Mamukoya: മാമുക്കോയയെ സിനിമാ ഭാഗ്യം തേടി വന്നത് ആ തർക്കം! ലൊക്കേഷൻ കാണിക്കാനെത്തിയ ആൾ കഥാപാത്രമായി; സിബി മലയിൽ

Mamukoya Movie Entry:ഇപ്പോഴിതാ സിനിമയിൽ മാമുക്കോയ എത്തിച്ചേർന്നതിനെ കുറിച്ചാണ് സംവിധായകൻ സിബി മലയിൽ പറയുന്നത്. കോഴിക്കോട് വച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. സ്കൂളിന്റെ സെറ്റിനും മറ്റുമായി ലൊക്കേഷൻ കാണിക്കാനായാണ് ആദ്യമായി ഞങ്ങൾ മാമുക്കോയയെ കാണുന്നത്. ദിവസവും രാവിലെ ഞങ്ങൾ താമസിക്കുന്ന ഹോട്ടൽ മുറിയുടെ താഴെ വന്ന് നിൽക്കും. കാറിൽ ഞങ്ങളെ ലൊക്കേഷൻ എല്ലാം കാണിച്ചു തരും.ആ സമയത്ത് മോഹൻലാലിന്റെ നായികയായി.....

Mamukoya: മാമുക്കോയയെ സിനിമാ ഭാഗ്യം തേടി വന്നത് ആ തർക്കം! ലൊക്കേഷൻ കാണിക്കാനെത്തിയ ആൾ കഥാപാത്രമായി; സിബി മലയിൽ

Mamukoya

Updated On: 

29 Apr 2026 | 06:08 AM

അതുല്യ കലാകാരൻ ശ്രീനിവാസന്റെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് ദൂരെ ദൂരെ ഒരു കൂടുകൂട്ടാം. 1986ൽ റിലീസ് ചെയ്ത ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തിയത് മേനഘയായിരുന്നു. ഒരു ഉൾ ഗ്രാമത്തിലെ സ്കൂളിൽ വ്യാജ സർട്ടിഫിക്കറ്റുമായി അധ്യാപക ജോലി ചെയ്യുന്ന ദിവാകരൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ സിനിമയിലെത്തുന്നത്. അതിനോട് ചുറ്റിപ്പറ്റി നടക്കുന്ന ഗൗരവകരമായ പല സന്ദർഭങ്ങളെയും ഹാസ്യത്തിൽ ചാലിച്ചും അതിന്റേതായ പ്രാധാന്യം നൽകിക്കൊണ്ടും ഒരുക്കിയ ചിത്രത്തിന്റെ പ്രമേയം ഇന്നും പൊതുസമൂഹം നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിൽ പ്രാരംഭത്തിൽ വന്ന മികച്ച സിനിമകളിൽ ഒന്നായിരുന്നു ഇതും.

വിദ്യാഭ്യാസ മേഖലയിലെ അഴിമതി

വിദ്യാഭ്യാസ മേഖലയിലെ അഴിമതിയും അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാർ ആ കാലഘട്ടങ്ങളിൽ നേരിട്ടുകൊണ്ടിരുന്ന തൊഴിലില്ലായ്മ എന്നിവയുമാണ് സിനിമ തുറന്നു കാണിക്കുന്നത്. മോഹൻലാൽ മേനഘ കൂടാതെ ജഗതി ശ്രീകുമാർ, നെടുമുടി വേണു, മാമുക്കോയ, സുകുമാരി തുടങ്ങി മലയാള സിനിമയുടെ അഭിനയ കുലപതികൾ തകർത്ത് അഭിനയിച്ച ചിത്രം. ഇപ്പോഴിതാ സിനിമയിൽ മാമുക്കോയ എത്തിച്ചേർന്നതിനെ കുറിച്ചാണ് സംവിധായകൻ സിബി മലയിൽ പറയുന്നത്. കോഴിക്കോട് വച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. സ്കൂളിന്റെ സെറ്റിനും മറ്റുമായി ലൊക്കേഷൻ കാണിക്കാനായാണ് ആദ്യമായി ഞങ്ങൾ മാമുക്കോയയെ കാണുന്നത്. ദിവസവും രാവിലെ ഞങ്ങൾ താമസിക്കുന്ന ഹോട്ടൽ മുറിയുടെ താഴെ വന്ന് നിൽക്കും. കാറിൽ ഞങ്ങളെ ലൊക്കേഷൻ എല്ലാം കാണിച്ചു തരും.ആ സമയത്ത് മോഹൻലാലിന്റെ നായികയായി തീരുമാനിച്ചിരുന്നത് ഗീതയെ ആയിരുന്നു.

