിട്ടി! സീസണിലെ ആദ്യ ജയിൽ ശിക്ഷ കടൽക്കൊമ്പനും ശ്രീലയക്കും
Bigg Boss Malayalam Latest Updates , Jail Punishment for Kadalkomban and Sreelaya : ഈ ബിഗ് ബോസ് സീസണിലെ ആദ്യത്തെ ജയിൽ ശിക്ഷ ലഭിച്ചിരിക്കുന്നത് കടൽ കൊമ്പനും ശ്രീലയക്കും ആണ്. ബിഗ് ബോസ് ഹൗസിൽ ആക്ടീവ് അല്ലാതെയും മോശം പെരുമാറ്റവും കുഴപ്പങ്ങളും കാണിക്കുന്നവരെയാണ് പൊതുവേ ജയിൽ നോമിനേഷനിൽ ഉൾപ്പെടുത്താറ്. ഏറ്റവും കൂടുതൽ നോമിനേഷനുകൾ കിട്ടുന്ന രണ്ടുപേരെയാണ് ഒരോ ആഴ്ചയും ജയിലിലേക്ക് അയക്കുക.
ഈ ബിഗ് ബോസ് സീസണിലെ ആദ്യത്തെ ജയിൽ ശിക്ഷ ലഭിച്ചിരിക്കുന്നത് കടൽ കൊമ്പനും ശ്രീലയക്കും ആണ്. ബിഗ് ബോസ് ഹൗസിൽ ആക്ടീവ് അല്ലാതെയും മോശം പെരുമാറ്റവും കുഴപ്പങ്ങളും കാണിക്കുന്നവരെയാണ് പൊതുവേ ജയിൽ നോമിനേഷനിൽ ഉൾപ്പെടുത്താറ്. ഏറ്റവും കൂടുതൽ നോമിനേഷനുകൾ കിട്ടുന്ന രണ്ടുപേരെയാണ് ഒരോ ആഴ്ചയും ജയിലിലേക്ക് അയക്കുക. സാധാരണ ലോകകപ്പിന് സമാനമായി ക്രമീകരിച്ച മുറിയിൽ നിലത്താണ് ജിൽഷ ലഭിക്കുന്ന മത്സരാർത്ഥികൾ കിടക്കേണ്ടത്. ജയിലിനുള്ളിൽ ഇരുന്നു ചെയ്യാനുള്ള ടാസ്കുകളും ബിഗ് ബോസ് ഇവർക്ക് നൽകും.
എന്തുകൊണ്ട് ശ്രീലയയും കടൽക്കൊമ്പനും
പുറത്തെ ജയിലിലേതിന് സമാനമായി സാധാരണ വേഷത്തിന് പകരം ജയിൽ യൂണി ഫോം ധരിച്ചാണ് ശിക്ഷ അനുഭവിക്കേണ്ടത്. ആക്ടീവല്ല എന്നാണ് ശ്രീലയെ നോമിനേറ്റ് ചെയ്തവർ കൂടുതലായി പറഞ്ഞ കാര്യം. കടൽക്കൊമ്പന്റെ അല്പം ഓവർ ആയുള്ള പ്രകടനങ്ങളാണ് കടൽ കൊമ്പന് ജയിൽ നോമിനേഷൻ കൂടതൽ വരാൻ കാരണം എന്ന് മനസ്സിലാക്കുന്നു. കോൺഫറൻസ് റൂമിൽ വച്ച് ക്യാപ്റ്റൻ ജസീലയുടെ നേതൃത്വത്തിലാണ് ജയിൽ നോമിനേഷൻ പ്രക്രിയ നടന്നത്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഈ ആഴ്ച ജയിലിൽ പോകുന്നവർ കടൽ കൊമ്പനും ശ്രീലയുമായിരിക്കുമെന്ന് പലരും പറഞ്ഞിരുന്നു.
Also Read : ആ ആഗ്രഹം എന്തായിരിക്കും? വലിയ ലീഡറായി തിരിച്ചു വരുന്നത് കാണണം; രാഹുലിനോട് മനസ്സ് തുറന്ന് റിനി ആൻ ജോർജ്
അവനവൻ കുരുക്കുന്ന കരുക്ക്
അവനവൻ കുരുക്കുന്ന കരുക്കഴിച്ചെടുമ്പോൾ ഗുലുമാൽ എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് ഹൗസിലെ മറ്റ് അംഗങ്ങൾ ഇവരെ ജയിലിലേക്ക് കൊണ്ടുപോയി ആക്കിയത്. ജയിലിൽ മുറിയിൽ കയറിയ ശേഷം എല്ലാം സഹിക്കാം ഇവനെ സഹിക്കാനാണ് പാട് എന്ന് തമാശ രൂപത്തിൽ പറയുന്നുണ്ട്.
ജയിലിലെ സാധ്യതകൾ
എല്ലാ സീസണുകളിലും മിക്കവാറും, പരസ്പരം വലിയ രീതിയൽ പോരടിക്കുന്നവർ ഒരുമിച്ച് ജയിലിൽ വരാറുണ്ട്. അത് ഏറെ രസകരമായ അനുഭവമാണ് പ്രേക്ഷകരെ സംബന്ധിച്ചെടുത്തോളം. അത്തരത്തിൽ വളരെ അധികം വൈറലായി മാറിയ കണ്ടന്റായിരുന്നു മുൻ സീസണിൽ അഖിൽ മാരാരും ജുനൈസും ഒരുമിച്ച് ജയിലിൽ വന്ന സംഭവം. അഖിൽ മാരാരും ജുനൈസും സീസണിൽ മുഴുവൻ പരസ്പരം പോരടിച്ചവരാണ്. ജിയിൽ വാസത്തിലൂടെ മികച്ച തിരിച്ച് വരവ് നടത്തിയവരുമുണ്ട്. തങ്ങളുടെ കഴിവ് അനുസരിച്ച് ജയിലിലാണെങ്കിൽ പോലും മികച്ച കണ്ടന്റുകൾ സൃഷ്ടിച്ച് പ്രേക്ഷക പിന്തുണ നേടാൻ മത്സരാർത്ഥികൾക്ക് കഴിയും.
English Summary
Kadal Komban and Sreelaya have received the first jail sentence of this Bigg Boss season. Generally, those who are inactive in the Bigg Boss house, or who display poor behavior and cause trouble, are included in the jail nominations. The two individuals who receive the highest number of nominations each week are sent to jail.