ALSO READ:പ്രശസ്ത ബോളിവുഡ് നടൻ ഭരത് കപൂർ അന്തരിച്ചു

കുതിരവട്ടം പപ്പു വേണ്ട…..

എന്നാൽ ഗീതയ്ക്ക് ആ സമയത്ത് ഡേറ്റ് പ്രശ്നം വന്നതുകൊണ്ട് പകരം മേനഘയായി മാറി. മാമുക്കോയ ചെയ്ത കഥാപാത്രം ചെയ്യാനിരുന്നത് കുതിരവട്ടം പപ്പു ആയിരുന്നു. എന്നാൽ ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ തലേദിവസം രാത്രി ഒരു 9 മണി ആയപ്പോൾ നിർമാതാവ് എന്നെ വിളിച്ചു നമ്മുടെ സിനിമയിൽ കുതിരവട്ടം പപ്പു വേണ്ട എന്നു പറഞ്ഞു. ഇതേ നിർമാതാവിനെ മറ്റൊരു സിനിമയിൽ കുതിരവട്ടം പപ്പു അഭിനയിച്ചതുമായി ബന്ധപ്പെട്ട ചെറിയ തർക്കമായിരുന്നു അദ്ദേഹം തന്റെ ഇനിയുള്ള സിനിമകളിൽ വേണ്ട എന്ന് നിർമാതാവ് തീരുമാനിക്കാൻ കാരണം. അപ്പോഴേക്കും കുതിരവട്ടം പപ്പുവിനു വേണ്ടിയുള്ള വസ്ത്രങ്ങൾ വരെ തൈപ്പിച്ചു കഴിഞ്ഞിരുന്നു. എന്നാൽ അന്ന് അതെന്തുകൊണ്ട് അല്ലെങ്കിൽ അദ്ദേഹം തന്നെ വേണമെന്നൊന്നും നിർമ്മാതാവിനോട് നിർബന്ധം പിടിക്കാൻ പറ്റിയ സാഹചര്യമുള്ള ഒരു സംവിധായകൻ അല്ലായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ നിർമ്മാതാവ് ഇങ്ങനെയൊരു കാര്യത്തിൽ കർശനം പറഞ്ഞതോടുകൂടി പകരം ആര് എന്നത് ഒരു വലിയ ചോദ്യമായി മാറി.

മാമു ചേട്ടനെ കൊണ്ട് അഭിനയിപ്പിക്കാം…

ഇക്കാര്യം ഞാൻ ശ്രീനിവാസനോട് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു നമുക്ക് ഒരു കാര്യം ചെയ്യാം നമ്മുടെ മാമു ചേട്ടനെ കൊണ്ട് അഭിനയിപ്പിക്കാം എന്ന്. പെട്ടെന്ന് മാമു ചേട്ടൻ എന്നു പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു ഏതു മാമൂന്ന്, അപ്പോൾ ശ്രീനിവാസൻ പറഞ്ഞു നമുക്ക് ലൊക്കേഷൻ കാണിച്ചു തരാൻ വരുന്ന ആളില്ല അദ്ദേഹം മതി എന്ന്.എന്നാൽ ഞാൻ എതിർക്കുകയാണ് ഉണ്ടായത്. അതെങ്ങനെ ഇത്രയും വലിയൊരു കഥാപാത്രം അദ്ദേഹത്തെക്കൊണ്ട് ചെയ്യിക്കും അദ്ദേഹത്തിന് അതിനുള്ള എക്സ്പീരിയൻസ് ഉണ്ടോ എന്നൊക്കെ ചോദിച്ചപ്പോൾ ശ്രീനിവാസൻ പറഞ്ഞു നമ്മൾ വിചാരിക്കുന്ന പോലെയല്ല അദ്ദേഹം ഇവിടെ കോഴിക്കോട് അറിയപ്പെടുന്ന വലിയൊരു കലാകാരനാണ്. ഒരുപാട് നാടകങ്ങളിൽ ഒക്കെ അഭിനയിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. പക്ഷേ എന്നിട്ടും എനിക്ക് വലിയ താല്പര്യമുണ്ടായിരുന്നില്ല മറ്റു വഴികളില്ലാത്തതിനാൽ ആകട്ടെ എന്ന് കരുതി.

ഉടനെ രാത്രിയിൽ അദ്ദേഹത്തെ വിവരം അറിയിക്കുകയും ശേഷം കോസ്റ്റ്യൂമിൽ വിളിച്ചുപറഞ്ഞു കുതിരവട്ടം പപ്പു ചേട്ടന്റെ അളവിൽ അടിച്ച വസ്ത്രങ്ങൾ മാമുക്കോയയുടെ അളവിലേക്ക് മാറ്റി തയ്ക്കാൻ പറഞ്ഞു. എന്നാൽ പിറ്റേദിവസം അദ്ദേഹം ആ വസ്ത്രം എല്ലാം ഇട്ട് വന്നപ്പോൾ എനിക്ക് ഭയങ്കര കോൺഫിഡൻസ് തോന്നി. ഞാൻ ശ്രീനിവാസനോട് പറയുകയും ചെയ്തു ഇനി അദ്ദേഹം അഭിനയിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പുള്ളി ഓക്കെ ആണെന്ന്. എന്നാൽ ഷൂട്ടിംഗ് ആരംഭിച്ച കഴിഞ്ഞപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി എന്നാണ് പറയുന്നത്. ഒപ്പമുള്ള പ്രഗൽഭരായ അഭിനേതാക്കളെ പോലെ തന്നെ ഒരുപാട് കാലം എക്സ്പീരിയൻസ് ഉള്ള ഒരു വ്യക്തി അഭിനയിക്കുന്നതുപോലെ ആയിരുന്നു മാമുക്കോയ പ്രകടനം കാഴ്ചവച്ചത് എന്നും സിബി മലയിൽ ഓർക്കുന്നു.

English Summary

Director Sibi Malayil opens up about how actor Mamukkoya first acted in the Malayalam film Doore Doore Oru Koodukootam malayalam movie released in 1986.

Follow Us
Related Stories
Suchithra Mohanlal Thudakkam Movie : തുടക്കം കണ്ട് സുചി ചേച്ചി നൽകി, മറക്കാനാവാത്ത ​ഗിഫ്റ്റ്, ജൂഡിന് ലക്ഷങ്ങൾ വിലവരുന്ന വാച്ച് സമ്മാനിച്ച് സുചിത്ര മോഹൻലാൽ
Anali Web Series : മിഥുൻ മാനുവൽ തോമസിന്റെ ആദ്യ വെബ് സീരീസ് എന്ന് വരും ? അണലിയ്ക്കായി കട്ട വെയ്റ്റിങ്ങിലെന്ന് പ്രേക്ഷകർ
“അപ്പുവിനെ ഫോൺ വിളിച്ച് കിട്ടിയാൽകിട്ടി എന്നേ പറയാനാകു”; അമ്മയുടെ പരാതി പ്രണവ് കേൾക്കുന്നുണ്ടോ ?
Vismaya Mohanlal: വിമർശിക്കേണ്ടതില്ല! മോഹൻലാലിൽ നാം കണ്ട ആ കാര്യം കൂടിയ അളവിൽ മകളിൽ കാണുന്നന്നേയുള്ളൂ; വിസ്മയ്ക്കെതിരെയുള്ള ചർച്ചകളിൽ ശാരദക്കുട്ടി
Manichithrathazhu: ‘എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ’: വെളിപ്പെടുത്തി ഡോക്ടർ സണ്ണിയുടെ ശ്രീദേവി
Dhyan sreenivasan: ഡേയ്… നീയും തുന്നി വെച്ചോ ഒരെണ്ണം! ഉദയനിധിയുടെ അറസ്റ്റിനു പിന്നാലെ ധ്യാനിന് വീണ്ടും ഭീഷണികൾ
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
കിസാന്‍ വികാസ് പത്രയിലൊന്ന് നോക്കിയാലോ? നിക്ഷേപത്തിന് നേട്ടം ഇരട്ടി
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു